ഏടത്തി എനിക്ക് നേരെ ഫോൺ നീട്ടി എങ്കിലും ഞാനും ആംഗ്യം കൊണ്ട് ഇവിടെ ഇല്ലെന്ന് കാട്ടി..
“അവനവന്റെ റൂമില..”
“നിക്കറിയാ.. അവനു ജീവനാ എന്നെ.. ചങ്ക് കത്തീട്ടാ പാവം പോയേക്കണേ…. ബാക്കി എല്ലാമ്പോട്ടെ…. ന്റെ ജീവൻ രക്ഷിച്ച ചെക്കനാ.. അയിന്റെ പകുതി സ്നേഹം തിരിച്ചു കൊടുക്കാമ്പറ്റാണ്ട് ആട്ടി ഇറക്കിയ വിട്ടേ ഞാൻ..”
“അതൊന്നും ഒന്നിന്റേം അവസാനല്ല കുട്ട്യേ.. എല്ലാത്തിന്റേം തുടക്കാവട്ടെ..”
“ആരോ വര്നുണ്ട് ഞാമ്പിന്നെ വിള്ക്കാട്ടോ.”
ഇന്ദു ഫോൺ കട്ട് ചെയ്തതും ഏടത്തി തനിയെ പറഞ്ഞു..
“അവ്ടെ ഒരാളും ഇവ്ടെ ഒരാളും ചങ്ക് പൊട്ടി കിടക്കുന്നു.. ന്നാലോ..ഒന്നു തൊർന്നു പർഞാല് ല്ലാ പ്രശ്‍നോം തീരും ചെയ്യും..
പെട്ടെന്ന് എന്തോ ഓർത്ത പോലെ ആള് നിത്തുനെ നോക്കി ചോദിച്ചു.
“ഇനി നിനക്കെങ്ങാൻ വല്ല ഇഷ്ടോമുണ്ടോടി..”
“ഓ എനിക്ക് ണ്ടേല് പറയാൻ ഏടത്തീടെ ഒത്താശ വേണ്ട..”
“അപ്പൊ ആരാ കക്ഷി?? ദേ നിന്റെ ആലോചന തുടങ്ങാമ്പോവാണ്.. വേണേൽ ഇപ്പൊ എഴുന്നുള്ളിച്ചോ..”
“ഇല്ലെടത്തീ, നമ്മടേത് വൺവെ ആണ്.. ഇങ്ങോട്ട് ഇല്ല..”
“അതേ ഈ രൂപം കണ്ടൊണ്ടാവും..”
അതും പറഞ്ഞു ഏടത്തി റൂമിൽ നിന്ന് മുങ്ങി….. നിത്തു ഡ്രസ്സ് മാറാനും പോയതോടെ റൂമിൽ ഒറ്റക്കായി.. ഇടക്ക് എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചെങ്കിലും വേണ്ടെന്ന് പറഞ്ഞൊഴിഞ്ഞു.
എന്തൊക്കെയോ ചിന്തിച്ചു കിടന്നു കണ്ണുകൾ അടഞ്ഞു തുടങ്ങുമ്പോളാണ് ഫോൺ റിങ് ചെയ്തത്.. ഇന്ദ്ര കാളിംഗ്.. കിടന്നുകൊണ്ട് തന്നെ അറ്റൻഡ് ചെയ്തു.
“ന്താ ഇന്ദ്രേട്ടാ??”
“വീട്ടിലില്ലേ?? ഞാൻ അങ്ങോട്ട് തിരിയുന്നിടത്ത് ഉണ്ട് . വായോ…. എട്ടനേം വിളിച്ചോ..”
“ഇന്നില്ല… ഏട്ടാ നല്ല മൂഡില്ല..”
മറുപടി കേൾക്കാൻ നില്കാതെ ഞാൻ കട്ട് ചെയ്തു ഫോൺ ബെഡിലിട്ടു കിടന്നു.. പക്ഷെ അൽപ്പം കഴിഞ്ഞു ഏട്ടൻ വന്നു വിളിച്ചു എണീപ്പിച്ചു..
പ്രവാസി?
അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
Waiting for next part
സ്നേഹം മാത്രം???
എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ് കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ് വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….
പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…
എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…
ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???
അപ്പൂസ് മച്ചാ pl നോക്കീട്ടോ
ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️
ഈ pl എന്താ മാഷേ… ?
ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…
ഈ കഥ എനിക്ക് ഇഷ്ടമല്ല
സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും
ഒന്നേ പറയാനുള്ളൂ സഹോ,
ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.
അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
ഒരു അപേക്ഷയാണ്
ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️
ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു
“ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???
പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.
ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?
Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….
മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?
⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….
മ്യാനെ,
കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….
സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….
ബാക്കി ഇങ്ങളുടെ ഇഷ്ടം
നൈസ്
താങ്ക്സ് ?
പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.
കുട്ടീ…. ♥️♥️
തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..
ഇഷ്ടം