❤️ദേവൻ ❤️part 18 [Ijasahammed] 251

Views : 18570

❤️ദേവൻ ❤️part 18

Devan Part 18 | Author : Ijasahammed

[ Previous Part ]

 

Hello  everyone..

 

പാർട്ട്‌18 പോസ്റ്റ്‌ ചെയ്യുന്നു..

പതിവിലധികം ലെങ്ത് കൂട്ടിയാണ് പോസ്റ്റ്‌ ചെയ്യുന്നത്..

 

വായിച്ച ഓരോരുത്തരും രണ്ട് വരിയില്ങ്കിലും അഭിപ്രായം രേഖപ്പെടുത്താൻ ശ്രമിക്കണം..

മുന്നോട്ടുള്ള എഴുത്തിനു അത് മാത്ര മാണ് പ്രചോദനം..

ഇത് വരെ കൂടെ നിന്ന് ഓരോ പാർട്ടും കാത്തിരുന്നു വായിച്ചവരോട് നന്ദി നന്ദി നന്ദി.. ❤️❤️❤️

 

Stay safe guys..😷

 

ഭാഗം 18

ഉമ്മറത്തേക്കായി നോക്കി കൊണ്ട് അത്രമേൽ നിശബ്ദമായി കണ്ണുനീരിനെ കെട്ടഴിച്ചു വിട്ടു..

കവിളിൽ നിന്നും ഒഴുകിയിറങ്ങികൊണ്ട് കണ്ണുനീർ തുള്ളി നെഞ്ചിലേക്കായി ഇറങ്ങി കിടന്ന താലിമാലമേൽ ചെന്ന് പതിച്ചു…

“നിന്നോടാ.. അവനെപ്പഴാ വെര്യാ ങ്ങട് ന്ന്…

ചിന്തകളിൽ നിന്ന് ഞെട്ടിയുണർന്നു ഞാൻ ആ ചോദ്യത്തിനെന്തുത്തരം കൊടുക്കുമെന്നറിയാതെ കുഴങ്ങി….

“ഏട്ടൻ.. ദേവേട്ടൻ.. അറിയില്യ.. ചെലപ്പഴേ ഇന്ന് വരൂ.. ”

അപ്പൊ വായിൽ വന്നത് എന്തൊക്കെയോ തപ്പിപിടിച്ചു പറഞ്ഞൊപ്പിച്ചു …

“വന്നു കുളിക്ക് ന്നാ നീയ്.. ന്നട്ടാ മുഷിഞ്ഞ സാരിഒക്കെ ഒന്ന് മാറ്റ്.. ഞാൻ അത്താഴം എടുത്തു വെക്കാം… ”

അരികിൽ നിന്നും എഴുന്നേറ്റ് കൊണ്ട് അകത്തേക്ക് പോയ അമ്മയെ തലചെരിച്ചു നോക്കി കൊണ്ട് കാൽമുട്ട് ചേർത്ത് പിടിച്ചങ്ങനെ ഇരുന്നു…

മുറിയിലേക്കായി നടക്കുമ്പോൾ സംഭവിച്ച നഷ്ട്ടങ്ങളെക്കുറിച്ച് മനസ്സ് എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു..

ഈ ആയുസ്സ് മൊത്തത്തിൽ ഒരു നഷ്ടകച്ചവടം ആണെന്ന് ഓർക്കേ ചുണ്ടിൽ വേദനയുടെ ഒരു ഇളം ചിരി പ്രത്യക്ഷപ്പെട്ടു…

കാലങ്ങൾ ഒരുപാടായി കണ്ടത് പോലെ ആ മുറിയും കട്ടിലും ഞാൻ നോക്കി നിന്നു..

ഓരോ ദിവസവും എനിക്ക് വേണ്ടി കാത്തിരിക്കുന്നതിന്റെ തെളിവായി കിടക്കമേൽ എന്നും മാറ്റിവിരിക്കുന്ന ആ കിടക്കവിരി എനിക്ക് മുന്നിൽ ഒരു ചുളിവുകൾ പോലുമില്ലാതെ നിവർന്നു കിടന്നു….

മാറ്റിയുടുക്കാൻ എടുക്കാൻ വേണ്ടി അലമാരക്കരികിലേക്ക് നടന്നതും കണ്ണാടിയിൽ കണ്ട മുഖം കണ്ട് ഞാൻ തെല്ലൊന്ന് അമ്പരന്നു..

പാറിപറന്ന മുടിയിഴകൾക്ക് നടുവിലായി അത്രമേൽ വാടിയൊരു മുഖം..
നെറ്റിത്തടത്തിലെ മങ്ങിയ സിന്ദൂരത്തിന്റെ സ്ഥാനത്ത് ഒരു ചെറിയ ചുവപ്പ് നിറം മാത്രം തങ്ങി നിന്നു..

ഒട്ടും തെളിച്ചമില്ലാതെ മങ്ങിയതായി കാണപ്പെട്ട മുഖം…,
വിഷാദകൂട്ടിൽ അകപ്പെട്ടത് കൊണ്ടാകണം കണ്ണിനടിയിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിൽ കറുപ്പ് ഓടിയിരുന്നു…
ഇത്രത്തോളം നോവിച്ചിട്ടും ആ വിഷാദ കൂടിനെ ഇന്നും വല്ലാതെ ഇഷ്ട്ടപ്പെടുന്നു…

ഇറങ്ങി പോന്ന നിമിഷം മുതൽ ആരോരുമില്ലാതെ ആ കൂട്ടിലകപ്പെട്ടുപോയ ദേവേട്ടന്റെ മുഖം മനസ്സിൽ കിടന്നു നീറികൊണ്ടിരുന്നു…

ഒരിക്കലും അകന്ന് നിൽക്കാൻ വേണ്ടിയല്ല ഇറങ്ങിപോന്നത്…

ആ നേരത്ത് ആകെ തനിച്ചയത് പോലെ തോന്നി…

Recent Stories

The Author

Ijasahammed

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. 🥰❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ💖💖💖💖💖💖…..

    1. ✌️✌️🥰🥰🥰

  6. Thnks raaji 🥰✌️

  7. 😍😍✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade💓.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… 🥰😍

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. 😁😁

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️😘😘😘😘

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um 💯
    Thanks

    1. Yoo.. keep supporting bro.. 🥰🥰

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com