?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318

“പോകുവോ….”

 

ചുണ്ട് പിളർത്തിയുള്ള ആ ചോദ്യത്തിൽ ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി…. അവൾ ആ കുഞ്ഞി ചുണ്ടിൽ ഒരു മുത്തം കൊടുത്തു

 

“ഇല്ല…. പക്ഷെ എന്റെ അന്നുക്കുട്ടി ഇത് മുഴുവൻ കുടിക്കണം….”

 

മോളൊരു ചിരിയോടെ തലയാട്ടി പാല് മുഴുവൻ കുടിച്ചു…. ദാദി ഒരു ചിരിയോടെ പാൽ ഗ്ലാസ് ദച്ചുന്റെ കയ്യിൽ നിന്ന് വാങ്ങി

 

“ദാദി താഴേക്ക് പോകുവാ മോളെ…. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മോളു പറഞ്ഞാൽ മതി…. ചെറിയ രീതിയിൽ ആണെങ്കിലും വിവാഹവാർത്ത അറിഞ്ഞ പലരും എത്തിയിട്ടുണ്ട്…. ഞാനൊന്നു പോയി നോക്കട്ടെ….”

 

ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർതിയിട്ട് ദാദി താഴേക്ക് പോയി…. ദച്ചുവും എന്തോ ഓർത്തിട്ട് അന്നുക്കുട്ടിയെ ബാത്‌റൂമിൽ കൊണ്ട് പോയി വായ കഴുകിച്ചു കൊണ്ട് വന്നു….

 

“നമുക്ക് ചാച്ചിയാലോ വാവേ….”

 

മോളെ കട്ടിലിൽ കിടത്തിയിട്ട് ചോദിച്ചപ്പോൾ അവൾ ദച്ചുന്റെ അടുക്കലേക്ക് ചേർന്ന് കിടന്നു….

 

“ദച്ചമ്മ പോവല്ലേ….”

 

അവൾ ആ കുഞ്ഞികൈകൾ കൊണ്ട് ആകുന്ന പോലെ ദച്ചുന്റെ വയറിലൂടെ ഇറുക്കി പിടിച്ചു പറഞ്ഞു

 

“ഇല്ല വാവേ അമ്മ എങ്ങോട്ടും പോവില്ല….. എന്റെ പൊന്നിനെ വിട്ടിട്ട് എവിടെയും പോവില്ല…..”

 

മോളെ ചേർത്ത് പിടിച്ചു പറഞ്ഞു പതിയെ തലയിൽ തഴുകി കൊടുത്തു…. കുറച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ മോളുറങ്ങി…… ഉറക്കത്തിലും കുഞ്ഞ് ചുണ്ടിൽ ഒരിളം പുഞ്ചിരിയുണ്ട്…. അവൾ മോളുടെ മുഖത്തേക്ക് വീണുകിടന്ന കുറുനിരകൾ മാടിയൊതുക്കി നെറ്റിയിൽ ചുംബിച്ചു…. മോളെ ചുറ്റിപിടിച്ചു കണ്ണടച്ചപ്പോൾ ആ ദൃശ്യം കണ്മുന്നിൽ എന്ന പോലെ കണ്ടു

 

 

…………………….❤️…………………………

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.