?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318

“അത് വെന്ത…. മോക്ക് മഞ്ഞ വെന്ത…. ചോപ്പ് വെന്ത….”

അവസാനം ഒരു വൈറ്റ് ക്രോപ് ടോപ്പും അതിന്റെ ബ്ലാക്ക് സ്‌കിർട്ടും കാണിച്ചപ്പോൾ ആൾക്ക് അതിഷ്ടമായി…. അതിന്റെ കൂടെ ഒരു കുഞ്ഞു സ്ലിംഗ് ബാഗ് കൂടെയുണ്ട്….

ദച്ചു മോളെ അതിടീപ്പിച്ചു മുടിയൊക്കെ കെട്ടിയോതൂക്കി പൊട്ടും കുത്തി കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു …

“അയ്യടാ…. അമ്മേടെ ചുന്ദരി മണി…”

“ദച്ചമ്മേ നോക്ക് നമ്മൾ രന്തും ശെയിം ശെയിം ആയല്ലോ…”

ഉണ്ടക്കണ്ണും വിടർത്തിയുള്ള ആ പറച്ചിലിൽ ആണ് ദച്ചുവും അത് ശ്രദ്ദിക്കുന്നത്…. ശെരിയാണ് ഒരു വൈറ്റ് ലോങ്ങ്‌ ടോപ്പും ബ്ലാക്ക് ബോട്ടവുമാണ് അവളുടേതും….. ”

“ഓ അപ്പൊ അതാണോടി കുറുമ്പി നിനക്ക് വേറെ ഒന്നും പിടിക്കാഞ്ഞത്… അമ്മയെ പോലെ സെയിം വേണോ നിനക്കും….”

അവളത് ചോദിച്ചു മോളെ ചേർത്ത് പിടിച്ചു മുത്തി

“വാവേ നമുക്കെ താഴെ പോയി പാപ്പം തിന്നാം….”

“ദച്ചമ്മേ തായേ നിർത്ത് …..”

പെട്ടെന്ന് അന്നു ദച്ചുന്റെ കയിന്ന് ചാടിയിറങ്ങി…. കട്ടിലിന്റെ സൈഡിലെ ഡ്രോയിൽ നിന്നും ഒരു കുഞ്ഞു യൂണി‌കോൺ സോഫ്റ്റ്‌ ടോയ് എടുത്തു…

“ഇത് മോടെ ബന്നിയാ…”

“ഇത് മോടെ കിട്ടു…..”

വേറൊരു ടെഡിയെ കയ്യിലും എടുത്തു പറഞ്ഞു…. അവൾ ഒരു ചിരിയോടെ മോളെ എടുത്തു താഴേക്ക് പോയി… കുഞ്ഞു പാവയെ സ്ലിംഗ് ബാഗിൽ വെച്ചിട്ട് ടെഡിയെ കയ്യിൽ മുറുക്കി പിടിച്ചിട്ടുണ്ട് അന്നു…. താഴേക്ക് ചെന്നപ്പോഴാണ് അവിടെ നിൽക്കുന്ന ആൾക്കാരെ ദച്ചു കാണുന്നത്….

വിമലയും കാർത്തികയും…. കീർത്തിയുടെ അമ്മയും അനുജത്തിയുമാണ്….. ദച്ചുനെയും മോളെയും കണ്ടു ഒരു പുച്ഛത്തോടെയാണ് അവരുടെ നിൽപ്പ്…. ദച്ചു മോളെ മുറുകെ പിടിച്ചു അങ്ങോട്ടേക്ക് ചെന്നു

“ഓഹ് എഴുന്നള്ളിയോ കെട്ടിലമ്മ…. എന്റെ കുഞ്ഞിന്റെ സ്ഥാനത് അവളുടെ കൊച്ചിന്റെ അമ്മയായി അധികകാലം വാഴമെന്ന് നീ കരുതണ്ട….”

“വിമലേ വാക്കുകൾ സൂക്ഷിച് ഉപയോഗിക്കണം….”

ദാദിയുടെ വാക്കുകൾ കേട്ടതും അവർ ഒന്നുകൂടെ പുച്ഛത്തിൽ ദച്ചുനെ നോക്കി

“ഹും… പിന്നെ…. ഇവളോട് മാത്രമല്ല… നിങ്ങളോട് കൂടെയ എനിക്ക് ചോദിക്കാനുള്ളത്…. എന്റെ കൊച്ചുമകളുടെ കാര്യം തീരുമാനിക്കാൻ നിങ്ങളെ പോലെ എനിക്കും അവകാശം ഉണ്ട്…. എന്റെ മോളെ മറന്ന് ഇവളെ പോലൊരുത്തിയെ ഇവിടെ വാഴിക്കാൻ ഞാൻ സമ്മതിക്കില്ല….”

“ആരും ആരെയും മറന്നിട്ടില്ല വിമലേ…

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.