?? സ്വയംവരം 01 ?? 2104

പക്ഷെ ആ കണ്ണുകളുടെ അഭൗമ സൗന്ദര്യം ഒന്നുകൂടി കൂടി കരഞ്ഞപ്പോൾ.. അല്ലെങ്കിലും അവളെ കാണാൻ ഏറ്റവും ഭംഗി കരയുമ്പോൾ ആണെന്ന് ആ വിടർന്ന ഉണ്ടകണ്ണുകൾ നോക്കി പലവട്ടം പറഞ്ഞിട്ടുള്ളതാണ് ഞാൻ..

“ന്തിനാടാ ഇവ്ളോട് ഈ ചതി ചെയ്തേ.. ആലോയ്ച്ചു തൊടങ്ങീപ്പോ പറയാര്ന്നില്ലേ.. എന്റെ മോളിന്റെ ജീവിതോം നശിപ്പിച്ചു വന്നു നിക്കണ നിപ്പ് കണ്ടില്ലേ??”

എന്നെ കണ്ടതും നിലത്തു നിന്നെണീറ്റ് എന്റെ നേരെ പായാൻ ആഞ്ഞുകൊണ്ട് അവളുടെ അമ്മ പതം പറഞ്ഞെങ്കിലും അവളുടെ അച്ഛന്റെ ബലമായ പിടുത്തം സ്വതവേ ദുർബ്ബല ആയ അവരെ തടഞ്ഞു നിറുത്തി….

പക്ഷേ എന്റെ ശ്രദ്ധ അപ്പോളും ഇന്ദുവിൽ ആയിരുന്നു…. എന്നെ ഒളികണ്ണാലെ നോക്കുന്ന അവളുടെ മുഖം ചെമന്നു തുടുക്കുന്ന പോലെ…

ഇത് അവരുടെ ഫാമിലി മാറ്റേഴ്സ് എന്ന ഭാവത്തിൽ അകത്തു കയറാതെ ഒഴിഞ്ഞു നിൽക്കുന്നതായി ഭാവിക്കുന്നുണ്ട് ആ വീടിനെ ചുറ്റി നിന്ന വേണ്ടതും വേണ്ടാത്തതുമായ നൂറുകണക്കിന് ബന്ധുജനങ്ങളും നാട്ടുകാരും….

പക്ഷേ ആ ചെവികൾ ഇങ്ങോട്ട് തന്നെ സൂക്ഷ്മതയോടെ കൂർപ്പിച്ചിരിക്കുകയാണെന്ന് അറിയാം….  അന്യന്റെ കുടുംബം നശിക്കുന്നത് കാണാനുള്ള അടങ്ങാത്ത മനുഷ്യന്റെ ത്വര ജനലിലും വാതിലിലും തിക്കു കൂട്ടി.

ലാലേട്ടന്റെ പടം റിലീസിന് രാംദാസിലും രണ്ടാന്തി രാവിലെ ബീവറേജിലും മാത്രേ അത്രയും അച്ചടക്കം കണ്ടിട്ടുള്ളു…. ഉള്ളിൽ നടക്കുന്നത് എന്താന്ന് കാണാൻ ഒരക്ഷരം പോലും വിടാതെ ഒപ്പിയെടുക്കാൻ കാത്തിരിക്കുന്ന നശൂലങ്ങൾ..

ഇന്ന് എന്തായാലും കുമാരേട്ടന്റെ കടയിൽ ചർച്ചാ വിഷയം ഞങ്ങൾ ആവും. നാല് ചായ അയാൾ കൂടുതൽ വിൽക്കും..

അവർക്ക് കണിയായി ഒരുവശത്ത് അവളുടെ വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും അടക്കം നൂറുകണക്കിന് പേർ…. എതിരെ ഏടത്തിയും ഞാനും നിതയും…. പക്ഷെ അതൊന്നും കോടതിയിൽ ക്രോസ്സ് വിസ്താരം നടത്തി പരിചയമുള്ള എന്റെ വൻമരം എടത്തിയെ കുലുക്കിയില്ല..

അപ്പോളേക്കും ആരോ കൈമാറി കൈമാറി ഒരു കസേര വല്യമ്മാവന്‌ എതിരെ കൊണ്ട് ഇട്ടു..

“നീരജ് ഇരിക്ക്.. ”

ഇന്ദുവിന്റെ അച്ഛൻ അത് പറഞ്ഞപ്പോൾ അത്രയും പേരുടെ മുൻപിൽ ഇരിക്കാൻ ധൈര്യം എനിക്ക് കിട്ടിയില്ല.. പക്ഷെ ഏടത്തി ആ കസേരയിൽ ഇരുന്നു നെഞ്ചും വിരിച്ചു ഉയർന്ന തലയും ആയി… അല്ലേലും ഗർഭിണികൾക്ക് ബസിൽ പോലും സീറ്റ് റിസർവേഷൻ ഉണ്ടല്ലോ..

“മുത്തശ്ശി??”

ആദ്യമായി എന്റെ ശബ്ദം ഉയർന്നത് അത് ചോദിക്കാനാണ്..

Updated: September 2, 2021 — 2:19 pm

108 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    പ്രവാസി?

    അന്നിത് വായിച്ച് എന്തോരം കരഞ്ഞത് ആണെന്നോ.പിന്നിട് ഒരിക്കൽ പോലും വായിച്ചിട്ടില്ല.വായിച്ചാൽ കരയും എന്നത് ഉറപ്പായിരുന്നു.
    Waiting for next part
    സ്നേഹം മാത്രം???

  2. എന്ത് കിടു സ്റ്റോറി ആയിരുന്നു ക്ലൈമാക്സ്‌ കൊണ്ട് കളഞ്ഞു ഈ മാന്യൻ….. ഞാൻ ഇതുവരെ ആ ക്ലൈമാക്സ്‌ വായിച്ചിട്ടില്ല….. ഇന്ദുഇപ്പോളും ജീവിച്ചിരിക്കുന്നു എന്ന് വിശ്വാസിക്കുന്നു…. അത്ര കിടു സ്റ്റോറി ആയിരുന്നു…. but പ്രവാസി നമ്മളെ ഒക്കെ വഞ്ചിച്ചു പുള്ളിക്കു വായനക്കാരെ കരയിക്കാൻ ഒരു രസം ആണ്… sad എൻഡിങ് എഴുതിയാൽ പുള്ളിക്ക് ആരേലും പൈസ കൊടുക്കും എന്ന് തോന്നുന്നു….

    പുള്ളിടെ സൃഷ്ടി ആണ് സമ്മതിച്ചു അത് എങ്ങനെ വേണേൽ എഴുതാം… എന്നാലും വായിക്കുന്നവന്റെ ഫീലിംഗ്സ് ഓർക്കേണ്ടെ…

    എന്ത് ഒഴുക്ക് ആണ് ആ സ്റ്റോറി ഇന്നും ഇന്ദു മനസ്സിൽ ഉണ്ട്…

    ഒരു ചോദ്യം ഇതു ഹാപ്പി എൻഡിങ് ആണോ എന്നാൽ വായിക്കാം…. ???

  3. അൽ കുട്ടൂസ്

    അപ്പൂസ് മച്ചാ pl നോക്കീട്ടോ
    ഇങ്ങള് പറഞ്ഞപോലെ ഉഷാർ ആക്കീണ്ട്
    എന്തായാലും ഇങ്ങനെ തന്നെ മുന്നോട്ട് പോട്ടെ❤️❤️

    1. ഈ pl എന്താ മാഷേ… ?

  4. നല്ലവനായ ഉണ്ണി

    ഈ കഥ വായിച്ച് ഒരു രാത്രി മുഴുവൻ കരഞ്ഞതാ ഞാൻ… വയ്യ ഇനി വായിക്കാൻ അവസാനം അറിയാവുന്ന കൊണ്ട് വായിക്കുമ്പോൾ പിന്നേം സങ്കടം വരും… Climax മാറ്റം വരും എന്ന് പറഞ്ഞാൽ പോലും എന്റെ ഉള്ളിൽ ഉള്ള climax മാറ്റാൻ പറ്റില്ലാലോ…

  5. ഈ കഥ എനിക്ക് ഇഷ്ടമല്ല
    സാഹചര്യം കൊണ്ട് ഒന്നിക്കാൻ പറ്റാത്തതായിരുന്നേൽ പൊട്ടെ എന്ന് വെക്കേന്
    പക്ഷെ ഇതിലെ നായകനും നായികക്കും സാഹചര്യവും സന്ദർഭവും ഒക്കെ ഒരുപാട് വട്ടം അനുകൂലമായി വന്നതായിരുന്നു എന്നിട്ടും അവരായിട്ട് തന്നെ അതൊക്കെ കളയും
    നായികയുടെ കാട്ടിക്കൂട്ടൽ ആണ് പിടിക്കാത്തത് പ്രേമം ഉണ്ടെന്ന് പറയും പക്ഷെ അവൾ കാണിക്കുന്നത് എല്ലാം നേരെ തിരിച്ചും
    ഒരു ലോജിക് ഇല്ലാത്ത കാറ്റിക്കൂട്ടലാണ് കൂടുതലും

  6. അൽ കുട്ടൂസ്

    ഒന്നേ പറയാനുള്ളൂ സഹോ,
    ഞാൻ നെഞ്ചിലേറ്റിയ കഥകളിൽ ഒന്നാണിത് അതിലുപരി എന്നെ കരയിക്കാൻ ഇടയാക്കിയ ഒന്ന്.
    എത്രക്കാലം കഴിഞ്ഞാലും ഇത് മറക്കാൻ ആവില്ല.
    ഇന്നുതന്നെ ഇത് വായിച്ചപ്പൊ വേഗം മനസ്സിലേക്ക് ഓടിയെത്തി.

    അതോണ്ട് ഒരിക്കെക്കൂടെ കരയാൻ ഇടവരുതരുത്.
    ഒരു അപേക്ഷയാണ്
    ക്ലൈമാക്സ് ഹാപ്പി എൻഡിങ്ങ് ആവട്ടെ❤️

    1. ബ്രോ.. ക്‌ളൈമാക്സ് ആകെ മാറും… അത്രേ പറയാൻ ഒള്ളു

  7. “ദിൽ പേ പദ്ധർ രഖ് കർ മേം നെ” വായിച്ചു…???

    പക്ഷെ പഴയ ഓർമ്മയൊന്നും അങ്ങോട്ടു പെട്ടന്ന് പോകുന്നില്ല.

    1. ഒന്നൂടെ വായിച്ചോ മൂഡ് ഉണ്ടേൽ ?

  8. Bro ഒരു കാര്യം പറയാം . വായിച്ച കഥകളിലെ മറക്കാൻ പറ്റാത്ത കഥ ആണ് ‘സ്വയംവരം’ അത്രക്ക് ഇഷ്ടപെട്ട കഥ ആണ് . Bro പറയും പോലെ changes ഉണ്ടെങ്കിൽ വായിക്കാം .ഒന്നും തോന്നരുത് ഇനി കരയാൻ വയ്യ അത് കൊണ്ട് ആണ്. ഈ കഥ വായിച്ചപ്പോ ആണ് എനിക്ക് ഒരു കാരിയം മനസ്സിലായത് കഥ വായിച്ചാലും കരയും എന്ന്. Paravsi എന്ന വക്തി ഒരു സംഭവം തന്നെ ആണ് . ഓരോ വരി വായ്‌കുമ്പോൾ മനസ്സ് നിറഞ്ഞു . പറയാൻ വാക്ക് ഇല്ല ….. അവസാനം വരെ സപ്പോർട്ട് ഉണ്ടാവും….

    1. മ്യാനെ… കഥ കുറെയേറെ മാറും… തീം തന്നെ മാറ്റും… പിന്നെ ഇങ്ങടെ ഇഷ്ടം ?

  9. ⊙﹏⊙ പ്രവാസി ⊙﹏⊙ ആ പേരിനോട് ഒരു പ്രതേക തരം സ്നേഹം??? തോന്നാൻ കാരണമായ സ്റ്റോറി….
    വീണ്ടും വായിക്കാൻ ഉള്ള ത്രാണി ഇല്ല ….. എന്നാലും ഒരു ചോദ്യം കഥയിൽ എന്തേലും മാറ്റം ഉണ്ടാവുമ്പോ like ക്ലൈമാക്സ് എങ്ങാനും ??? പറ്റികരുത് ഉള്ളത് പോലെ പറയണം ? അങ്ങനെ ആണേൽ സമയം കിട്ടുമ്പോ വായിക്കാം??….

    1. മ്യാനെ,

      കഥ അവള് പ്രെഗ്നന്റ് ആയതിനു ശേഷം മൊത്തം മാറും….

      സംശയം യുണ്ടേൽ pl നോക്കിക്കോ… അവരുടെ ഹാപ്പി ലൈഫ് ആണ് നടക്കുന്നത്….

      ബാക്കി ഇങ്ങളുടെ ഇഷ്ടം

  10. നൈസ്

  11. മേനോൻ കുട്ടി

    പ്രവാസിയെ അറിയാനും പരിചയപ്പെടാനും കാരണമായ കഥ… അതിലുപരി അച്ചുവിന്റെ അഞ്ജലിതീർത്ഥത്തോടും നീനയുടെ നിലാപക്ഷിയോടും ചേർത്ത് വക്കാവുന്ന സൃഷ്ടി.

    1. കുട്ടീ…. ♥️♥️

      തിരിച്ചും അത് തന്നെ പരിചയപെട്ടു… അടുത്ത് അറിഞ്ഞു..

      ഇഷ്ടം

Comments are closed.