?The Hidden Face 9?
Author : Pranaya Raja | Previous Part
കഥ ഇഷ്ടമായെങ്കിൽ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായം ഒരു വരിയിലെങ്കിലും അക്ഷരങ്ങളിലൂടെ കുറിക്കുക✍️ , ലൈക്കായി മുകളിലുളള ❤️ ഒന്ന് ചുവപ്പിക്കുക . നന്ദിയോടെ ?…….
സ്നേഹത്തോടെ ….,
പ്രണയരാജ ✍️
കഷ്ണം കഷ്ണമായി കിടക്കുന്ന, എഗ്രിമെൻ്റ് കടലാസു കണ്ടപ്പോ അവനും എന്തോ പോലെ. കഴുത്തിലെ താലി മുറുക്കി പിടിച്ചുള്ള ആ കിടത്തവും , അവൻ്റെ മനസിനെ ചിന്താക്കുഴപ്പത്തിലാക്കി.
നിലത്ത് വീണ്ടും കിടക്കുമ്പോൾ, അവൻ്റെ മനസിൽ അഭി പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. അർച്ചനയ്ക്ക് തന്നോട് താൽപര്യം ഉണ്ടാവും എന്നവൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
അഭി പറഞ്ഞ പ്രകാരം താനാരെന്ന് അറിയുന്നതിന് മുന്നെ അവൾ തന്നെ പ്രണയിച്ചിരിക്കുന്നു. അവൻ എന്തു ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി, അവൾ ,അവൾക്ക് ഒരിക്കലും തന്നെ പ്രണയിക്കാനാവില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു.
താനാരാണെന്നറിഞ്ഞ് വന്ന പ്രണയമായിരുന്നെങ്കിൽ, പറയാൻ കഴിയുമായിരുന്നു. പക്ഷെ ഇതിപ്പോ, അമ്മ പറയാറുള്ള പോലെ, താലിയുടെ മഹത്വം , കഴുത്തിലാക്കുരുക്ക് വീഴും വരെ വീരവാധം മുഴക്കിയ അർച്ചന ഐ പി എസ് പോലും ആ കുരുക്കിലൊരുങ്ങി.
കൃത്യമായ ഒരു തീരുമാനം എടുക്കാൻ തനിക്കാവുന്നില്ല. അഭിരാമി അവളെ താൻ പ്രണയിക്കുന്നുവോ.. എന്നു ചോദിച്ചാൽ ഉത്തരമില്ല. ഒരിക്കലും കാണാൻ കഴിയാത്ത എൻ്റെ അഞ്ജലിയെ അവളിലൂടെ കാണുമ്പോൾ കിട്ടുന്ന ആശ്വാസം അത് എത്ര വലുതാണെന്ന് ആർക്കും അറിയില്ല.
അഞ്ജലി എൻ്റെ മാത്രം അഞ്ജലി.
ഡൽഹി, Raw ഓഫീസിൽ , പുതിയ എൻ്റെ ടീമിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സമയം. കറാച്ചിയിൽ വെച്ച് ഒരു സ്പൈ എജൻ്റ് അടിയന്തര ആവിശ്യം വന്നപ്പോൾ എൻ്റെ ടീമിനെ പറഞ്ഞയച്ചു. എന്നാൽ തിരികെ വന്നത് രണ്ടു പേർ മാത്രം.
ജീവനു വിലയില്ലാത്തവരാണ് ഞങ്ങൾ, ഞങ്ങളിൽ ഒരാളുടെ ജീവൻ കൊഴിഞ്ഞാൽ അവരുടെ വീട്ടുക്കാരെക്കാൾ കൂടുതൽ ചിലപ്പോ വിഷമിക്കുക ഞങ്ങളായിരിക്കും. വീട്ടിൽ കുറച്ചു സമയം മാത്രമേ ബന്ധം ഉണ്ടാവും, ഇവിടെ 24 മണിക്കൂറും ഒന്നിച്ചു കഴിയുന്നവരുടെ ആത്മബന്ധവും ദൃഢമായിരിക്കും.
എൻ്റെ ടീം കയറി പറ്റാൻ ശ്രമിക്കുന്ന കാൻഡിഡേറ്റിൽ ഒരാളായാണ് അവളെ പായലിനെ ഞാൻ ആദ്യമായി കാണുന്നത്. ബോൾഡ് ക്യാരക്ടർ, ഞാൻ ശ്രദ്ധിക്കപ്പെട്ട ആളുകളിൽ അവളും ഉണ്ടായിരുന്നു. എൻ്റെ ടീം കയറുവാൻ ചില കടമ്പകൾ ഉണ്ട്, അതിൽ ആരെല്ലാം ജയിക്കുമെന്ന് കണ്ടറിയാം.
ആ സമയമാണ് ചീഫിൻ്റെ ബെർത്ത് ഡേ വന്നത്. ബ്യൂഡയമൻഡ് ഹോട്ടലിൽ സ്പെഷൽ പാർട്ടി അറേജ് ചെയ്തു. ആരുമില്ലാത്ത ചീഫിന് ഞങ്ങളൊക്കെ അദ്ദേഹത്തിൻ്റെ മക്കളെ പോലെയാണ്. ആ പാർട്ടിയിൽ വെച്ചാണ് ആദ്യമായി ഞാൻ അഞ്ജലിയെ കണ്ടത്.
പായലിൻ്റെ കൂടെ ഇഷ്ടക്കേടോടെ വരുന്ന അവളെ ഞാൻ കണ്ടു. പായൽ കൈക്കു പിടിച്ച് വലിച്ചു കൊണ്ടാണ് വരുന്നത്. അതു കണ്ടാൽ തന്നെ അറിയാം, നിർബദ്ധിച്ചു കൊണ്ടു വരുകയാണ് എന്ന് .
ഇത്രയും ആളുകൾക്കിടയിൽ അവളെ ശ്രദ്ധിക്കപ്പെടാനും കാരണം ഉണ്ടായിരുന്നു. നമ്മടെ നാട്ടിലൊക്കെ പെൺക്കുട്ടികൾ സാരിയുടുക്കുന്ന പോലെ, എല്ലാം മറച്ചു പൊതിഞ്ഞ് അവൾ പാർട്ടിക്കു വന്നപ്പോൾ ഒരു കൗതുകം.
അതും ഡൽഹിയിൽ ഒരു പാർട്ടിയിൽ , അതൊരു സാധാരണക്കാര്യമല്ല, പലരും ഒരു അന്യഗ്രഹ ജീവിയെ പോലെയാണ്. അവളെ നോക്കിയത്. കൂടാതെ അവളുടെ സൗന്ദര്യവും. ചമയങ്ങളൊന്നും ഇല്ലയെങ്കിലും കാവിലെ ദേവി മുന്നിൽ വന്ന ഒരു പ്രതീതി.
അവളെയും കൂട്ടി പായൽ അവളുടെ ടീമിനരികിൽ പോയപ്പോൾ, റിച്ചാർട് പായലിനെ ഹഗ് ചെയ്തു ശേഷം, അവളെ ഹഗ് ചെയ്യാൻ പോയപ്പോ അവനെ തള്ളി മാറ്റാൻ നോക്കിയപ്പോ അവൾ നിലത്തു വീണു. എല്ലാവരും ചിരിച്ചു . കലങ്ങിയ കണ്ണുമായവൾ പുറത്തേക്കോടി.
അഞ്ജലി….
എടി , നിന്നേ…
പായലും അവൾക്കു പിറകെ ഓടി. ഞാനും അവർക്കു പിറകെ പോയി. cab വിളിച്ച് അതിൽ കയറി പോകുന്ന അഞ്ജലിയെയാണ്. ഞാൻ കണ്ടത്. പിന്നെ അവളെ കാണാനായില്ല. പക്ഷെ ഞാനറിയാതെ അവളെൻ്റെ മനസിനെ കീഴടക്കിയിരുന്നു.
?????
എപ്പോയാണ് ഞാൻ ഉറങ്ങിയതെന്ന് എനിക്കറിയില്ല, പക്ഷെ രാവിലെ ഉറക്കമുണർന്നപ്പോൾ അർച്ചന മുറിയിൽ ഉണ്ടായിരുന്നില്ല. എല്ലാം വൃത്തിയാക്കിയിട്ടുണ്ട്.
ഒന്ന് ഫ്രഷ് ആയ ശേഷമാണ് ഞാൻ മുറിവിട്ടിറങ്ങിയത്.
അമ്മയെ കാണാനായാണ് അടുക്കളയിൽ ചെന്നത്, എന്നാൽ പതിവിനു വിപരീതമായി അർച്ചനയെ അവിടെ കണ്ടപ്പോൾ എന്താ പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയാതെ ഞാൻ വേഗം ഹോളിലേക്കു പോയി.
എന്തോ അവൾക്ക് എന്നെ ഇഷ്ടമാണെന്ന് അറിഞ്ഞതു മുതൽ അവളെ ഫേസ് ചെയ്യാൻ സാധിക്കാത്ത ഒരവസ്ഥ. അഭിയെ ഞാൻ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇതുവരെ അങ്ങനെ ഒരു ചോദ്യത്തിന് ആവിശ്യവും ഉണ്ടായിരുന്നില്ല എന്നാൽ ഇന്നതിൻ്റെ ആവശ്യം വന്നിരിക്കുന്നു.
അർച്ചന അവൾ , ലക്ഷ്മിയമ്മയുടെ സ്നേഹം, ആ അമ്മയുടെ കണ്ണുനീർ എനിക്ക് കാണാനാവില്ല. എത്രയും പെട്ടെന്ന് ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. എടുത്തേ മതിയാവൂ….
മോനേ… അരവിന്ദാ….
അമ്മയുടെ വിളിയാണ് എൻ്റെ ചിന്തകൾക്കു വിരാമമിട്ടത്. ആ വിളിക്കു തന്നെ പ്രത്യേക ആശ്വാസം പകരാനാവും.
നീ കണ്ടോടാ….
എന്താ.. അമ്മേ…
അവക്കെന്താടാ പറ്റിയെ,
എന്താ… അമ്മ ഈ പറയണെ,
ഓ ഒന്നും അറിയാത്ത പോലെ, എന്തായാലും നിന്നെ ഞാൻ സമ്മതിച്ചു.
എൻ്റെ മോളായതോണ്ട് പറയുവല്ല അടുക്കളയിൽ കയറുക എന്ന് പറഞ്ഞാ… പെണ്ണിനെ കൊല്ലുന്നതിന് തുല്യാ… ആ അവള് ഒന്നും പറയാതെ രാവിലെ അടുക്കളെ കയറി പണി തുടങ്ങി.
രാവിലെ എന്നു പറയുമ്പോ…
വെളുപ്പിന് 5.30 ന്.
ഇതു വരെ ഉള്ള അനുഭവം വെച്ചു പറയുവാണേ… അന്ന് തിരുവനന്തപുരത്ത് പോവാനാണ് അർച്ചന പുലർച്ചെ എഴുന്നേറ്റു കണ്ടത്. ഇപ്പോ അവളുടെ പെരുമാറ്റം എല്ലാം മാറിയിരിക്കുന്നു. എന്നാൽ അമ്മയുടെ സന്തോഷം അതു കാണുമ്പോൾ എന്തോ എനിക്കും ഒരു സന്തോഷം.
?????
എടി , അത് അഞ്ജലിയാണോടി….
ദേ… പെണ്ണേ നിനക്കും വട്ടായോ…
അവളെ മുറിച്ചു വച്ച പോലെ ഇല്ലേ അവളെ കാണാൻ,
അതൊക്കെ നേരാ… പക്ഷെ മോളൊരു കാര്യം മറന്നു.
എന്താടി..
അഞ്ജലിയുടെ കത്തിക്കരിഞ്ഞ ശരീരത്തിനു മുന്നിൽ AR സർ കരഞ്ഞതോർമ്മയില്ലേ…
ഉണ്ട്, ഇന്നും ഞാനത് മറന്നിട്ടില്ല, ഒരു നോവായി അതിന്നും മനസിലുണ്ട്.
എടി, നിനക്കവളോട് ദേഷ്യമായിരുന്നില്ലേ…
എന്തിന്,
നീ.. നിനക്ക് അന്നും സർ ഇഷ്ടമല്ലായിരുന്നൊ…
അതായിരുന്നു. പക്ഷെ, അതിനു ഞാൻ എന്തിനാടി അവളോട് ദേഷ്യപ്പെടുന്നേ..
എടി പായൽ എനിക്കു നിന്നെ മനസിലാവുന്നില്ല.
ഞാൻ കാരണമാ അവർ പരിചയപ്പെട്ടതും അടുത്തതും നമ്മൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല ആ ആൾക്ക് നമ്മളെയും ഇഷ്ടമാവേണ്ടെ, സർ അവളെയാണ് ഇഷ്ടമായത്. അതായിരിക്കും വിധി.
ടി….
അന്ന് സർ ഒന്നടുത്തിടപഴകാനായിട്ടാ… എൻ്റെ ഫ്ലാറ്റിലേക്കു ക്ഷണിച്ചത്. എൻ്റെ ഓപ്പോസിറ്റ് ഫ്ലാറ്റിലാ… അഞ്ജലി താമസിക്കുന്നതും. സർ കാർ പാർക്ക് ചെയ്യുമ്പോയേ… പാർക്കിൽ കുട്ടികളും ഒത്ത് കളിക്കുന്ന അവളെ കണ്ടിരുന്നു.
അതിനു ശേഷമാ എൻ്റെ ഫ്ലാറ്റിലെത്തിയത്. ഒരു ക്യാഷൽ ടോക്ക് അതിൽ സർ ആയി ഒരു സൗഹൃദം അതായിരുന്നു എൻ്റെ ലക്ഷ്യം. പക്ഷെ സർ വന്നപ്പോ മുതൽ എന്തു പറയണം, എങ്ങനെ തുടങ്ങണം വല്ലാത്ത ഒരവസ്ഥയായിരുന്നു. സർ ആയിരുന്നു തുടക്കമിട്ടത്.
താഴെ പാർക്കിലുള്ളത്, തൻ്റെ കൂടെ പാർട്ടിക്ക് വന്ന ആ കുട്ടിയല്ലെ.
അതെ, അഞ്ജലി അവൾ തന്നെയാ…
അവിടെ നിന്നും തുടങ്ങിയ സംസാരം രണ്ടു മണിക്കൂർ കടന്നു പോയതു പോലും അറിഞ്ഞില്ല. ഒത്തിരി നേരം സംസാരിച്ച സന്തോഷത്തിലായിരുന്നു ഞാൻ, പക്ഷെ അന്ന് ഞങ്ങൾ സംസാരിച്ചത് മൊത്തം അഞ്ജലിയെ കുറിച്ചായിരുന്നു എന്നു മാത്രം. അന്നത് ഞാനും കാര്യമാക്കിയില്ല.
എന്നിട്ട്, മുബൈ , കുറച്ചു കുട്ടികളെ തീവ്രവാദികൾ തടവിലാക്കിയത് ഓർമ്മ ഇല്ലേ…
യസ്,
അന്നത്തെ ഒപ്പറേഷൻ കഴിഞ്ഞ് എന്നെ ,ഫ്ലാറ്റിലാക്കാൻ വന്നപ്പോ പോകാൻ നേരം ഞാൻ സർ സല്യൂട്ട് ചെയ്തു. പക്ഷെ ആ സമയം സർ മുഖം മാറി. മുന്നിൽ നിൽക്കുന്ന ആരെയോ ഭയത്തോടെ നോക്കുന്ന പോലെ, ഞാനും നോക്കി അതവളായിരുന്നു. അഞ്ജലി.
യൂ… ചീറ്റ്…
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നതും ടോർ തുറന്ന് സർ അവൾക്കു പിന്നാലെ പാഞ്ഞപ്പോയാണ്, അവർ തമ്മിൽ ഇഷ്ടമാണെന്ന് ഞാനറിഞ്ഞത്.
എന്നിട്ട്,
എന്നിട്ടൊന്നുമില്ല, മോൾ സമയം നോക്കിയേ…
അയ്യോ…. 8.40,
വേഗം റെഡിയാവാൻ നോക്കെടി കുരുശേ…
?????
ആ സമയം അരവിന്ദൻ്റെ ഫോൺ റിംഗ് ചെയ്തു. അവൻ ഫോൺ എടുത്തതും
ഹലോ… അരവിന്ദൻ സർ അല്ലെ,
അതെ,
ഞാൻ പ്രൊഫസർ അഖിൽ ഷർമ്മ,
പറയു സർ,
പ്രൈം മിനിസ്റ്റർ പറഞ്ഞിരുന്നു. നിങ്ങൾക്ക് പ്രോജക്ട് x നെ കുറിച്ച് ആവിശ്യ വിവരങ്ങൾ നൽകണമെന്ന് .
പറഞ്ഞോളൂ…
ഫോണിൽ കൂടെ അതു സാധ്യമല്ല.
ദൻ ഷാൾ വീ മീറ്റ്,
ഞാൻ പറയാം.. സർ മാത്രം.
എപ്പോ എവിടെ,
അടുത്ത കോൾ വരെ വെയ്റ്റ് ചെയ്യൂ സർ ,
ഒക്കെ.
അരവിന്ദൻ ഫോൺ കട്ട് ചെയ്തതും മറ്റാരു കോൾ വന്നു.
പ്രൈവറ്റ് നമ്പർ.
അവൻ കോൾ എടുത്തു. മറുതലക്കൽ നിന്നും യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല. കുറച്ചു നേരം അരവിന്ദനും ,നിശബ്ദത പാലിച്ചു , പതിയെ നിശബ്ദത കീറി മുറിച്ചു കൊണ്ട് അരവിന്ദൻ മൊഴിഞ്ഞു.
മാഡ് ഖാൻ…..
ഹാ…. ഹ….. ഹാ…..
സോ ഷാർപ്പ്,
അതങ്ങനല്ലെ , വേണ്ടത് മാഡ് ഖാൻ ,
നഷ്ടങ്ങളുടെ കണക്കു നോക്കുമ്പോൾ രണ്ടാൾക്കും നഷ്ടം മാത്രം. എനിക്കു കൈ തന്നു കൂടെ നിനക്ക്.
ഉം… നഷ്ടങ്ങളുടെ ത്രാസ് ഇപ്പോഴും തന്നിരിക്കുന്നത് എൻ്റെ ഭാഗത്ത് തന്നെയാണ് മാഡ് ഖാൻ.
നീയിതെ പറയൂ… എന്നെനിക്കറിയാം. എനിക്കു ചേർന്ന എതിരാളിയാണ് നീ, ഇപ്പോ കളി ചൂടു പിടിക്കും.
നിൻ്റെ ജീവൻ ഞാനെടുക്കും.
അതിനു മുന്നെ നിൻ്റെ നാട്ടിൽ ഞാൻ കുറച്ചു ജീവൻ എടുക്കുവാ… ബൂ……
മാഡ് ഖാൻ,
10 ദിവസം, ഇതിൽ ഒരു ദിവസം കേരളത്തിൽ 10 സ്ഥലത്ത് ഒന്നിച്ചൊരു ബ്ലാസ്റ്റ് തടുക്കാമെങ്കിൽ തടുത്തോ…
മാഡ് ഖാൻ….
ഹാ…. ഹാ… ഹാ…
?????
ഓഫീസിൽ , എല്ലാവർക്കും ചുറ്റിൽ ഇരിക്കുമ്പോൾ അരവിന്ദൻ ആശയക്കുഴപ്പത്തിലായിരുന്നു. അത് എല്ലാവർക്കും ടെൻഷൻ കൂട്ടി.
സർ എനി ബ്രോപ്ലം
യസ്,
സർ,
ഇന്ന് മാഡ് ഖാൻ വിളിച്ചിരുന്നു.
എല്ലാവരുടെയും മുഖത്ത് ആകാംക്ഷ നിറഞ്ഞു.
സർ, എന്താ…പ്രശ്നം.
നമുക്കു മുന്നിൽ ഒരു ഓപ്പൺ ചാലഞ്ച് തന്നിരിക്കുന്നു. മാഡ് ഖാൻ.
അത് എന്താ സർ,
കേരളത്തിൽ 10 ദിവസത്തിനകം ഒരേ സമയം 10 ഇടത്ത് ഒരു വലിയ ബ്ലാസ്റ്റ്.
സർ ഇത് , എങ്ങനെ നമ്മൾ,
വെയ്റ്റ് ശരത്,
അർച്ചന,
സർ,
ഇന്ന് മുതൽ ഒഴിഞ്ഞു കിടക്കുന്ന എല്ലാ ബിൽഡിംഗുകളും പോലീസ് ചെക്ക് ചെയ്യണം. സംശയം തോന്നുന്ന ആരെ കണ്ടാലും അറസ്റ്റ് ദം, നൈറ്റ് പെട്രോളിംഗ് ഒന്നു കൂടെ കൂട്ടണം.
സർ,
താൻ അതിനു വേണ്ട കാര്യങ്ങൾ ചെയ്യ്.
അർച്ചന അവിടെ നിന്നും പോയതും. പായൽ ചോദ്യമുന്നയിച്ചു.
സർ ഇത്രയും വലിയ ഒരു ഇഷ്യൂ.. പോലീസിനു വിട്ടു കൊടുത്താൽ…
പായൽ,
ഹാ… ഹാ… ഹാ…
Superbro
Eagerly waiting ????✍️?
പൊന്ന് മച്ചാനെ… ഇതുപ്പോലെ ഇനി കാത്തിരിപ്പിക്കല്ലേ… ?????… കട്ട വെയ്റ്റിങ് ആണ് ഈ കഥയ്ക്കായിട്ട്… യൂണിവേഴ്ടും കൂടെ പോസ്റ്റ് ചെയ്തേക്കണെ… ❤❤❤❤❤
Super Bro..
i loved ur style of writing.
waiting for the next part.
❤️❤️❤️❤️❤️❤️❤️
നന്നായിട്ടുണ്ട് ബ്രോ.
ബാക്കി പാർട്ടിയായി
കാത്തിരിക്കുന്നു..
സ്നേഹത്തോടെ
ASHER ALI KHAN
Full kozappamayalla. Oru bhagathe archana appuratha bhagam Anjali pinna ithinta iddake mad Khanum sahibum .hmm oru aprethekshitha twist njan prethikshichu.next partinayi waiting
❤❤
ഇൗ part waiting ആയിരുന്നു ?.
ഒത്തിരി ഇഷ്ടമായി ??❌. അരവിന്ദനും അർച്ചനെയും ഒത്തിരി ഇഷ്ടമായി ?❤️❌.
അഞ്ജലിടെ കാര്യത്തിൽ അരവിന്ദൻ ഇനി എന്ത് ചെയ്യും എന്ന് അറിയാൻ വെയ്റ്റിംഗ് ആണ് ?.
എന്ന് സ്നേഹത്തോടെ
മാലാഖയെ പ്രണയിച്ചവൻ
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥
❤️
????
❤❤❤❤
എന്താ പറയേണ്ടത് ???
❤❤❤
??????
പൊളിച്ചു മുത്തേ ???
പൊളിച്ചു രാജ സാറേ ..പൊളിച്ചു ..വേറെ ലെവല് കേറി കളി ….
സൂപ്പർ ….അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
???????
Polichu tta
Adutha part enna man
Powli ashane ????
❣️❣️❣️
അടിപൊളി super bro
Thanks muthee..
കിടു
ബ്രോ കഥ പെട്ടന്ന് ഇടുക താമസം വരാതെ ഇടാൻ ശ്രെമിക്കുക ബ്രോ.കഥ കൊള്ളാം ഈ ഭാഗം
Muthee ee kadhayude udhaneelam thrillum suspenceum nilanirthan njan sramikkunnunde… Angane ezhuthan enikku samayam aavashyamayi varum , kadha end adukkarayi… So nalla pole plan chaithu ezhuthanam pines ee part kurachadigam vaigi , athu vellyachan marichu athukonde mathram adutha 15 day kkullile next part varum
Thanks muthee
???
?
♥️♥️♥️♥️
❤❤❤
1????
?♂️??️♂️?️♀️?️♀️???♀️???♂️????????????????