?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318

“പിന്നെന്താ ഇനി എന്നും എന്റെ പൊന്നിനെ ദചുമ്മാ ഒരുക്കി തരാല്ലോ… ”

 

ധ്രുവി പഞ്ഞി പോലുള്ള ആ കുഞ്ഞികയ്യിൽ തുടരെ തുടരെ മുത്തി… അവളെ എടുത്തു ഡ്രസിങ് ടേബിളിലെ മിററിനു മുന്നിൽ നിർത്തി…. ഷോൾഡർ വരെയുള്ള മുടി രണ്ട് സൈഡിലും പൊക്കി കെട്ടികൊടുത്തു….. നെറ്റിയിൽ പൊട്ടും കുത്തി കൊടുത്തു…. ഒരു വൈറ്റ് സ്ലീവ്ലെസ്സ് ബനിയനും പിങ്ക് ട്രൗസറും ആണ് ആളുടെ വേഷം… മോളെ തിരിച്ചു നിർത്തി അവളുടെ നെറ്റിയിലും കവിളിലും മാറി മാറി ഉമ്മ കൊടുത്തു…. ആ കുഞ്ഞികയ്കൊണ്ട് തിരികെ തന്നെയും ചേർത്തുപിടിച്ചിട്ടുണ്ട്….. കൂടെ കൂടെ ഉമ്മയും നൽകുന്നുണ്ട്…..

 

“ആഹാ അമ്മയും മോളും ഉമ്മവെച്ചു കളിക്കുവാ…..”

 

ദാദിയുടെ ശബ്ദം കേട്ടാണ് ദച്ചുവും അന്നുക്കുട്ടിയും തിരിഞ്ഞു നോക്കിയത്…. ദാദിയെ കണ്ട് ചിരിച്ചിട്ട് ദച്ചു അന്നുനെ എടുത്തു… അപ്പോഴേക്കും അവൾ ദച്ചുന്റെ കഴുത്തിലൂടെ കയ്യിട്ട് കഴുതടിയിലേക്ക് മുഖം ചേർത്ത് കിടന്നു…..

 

“അന്നൂന്റെ അമ്മയാ…..”

 

മുഖം വീർപ്പിച്ചുള്ള ആ പറച്ചില് കേട്ടപ്പോൾ ദച്ചുനു ഇതുവരെ ചുട്ടുപോളിയ തന്റെ അടിവയറ്റിൽ മഞ്ഞു കണങ്ങൾ പെയ്തിറങ്ങിയ പോലെ തോന്നി…. മാറിടങ്ങളുടെ വിങ്ങൽ എങ്ങോട്ടാ പോയിമറഞ്ഞിരിക്കുന്നു….. തന്റെ ഉള്ളിൽ ഒരു വസന്തകാലത്തിനുള്ള തയ്യാറെയെടുപ്പുകൾ ആരംഭിച്ച പോലെ…. ദച്ചു അന്നുക്കുട്ടിയെ അവളോട് ചേർത്ത് പിടിച്ചു……

 

“ഓഹ് ആയിക്കോട്ടെ കാ‍ന്താരി…. നിന്റെ അമ്മയാ…. ഞങ്ങൾക്കാർക്കും വേണ്ട കേട്ടോ…. ദേ ഈ പാല് കുടിച്ചേ…. രാവിലെ ഷേത്രത്തിൽ പോകാൻ നേരത്തു കുറച്ചു അപ്പം തിന്നത് മാത്രമാ…. ഈ നേരമായി….”

 

ദാദി പാൽ ഗ്ലാസ്‌ നീട്ടിയപ്പോഴേ അന്നുകുട്ടി ദാച്ചുന്റെ മാറിലേക്ക് മുഖം ചേർത്ത് തല വെട്ടിച്ചു….

 

“അന്നൂന് പാല് വെന്ത ദാഡിമ്മ…. മോക്ക് ഇസ്തവല്ല….”

 

അവളുടെ കള്ളക്കരച്ചില് കണ്ട അന്നൂന് ചിരി വന്നു…. കുറുമ്പി…… അവൾ മനസ്സിലോർത്ത് ദാദിടെ കയ്യിൽ നിന്നും പാൽഗ്ലാസ് വാങ്ങി

 

 

“ദേ നോക്കിക്കേ ദാദി അന്നുക്കുട്ടി ഈ പാല് കുടിച്ചില്ലേൽ ഞാൻ അങ്ങ് പോകും കേട്ടോ….”

 

പെട്ടെന്ന് കള്ളക്കരച്ചിൽ നിർത്തി അന്നു ദച്ചുനെ നോക്കി

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.