ദച്ചു അമ്മയുടെ കവിളിൽ നുള്ളി ചോദിച്ചു…. അപ്പോഴേക്കും അന്നുക്കുട്ടി അമ്മമ്മേടെ മടിയിലേക്ക് കയറി…
ആരിത് അമ്മമ്മേടെ അമ്പോറ്റിക്കുട്ടിയോ…. എനിക്കിവിടെ എന്ത് പണിയാ ദച്ചു… പാചകത്തിന് ഒരാൾ… പുറംപണിക്ക് ഒരാൾ… എനിക്ക് ഫുൾ റസ്റ്റ്…. ഒന്നും ചെയ്യാൻ ആരും സമ്മതിക്കില്ല…. ഒന്ന് കാണട്ടെ വിചുനെ… അവനല്ലേ ഇതെല്ലാം ഏർപ്പാടാക്കിയേ…. കള്ളിപ്പെണ്ണേ നിന്റെ അച്ഛന്റെ ചന്തിക്ക് രണ്ട് പെട കൊടുക്കുന്നുണ്ട്….”
സരസ്വതി അന്നുക്കുട്ടിയോട് പറഞ്ഞപ്പോൾ അവൾ വാ പൊത്തി ചിരിച്ചു
“രന്തടി കൊടുത്തോ… പപ്പാ മോക്ക് ഐസ്റീം തന്നില്ല….”
അതുക്കെട്ട് ദച്ചുവും അമ്മയും മുഖത്തോട് മുഖം നോക്കി പൊട്ടിച്ചിരിച്ചു
“ഡീ കള്ളി നിനക്കു ചെറിയ ചൂട് കൊണ്ടല്ലേ… അതിനുംകൂടേ വേണ്ടി എത്ര ചോക്ലേറ്റാ വാങ്ങി തന്നെ…”
ദച്ചു പറഞ്ഞപ്പോൾ അന്നുക്കുട്ടി ഒരു ചിരിയോടെ അമ്മമയുടെ നെഞ്ചിലേക്ക് ചേർന്നിരുന്നു…. ദച്ചു അവളെ ഇക്കിളിയാക്കി ചിരിപ്പിച്ചു… അമ്മയുടെയും മോളുടെയും ചിരിയോളികൾ ആ നാലുകെട്ട് വീട്ടിൽ മുഴങ്ങി കേട്ടു… സരസ്വദിക്ക് ദച്ചുന്റെ സന്തോഷം കണ്ട് ഉള്ളു നിറഞ്ഞു……
അമ്മമ്മയും മോളും കഥ പറഞ്ഞു തുടങ്ങിയ സമയത്തു ദച്ചു അവളുടെ റൂമിലേക്ക് പോയി…. അന്നു മോൾക്ക് കല്യാണത്തിന് മുന്നേ കുറച്ചു ഉടുപ്പും കുറച്ചു കഥ ബുക്കും വാങ്ങിച്ചിരുന്നു… അതെടുക്കണം… റൂമിലെത്തിയപ്പോൾ അവളൊന്നു കണ്ണോടിച്ചു… തന്റെ മുറി… സന്തോഷവും ദുഖവും പ്രണയവും വിരഹവും പ്രതീക്ഷകളും സ്വപ്നങ്ങളും വേദനകളും അറിഞ്ഞ തന്റെ മുറി…. ഓർമകളെല്ലാം അഗ്നിക്കിരയാക്കി കളഞ്ഞെങ്കിലും ഈ ചുവരുകളിൽ അതെല്ലാം പ്രതിധ്വനിക്കുന്ന പോലെ….
അവൾ കണ്ണുകൾ ഇറുക്കിയടച്ചു ഒന്ന് നിശ്വസിച്ചു… അലമാരയിൽ നിന്നും മോൾക്കുള്ളതെല്ലാം എടുത്തു വെച്ച കവർ എടുത്തപ്പോൾ അറിയാതെ കൈ തട്ടി എന്തൊക്കെയോ വീണു… പെട്ടെന്ന് അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു…. അതൊരു കുഞ്ഞു കൊലുസായിരുന്നു നിറയെ മുത്തുകൾ പിടിപ്പിച്ച വെള്ളി പാദസരം….അവളത് കൈയിലെടുത്തു.. കുറച്ചു നിറം മങ്ങിയെങ്കിലും അതിന് അവളുടെയുള്ളിലുള്ള പകിട്ട് കുറക്കാൻ കഴിഞ്ഞില്ല…
“”””എന്ത് ഭംഗിയാ ദച്ചു നിന്റെ കാല്… ഈ കൊലുസ്സിട്ടപ്പോൾ ഒത്തിരി ഭംഗിയായി…. പൂവ് പോലുണ്ട്…. കൊലുസ് കളയല്ലേ… നീ നടക്കുമ്പോൾ ഈ കൊലുസ് കിലുങ്ങുന്ന കേൾക്കാൻ നല്ല രസവാ…”
ദച്ചുന്റെ കുഞ്ഞിക്കാലിലെ വെള്ളഭാഗത്ത് ഇക്കിളിയാക്കിയപ്പോൾ അവൾ കുലുങ്ങി ചിരിച്ചു
“വിച്ചേട്ടാ……….”””””””””””
ആ നാല് വയസ്സുകാരിയുടെ കൊഞ്ചിയുള്ള വിളി ഹൃദയത്തിൽ നിന്നും വീണ്ടും വീണ്ടും മുഴങ്ങി കേട്ടു… ആ കൊലുസ് അവൾ ഹൃദയത്തിലേക്ക് ചേർത്ത് പിടിച്ചു……….
മോളെയുമായി തിരികെ പോകുമ്പോൾ അമീർ കുറച്ചു മുന്നേ നടന്നു അയാൾ എന്തോ ഫോൺ കോളിൽ ആണ്…. അന്നു കുട്ടി ദച്ചുന്റെ കൈയിൽ പിടിച്ചാണ് നടക്കുന്നത്…. അവളുടെ കുലുങ്ങിയുള്ള നടത്തം കണ്ട് ദച്ചൂന് വല്ലാത്ത വാത്സല്യം തോന്നി….. അപ്പുറത്തും ഇപ്പുറത്തും കൊമ്പ് കെട്ടിയ മുടി ആട്ടിയാട്ടി നടക്കുന്നുണ്ട്…
ഒരു കുഞ്ഞ് ഡയമണ്ട് സ്റ്റട് ഉണ്ട് കാതിൽ …. ഇടക്ക് ഇടക്ക് വെള്ളത്തിലേക്ക് കാല് കൊണ്ട് പോകാൻ നോക്കുമ്പോൾ ദച്ചു കണ്ണുരുട്ടും….അതോടെ നല്ല കുട്ടിയാകും…..
കളിച് ചിരിച്ചു നടക്കുന്നതിനിടയിൽ പെട്ടെന്ന് സൈഡിലെ വാഴക്കൂട്ടത്തിനിടയിൽ നിന്നും മുഖംമൂടി ഇട്ട ഒരാൾ ചാടി വീണു… ദച്ചു പെട്ടെന്ന് പേടിച്ചു വിറച്ചെങ്കിലും അവൾ മോളെ എടുത്തു ചേർത്ത് പിടിച്ചു…. അവളുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…. ?
തുടരും……………………….. ❤️
തുടർക്കഥയാണ്….ഞാൻ അത്ര വലിയ എഴുത്തുകാരി ഒന്നുമല്ല…അതിന്റെ പോരായ്മകൾ കാണുട്ടോ….ഇതൊരു കുഞ്ഞ് സ്റ്റോറിയാണ്… ഒരു പത്ത് പാർട്ടിൽ തീരും…….
????
പ്രിയ കിറുക്കിയോട്,
സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…
?❤️❤️❤️
കിറുക്കി….?
സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️
എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️
സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കിറുക്കി,
തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..
ഗംഭീരം
ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..
ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????
എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???
Happy ending aayirikkuo avasaanam!??