ഹാളിലേക്ക് ചെന്നപ്പോൾ കണ്ടു സോഫയിൽ ഇരിക്കുന്ന കീർത്തി… മയക്കം ആണെന്ന് തോന്നു…. കയ്യിൽ നട്സിന്റെ പാത്രമുണ്ട്….. ഒരിളം പുഞ്ചിരിയോടെ ദച്ചു അവളുടെ തലയിൽ തലോടി….. ചെറുതായി വീർത്തുന്തിയ വയറിൽ കൈ വെച്ചപ്പോൾ തന്നെ ആരോ അത് ഊക്കോട് തട്ടി മാറ്റി
പകപ്പോടെ നോക്കിയ ദച്ചു കണ്ടു മുന്നിൽ കോപത്തോടെ നിൽക്കുന്ന കീർത്തിയെ
“ഡീ എന്ത് ധൈര്യത്തിലാ നീയെന്റെ വയറിൽ തൊട്ടത്….”
“കീർത്തി ഞാൻ….”
എന്തോ പറയാൻ വന്ന ദച്ചുനെ കീർത്തി കൈ ഉയർത്തി തടഞ്ഞു…..
“ശേ…. നിന്നെപോലുള്ള ഒരു മച്ചി എന്റെ വയറിൽ തൊട്ടാൽ എന്റെ കുഞ്ഞിനെന്തെങ്കിലും സംഭവിക്കില്ലെന്ന് ആര് കണ്ടു….. സ്വന്തമായിട്ട് ഇനി പ്രസവിക്കാൻ കഴിവില്ലല്ലോ…. അപ്പൊ മറ്റൊരാളുടെ കുഞ്ഞിനെ കാണുമ്പോൾ അസൂയ തോന്നുന്നായിരിക്കും….. അസൂയ മൂത്തു നീയെന്റെ കുഞ്ഞിനെ കൊല്ലാൻ വന്നെയാണോ…..”
“കീർത്തി……”
നിറഞ്ഞ കണ്ണുകളോടെ അവളെ വിളിക്കുമ്പോഴും തിരിച്ചൊരു പുച്ഛം മാത്രം ആയിരുന്നു….
“ഹും…. പ്രസവിക്കാനും കുഞ്ഞുങ്ങളെ വളർത്താനുമൊക്കെ ഒരു ദൈവാനുഗ്രഹം വേണം…. ഇങ്ങനുള്ളോർ നോക്കിയാൽ തന്നെ കുഞ്ഞുങ്ങൾക്ക് ആപത്താ…..”
????
പ്രിയ കിറുക്കിയോട്,
സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…
?❤️❤️❤️
കിറുക്കി….?
സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️
എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️
സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിറുക്കി,
തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..
ഗംഭീരം
ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..
ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????
എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???
Happy ending aayirikkuo avasaanam!??