?ഒരു വസന്തത്തിന്റെ ഓർമ്മയ്ക്ക് 1? [കിറുക്കി ?] 318

അവിടെയുള്ള ദിവാൻ കോട്ടിൽ മോളെയുമായി വിച്ചു കിടക്കുന്നത് ദച്ചു കണ്ടു….. കുറച്ചു സമയത്തിന് ശേഷം രണ്ട് പേരുടെയും അനക്കം കേൾക്കാത്തത്കൊണ്ട് ദച്ചു ചെന്ന് നോക്കിയപ്പോൾ മോള് ഉറങ്ങിയിരുന്നു….. വിച്ചു എന്തോ ആലോചനയിലാണ്

ചെറുതായി മുരടനക്കുന്ന ശബ്ദം കേട്ടാണ് വിച്ചു അവൾ അവിടെ നിൽക്കുന്നത് കണ്ടത്…..

“തണുപ്പ് കൂടുതൽ അല്ലെ മോളെ ഇങ് തന്നേക്ക് അകത്തേക്ക് കിടത്താം…”

വിച്ചു മോളെ പതിയെ അവന്റെ നെഞ്ചിൽ നിന്നും അടർത്തി അവൾക്ക് കൊടുത്തു…. മോളെ കട്ടിലിൽ പുതെപ്പിച്ചു കിടത്തി ദച്ചു വീണ്ടും ബാൽorണിയിലേക്ക് തന്നെ വന്നു…. അവളെ കണ്ടെങ്കിലും അവൻ മറ്റെങ്ങോ ശ്രദ്ധ കൊടുത്തിരുന്നു

“അത്……എനിക്ക്…..”

അവളെന്തോ പറയാൻ വന്നപ്പോഴേക്കും അവനത് തടഞ്ഞു….

“വേണ്ട…. എനിക്ക് ഒന്നും കേൾക്കണോന്നില്ല….. അങ്ങനെയുള്ള ബന്ധമൊക്കെ കുറച്ചു വർഷം മുന്നേ നീ തന്നെയല്ലേ അവസാനിപ്പിച്ചത്…. ഇനി കൂടുതൽ ഒന്നും വേണ്ട… പിന്നെ ഇന്ന് നിന്നെ താലി കെട്ടിയത് എന്റെ ദാദിമ്മയുടെ അവശ്യ പ്രകാരം മാത്രമാ….. അവരുടെ ആരോഗ്യ സ്ഥിതി അത്ര മോശമാ…. ഗതികേട് തന്നെയാ…. അത്കൊണ്ട് മാത്രമാ നിന്നെ താലികെട്ടിയത്….”

അവൻ അത് പറഞ്ഞു തീരുമ്പോഴേക്കും ഒരു തുള്ളി കണ്ണുനീർ അവളുടെ കവിള്കളെ തഴുകി കടന്ന് പോയത് അവൾ പോലും അറിഞ്ഞില്ല

“പിന്നെ അന്നു മോളുടെ കാര്യം…. ഒരിക്കലും അവളുടെ കാര്യത്തിൽ നിനക്കൊരു രണ്ടാനമ്മ പരിവേഷം അല്ലെന്ന് എനിക്ക് അറിയാം… ഒന്നുമില്ലെങ്കിലും കുറച്ചു നാൾ……”

എന്തോ പറയാൻ വന്നിട്ട് അവനത് മുഴുവനാക്കിയില്ല… അപ്പോഴും ദച്ചു തലകുമ്പിട്ട് നിൽക്കുകയാണ്…. മുഖമുയർത്തി അവനെ നോക്കാൻ എന്തോ തടയുന്ന പോലെ

“അന്നുന് ഞാൻ മാത്രം മതി എന്നായിരുന്നു എന്റെ തീരുമാനം…. അവൾ ഇതുവരെ അമ്മയെക്കുറിച്ച് ചോദിച്ചിട്ടില്ല…. കഴിഞ്ഞ മൂന്നു വർഷവും അവളുടെ അച്ഛനും അമ്മയും ഞാൻ തന്നെ ആയിരുന്നു…. എന്നിരുന്നാലും ഒരു പെൺകുട്ടിക്ക് അമ്മയുടെ ആവശ്യം… അത് എനിക്കും ബോധ്യമുള്ള കാര്യമായിരുന്നു….. അവളുടെ അമ്മയായി വരുന്നയാൾ അവളോട് എങ്ങനെ ആയിരിക്കുമെന്നുള്ളതായിരുന്നു എന്റെ ടെൻഷൻ…. പക്ഷെ നിന്റെ കാര്യത്തിൽ എനിക്കതില്ല ദ്രുവി…….. സ്വന്തം പോലെ അവളെ നോക്കുമെന്ന് എനിക്കറിയാം…”

“സ്വന്തം പോലെയല്ല എന്റെ സ്വന്തമാ..”

പെട്ടെന്ന് ദച്ചു പറഞ്ഞു…. തെല്ലൊരു പകപ്പോടെയാണ് അവൾ അവനെ നോക്കിയത്….

“മോളുടെ കാര്യത്തിൽ നിനക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട് ദ്രുവി…. അവളുടെ അമ്മ തന്നെയാ നീ… പക്ഷെ എന്റെ കാര്യത്തിൽ…. അവസാനിപ്പിച്ചതെല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ…..”

അവൻ അത് പറഞ്ഞിട്ട് നേരെ ബാൽക്കണിയിൽ നിന്ന് തന്നെ കയറാൻ പറ്റുന്ന അവന്റെ ഓഫീസ് റൂമിലേക്ക് കയറി… കുറച്ചു നേരം എന്തോ ഓർത്തിട്ട് ദ്രുവിയും മോളുടെ അടുത്ത് പോയി കിടന്നു ……

❤️………………. ❤️…………….. ❤️

രാവിലെ കുറുമ്പിയെ കുളിപ്പിച്ചിട്ട് നിക്കറിട്ട് നിർത്തിയേക്കുവാ…. കാബോഡിൽ ഉള്ള മുഴുവൻ തുണിയും എടുത്തിട്ടും ഒന്നും അവൾക്ക് പിടിക്കുന്നില്ല…..

9 Comments

  1. ????

  2. പ്രിയ കിറുക്കിയോട്,
    സ്വാഭാവിക ഒഴുക്കോടെ കഥ പറയാൻ കഴിയുന്ന ആളാണ് നിങ്ങളെന്ന് ഇവിടെ പല വട്ടം തെളിയിച്ചിട്ടുണ്ട്. പക്ഷെ ഈ കഥ ഇപ്പോൾ ടെലിവിഷനുകളിൽ കണ്ടുവരുന്ന സീരിയലുകളുടെ രീതിയിലായിപ്പോയി. ഈ രചനാരീതി സ്വീകരിച്ചത് മനപ്പൂർവമാണെങ്കിൽ ഒന്നും പറയാനില്ല. അലെങ്കിൽ അടിമുടി കൃത്രിമത്തം നിറഞ്ഞ ഈ രീതി ഉപേക്ഷിക്കുക, പ്രത്യേകിച്ചും സംഭാഷണ രംഗങ്ങളിൽ. പലരീതിയിൽ വികാസം പ്രാപിക്കാനുള്ള സാദ്ധ്യതകൾ നിറഞ്ഞ ഈ കഥാതന്തുവിനെ അതിൻറെ നൈസർഗിക പരിണാമങ്ങൾക്ക് വിട്ടുകൊടുക്കൂ..അപ്പൊ ഒരു സൂക്ഷ്മതയുള്ള എഴുത്തുകാരികൂടി ഇവിടെ ജനിക്കും..എല്ലാ ഭാവുകങ്ങളും…

  3. ?❤️❤️❤️

  4. കിറുക്കി….?

    സംഭവം അടിപൊളി ആയിട്ടുണ്ട് ❤️ തുടർക്കഥ ആണെന്ന് അവസാനമാണ് മനസ്സിലായത് കുറച്ച് പേജിൽ തന്നെ അവരുടെ ജീവിതത്തിലെ ഒത്തിരി കര്യങ്ങൾ പറഞ്ഞു പോയി❤️

    എന്തായാലും ബാക്കി കൂടി എഴുതണം കേട്ടോ?❤️

    സ്നേഹത്തോടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. കിറുക്കി,
    തുടക്കം അസ്സലായി, വരും ഭാഗങ്ങളിൽ കഥ കൂടുതൽ മനസ്സിലാകും എന്ന് കരുതുന്നു. അധികം വൈകാതെ അടുത്ത ഭാഗം ഉണ്ടാകുമെന്ന് കരുതുന്നു… ആശംസകൾ..

  6. ഗംഭീരം

  7. ഹായ്… ഇതെന്താപ്പാ… അടിപൊളി വരികൾ എഴുതും എന്നിട്ട് പറയും ഞാൻ വലിയ എഴുത്ത്കാരി ഒന്നും അല്ലെന്ന്..

    ഇതൊന്നും അത്ര ശെരി അല്ല കേട്ടോ ????????

  8. ഇത്തിരി പൂവ്‌

    എന്തായാലും നന്നായി?❤ 10 എന്നുള്ളത് 20 ആയാലും കുഴപ്പം ഇല്ലാട്ടോ ???

  9. Happy ending aayirikkuo avasaanam!??

Comments are closed.