ഭാര്യ ഗർഭിണി ആണെന്ന് അറിയുമ്പോൾ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നതിന് പകരം ആട്ടിയകറ്റി അയാൾ….. ഇനിയുള്ള ദിവസങ്ങളിൽ ശരീര സുഖത്തിന് പണം ചിലവാക്കേണ്ടി വരുമല്ലോ എന്നുള്ള അയാളുടെ പറച്ചിലിൽ നിന്നും തനിക്കുള്ള സ്ഥാനം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നു ….. ഈ ശരീരം മാത്രമേ അയാൾക്ക് വേണ്ടു… അടുക്കള ജോലി ചെയ്യാതിരിക്കാനുള്ള അടവുകളായി തന്റെ ഗർഭകാല ബുദ്ദിമുട്ടുകൾ അമ്മായിഅമ്മയും നാത്തൂനും കണ്ടു….. ജീവിതത്തിൽ പ്രതീക്ഷകൾ അസ്തമിച്ചു എന്നറിയാമെങ്കിലും ഉദരത്തിലെ കുഞ്ഞു ജീവൻ എന്തൊക്കെയോ പ്രതീക്ഷകൾ തന്നിരുന്നു
എന്നാൽ എല്ലാ പ്രതീക്ഷകളും ആ ഒരു ദിനം തന്നിൽ നിന്നും അകന്നു പോയി…. തന്നോടുള്ള ദേഷ്യത്തിൽ അയാളുടെ ആഗ്രഹങ്ങൾക്കൊത് നിൽക്കാത്തതിന്റെ അമർഷത്തിൽ വയറ്റിലേക്ക് ആഞ്ഞു ചവിട്ടിയ നിമിഷം…. ജീവൻ പോകുന്ന വേദനയിലും ഒഴുകി ഇറങ്ങുന്ന ചുവന്ന രക്തത്തുള്ളികൾ….. ഹൃദയം പൊട്ടിത്തകരുന്ന പോലെ തോന്നിപ്പോയി
ഹോസ്പിറ്റലിൽ നിന്നും അമ്മയോടൊപ്പം തിരികെ പോകുമ്പോൾ എന്നേക്കുമായി ഒരു കുഞ്ഞിനെ ചുമക്കാനുള്ള കഴിവ് തന്റെ ഗർഭപാത്രത്തിനു നഷ്ടപ്പെട്ടിരുന്നു എന്നറിവിൽ ഒരുവേള സ്വയം ജീവൻ വെടിഞ്ഞാലോ എന്നുള്ള തോന്നൽ പോലും ഉണ്ടായി…. എന്റെ കുഞ്ഞ് …. അത് മാത്രമായിരുന്നു അന്ന് മനസ്സിൽ…… ഇടക്ക് തേടി വന്ന ഡിവോഴ്സ് നോട്ടീസ് കണ്ടപ്പോൾ പോലും തനിക്ക് ഒരു വികാരവും തോന്നിയില്ല….. എന്നേ ആ താലി തനായിട്ട് തന്നെ പൊട്ടിച്ചെറിഞ്ഞതാണ്….
മുന്നോട്ട് ജീവിക്കാനുള്ള വാശി അമ്മയാണ് പിന്നീട് നൽകിയത്… അമ്മയെ അറിയിക്കാതെ താൻ ഇത്രയും ദുരിതങ്ങൾ അനുഭവിച്ചു എന്നുള്ളത് മാത്രമായിരുന്നു ആ പാവത്തിന്റെ ദുഃഖം…. ബി എഡ് പഠിച്ചതും പിന്നീട് മറ്റു പരീക്ഷകൾ എഴുതിയും ഒരുപാട് പഠിച്ചും അമ്മയ്ക്ക് വേണ്ടിയാണ് താനൊരു കോളേജ് ലക്ച്ചർ ആയത്…. പഴയതെല്ലാം മറന്ന് സ്വന്തം കാലിൽ നിൽക്കാൻ അമ്മ കൂടെ ഉണ്ടായിരുന്നു…. എങ്കിലും ഇടക്ക് ഇടക്ക് അടിവയറിൽ നിന്ന് ഒരാന്തൽ ഉണ്ടാകാറുണ്ട്…. മാറിടങ്ങൾ വിങ്ങുന്ന പോലെ തോന്നാറുണ്ട്…. ദൂരെ എവിടെ നിന്നോ ഒരു കുഞ്ഞു കരച്ചിൽ ചെവിയിൽ മുഴങ്ങാറുണ്ട്…..അറിയാതെ തന്നെ അവളുടെ കൈകൾ അടിവയറിൽ മുറുകി
പിറകിൽ ആരോ തൊട്ട് വിളിക്കുന്ന പോലെ തോന്നിയാണ് ധ്രുവി ചിന്തകളിൽ നിന്ന് ഉണർന്നത്…. കണ്ണുകൾ ഇറുക്കി തുടച്ചു തിരിഞ്ഞു നോക്കുമ്പോൾ വെള്ളാരം കണ്ണുകൾ രണ്ടും ചിമ്മിയടച്ചു തന്നെ നോക്കി നുണക്കുഴികൾ വിടർത്തി ചിരിക്കുകയാണവൾ…… അനാർക്കലി…. തന്റെ അന്നുക്കുട്ടി….. ❤️
കൈ നീട്ടി ആ ചുന്ദരിമണിയെ മടിയിൽ ഇരുത്തി…. അപ്പോഴും അവൾ തന്നെ നോക്കി കുണുങ്ങി ചിരിക്കുവാണ്….
“ദച്ചുമ്മേടെ പൊന്ന് എന്തെടുക്കുവാ…”
“അതില്ലേ ദച്ചമ്മേ മോക്കില്ലേ മുടി ഇങ്ങനെ കെട്ടനെ…. പിന്നില്ലേ പൊത്ത് വെനം….”
അന്നുക്കുട്ടി ധ്രുവിയുടെ നെറ്റിയിലെ പൊട്ടിലൂടെ വിരലോടിച്ചു പറഞ്ഞു
????
പ്രിയ കിറുക്കിയോട്,
സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…
?❤️❤️❤️
കിറുക്കി….?
സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️
എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️
സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിറുക്കി,
തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..
ഗംഭീരം
ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..
ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????
എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???
Happy ending aayirikkuo avasaanam!??