ടി ഷർട്ട് ഇട്ട് തിരിഞ്ഞ അവനും അവളെ ഒന്ന് നോക്കി…. ആ മുഖത്തെ വികാരം എന്തെന്ന് അവൾക്ക് മനസിലായില്ല…. പെട്ടെന്ന് തന്നെ ഫോൺ റിങ് ചെയ്തപ്പോൾ അവൻ അവളിൽ നിന്നും കണ്ണെടുത്തു…..
“യെസ് വിദ്യുത് സ്പീകിംഗ്…..”
അകന്ന് പോകുന്ന അവന്റെ കാലോച്ചകൾക്കും അവന്റെ സ്വരത്തിനും അവൾ കാതോർത്തു….
‘വിച്ചു……. ‘ മനസ്സിൽ ആ പേര് ഉരുവിട്ട് അവൾ മോളെ ചേർത്ത് പിടിച്ചു……..
കുറച്ചു സമയം മയങ്ങിയതിനു ശേഷമാണ് ദച്ചു എഴുന്നേറ്റത്…. മോള് ഇപ്പോഴും ഉറക്കമാണെന്ന് കണ്ട അവൾ മോളെ നല്ലതുപോലെ പുതപ്പിച്ചു രണ്ട് സൈഡിലും തലയിണ വെച്ചിട്ടാണ് ഫ്രഷ് ആകാൻ എണീറ്റത്…. വന്നപ്പോൾ മുതൽ ഉടുത്തിരുന്ന സാരി മാറ്റി ഒരു റെഡ് കോട്ടൺ ടോപ്പും വൈറ്റ് പാലസോയും ധരിച്ചു…. ഫ്രഷ് ആയിട്ട് ഇറങ്ങി നോക്കിയപ്പോൾ ദേ കുറുമ്പി ചിരിയോടെ കട്ടിലിൽ എണീറ്റിരിക്കുന്നു…. ദച്ചുനെ കണ്ടപ്പോൾ കൈയാട്ടി അവളെ അടുത്തേക്ക് വിളിക്കുവാണ് അന്നുക്കുട്ടി….. ദച്ചു ഒരു ചിരിയോടെ മോൾടെ അടുത്തേക്ക് ചെന്നു…..
“ദച്ചുമ്മേടെ പൊന്ന് എണീറ്റോ…”
മോളൊരു ചിരിയോടെ ദച്ചുന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു… ഉറക്കം മുഴുവൻ വിട്ട് മാറിയിട്ടില്ല…. ഇടക്ക് ഇടക്ക് കോട്ടുവാ ഇടുന്നുണ്ട് ആൾ….
“മോൾക്ക് ചാച്ചാണോ കണ്ണാ….”
ദച്ചു ചോദിച്ചപ്പോഴും ആളൊരു ചിരിയോടെ നിൽക്കുവാണ്
“പാല് വേനം ദച്ചമ്മേ….”
കുറുമ്പി കൊഞ്ചി പറഞ്ഞപ്പോൾ ദച്ചു മോളെ ബാത്‌റൂമിലേക്ക് കയറ്റി മുഖമൊക്കെ കഴുകി കൊടുത്തു മോളെയും കൊണ്ട് താഴേക്ക് വന്നു….
താഴെ വിച്ചുന്റെ അച്ഛന്റെ പെങ്ങള് രാധികയും മോള് സോനയും ഉണ്ട്… ദച്ചു മോളുമായി ഇറങ്ങി വരുന്ന കണ്ട അവർ ഒരു ചിരിയോടെ അവരുടെ അടുത്തേക്ക് പോയി
“എടി കുറുമ്പി പെണ്ണെ…പുതിയ അമ്മേ കിട്ടിയപ്പോ ഞങ്ങളെ ഒന്നും വേണ്ടല്ലേ…”
സോന മോളുടെ കവിളിൽ പിച്ചി ചോദിച്ചപ്പോൾ അന്നു ആ കൈ തട്ടി മാറ്റി അവളെ നോക്കി മുഖം വീർപ്പിച്ചു…
????
പ്രിയ കിറുക്കിയോട്,
സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…
?❤️❤️❤️
കിറുക്കി….?
സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️
എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️
സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിറുക്കി,
തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..
ഗംഭീരം
ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..
ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????
എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???
Happy ending aayirikkuo avasaanam!??