ഇത് കേട്ടതും ക്ലാസ്സിലുള്ളവരെല്ലാം ചിരിച്ചു അവന്റെ ശബ്ദം കൊറച്ചു ഒച്ചത്തിലായിപ്പോയെന്ന് പറഞ്ഞാ മതിയല്ലോ ഇത് കാരണം ടീച്ചറുടെ നോട്ടം ഞങ്ങളുടെ നേരെ ആയി…
“എന്താ അവിടെ ശബ്ദം ”
“ഒന്നുമില്ല ടീച്ചറെ കാല് ബെഞ്ചിനടിച്ച് പോയതാ”
പെട്ടന്ന് അവന്റെ വായിൽ അതല്ലാതെ വേറെ ഒന്നും തന്നെ വന്നില്ല ടീച്ചർ നോട്ടം മാറ്റിയതും ജാഫറിനെ കലിപ്പിച്ചൊരു നോട്ടം നോക്കി അത് കണ്ടതും ജാഫറിന് ചിരി വന്നു
” നിനക്കു ദേഷ്യം പിടിക്കാൻ അറിയില്ല മോനെ പറ്റാത്ത പണിക്ക് എന്തിനാ വെറുതെ നിക്കുന്നെ ”
“പോടാ തെ##₹ നിന്നെ ഞാൻ പിന്നെ കണ്ടോളാ..”
“സൈലെൻസ് സൈലെൻസ്..”
ക്ലാസ്സ് നിശബ്ദമാക്കിയ ശേഷം ടീച്ചർ അവളോടായി ചോദിച്ചു
“എന്താ നിന്റെ പേര് ”
“ആയിഷ…ആയിഷ ഫാത്തിമ”
“എന്തായാലും പരിചയപ്പെടൽ നടക്കുന്നതെ ഉള്ളു നിന്നെ പറ്റി പറഞ്ഞിട്ട് പോയി ഇരുന്നോ ”
അവള് അവളെ ഒരോ കാര്യങ്ങളായി പറഞ്ഞു തുടങ്ങി അവളുടെ നാട് അവള് നേരത്തെ പഠിച്ച സ്കൂൾ….ക്ലാസ്സിലെ എല്ലാവരുടേയും ശ്രദ്ധ അവളിലേക്ക് ചുരുങ്ങി എങ്ങും നിശബ്ദത മാത്രം. കുഴിൽനാദം പോലെയുള്ള അവളുടെ ശബദ്ധത്തിൽ എല്ലാവരും അലിഞ്ഞു ചേരുന്നതായി എനിക്ക് കാണാൻ സാധിച്ചു. ആ ശബ്ദത്തിനുടമയെ ചിലർ ആരാധനയോടെയും മറ്റുചിലർ അസൂയയോടെയും നോക്കിയിരുന്നു അവള് പറയണ ഒരോ വാക്കുകളും ഇമ വെട്ടാതെ കേട്ടിരികണ ജാഫറിനെ കണ്ട ടോണി..
“ഇവൻ നന്നാവൂലാ…”
പരിചയപ്പെടുത്തി കഴിഞ്ഞതും ടീച്ചർ അവളെ വലതു സൈഡിലുള്ള രണ്ടാമത്തെ ബെഞ്ചിലേക്ക് പറഞ്ഞയച്ചു അവളെ തന്നെ വിടാതെ നോക്കുന്നത് കണ്ട ടോണി ഞങ്ങളോടെല്ലാരോടുമായി ഒരു കാര്യം പറഞ്ഞു…
“ഈ പെണ്ണെന്ന് കേൾകുമ്പോയെ നിങ്ങളൊക്കെ ഇങ്ങനെ ആവേശം കൊള്ളുന്നതെന്തിനാടാ എല്ലാത്തിനോടുമായിട്ട് ഒറ്റ കാര്യം പറഞ്ഞേക്ക പെണ്ണാണോ അവള് വേണ്ട”
സബ്‌മിറ്റ് ചെയ്തിട്ടുണ്ട്…

ബ്രോ,
എഴുത്ത് നന്നായിട്ടുണ്ട്, വായിക്കാൻ രസവും ഉണ്ട്, കോളേജ് ലൈഫ് ഒക്കർ അടിപൊളിയായി എഴുതുന്നു പക്ഷെ അക്ഷരത്തെറ്റ് അത് നിർബന്ധമായും ഒഴിവാക്കണം വായനയുടെ ഒഴുക്കിനു വിഘാതമാകുന്നു, തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…
സ്നേഹപൂർവ്വം…
സ്നേഹം മാത്രം
പിന്നെ അക്ഷരതെറ്റുകൾ കഴിവതും ഒഴിവാക്കാം തിരക്കുകളുടെ ഇടയിൽ എഴുതുമ്പോൾ വായിച്ച് നോക്കാൻ ടൈം കിട്ടാറില്ല എങ്കിലും മാക്സിമം കുറക്കാം അടുത്ത പാർട്ട് ഉടനെ ഉണ്ടാകും
അടിപൊളി ബ്രോ കഥ നന്നായി ഇഷ്ട്ടപെട്ടു
Waiting for next part
♥️♥️♥️
Thank you
അടുത്ത പാർട്ട് ഉടനെ ഉണ്ടാവും…
?
വായിച്ചോ കഥ
??
??