❤️ദേവൻ ❤️part 18 [Ijasahammed] 252

ദേവേട്ടന്റെ വീട്ടിലേക്ക് ആദ്യമായി കടന്നുചെല്ലുമ്പോഴുണ്ടായ ഏകാന്തതയുടെ നൂറിരട്ടി ഇപ്പോൾ അനുഭവപ്പെടുന്നുണ്ട്..

ആ മുറിക്കുള്ളിലിരുന്ന് ശ്വാസം മുട്ടിതുടങ്ങി…

പതുക്കെ ബെഡിലേക്ക് ചാഞ്ഞു…
ഒന്നുറങ്ങിയാൽ ശെരിയാകുമെന്ന പ്രതീക്ഷയിൽ കണ്ണടച്ചു…

വീട്ടിൽ ബാക്കിനിൽക്കുന്ന മുറിക്കുള്ളിലെ വെളിച്ചം അണച്ചുകൊണ്ട് കിടക്കാൻ പോകുന്ന അമ്മയെ വാതിലിന് ഇടയിലൂടെ കണ്ടു..

ചുറ്റിലും അറ്റമില്ലാത്ത വിധത്തിൽ പരന്ന ഇരുട്ടിൽ മഴയുടെ ശബ്ദവും മണ്ണിന്റെ ഗന്ധവും മാത്രം തങ്ങി നിന്നു…

മനസ്സ് മറ്റെവിടേക്കൊക്കെ യോ ചെന്നെത്താൻ വെമ്പൽ കൊണ്ടു..

തലയിണ ഇറുകെ പിടിച്ചു കണ്ണടച്ച് കിടന്നു…

അത്രമേൽ ചേർന്നു കിടന്നആ പുലർക്കാല രാവ് ഓർമയിൽ വന്നതും കണ്ണുകൾ താനേ തുറന്നു..

അവ ആഴത്തിൽ ആ മുഖം അന്വേഷിച്ചു കൊണ്ട് ഇരുട്ടിൽ പതറി നടന്നു…

തലയിണയിലേക്ക് മുഖമമർത്തി മലർന്നും ചെരിഞ്ഞും തിരിഞ്ഞും എത്രനേരം കിടന്നു പുളഞ്ഞെന്ന് ഓർമയില്ല…

നിമിഷങ്ങൾ കഴിയുംതോറും കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചു കൊണ്ട് വിങ്ങുന്ന ഉള്ളിലെ പ്രണയം പോലെ പുറത്ത് മഴ കുത്തിയൊലിച്ചു പെയ്തു കൊണ്ടിരുന്നു..

മൂന്ന്കൊല്ലം കൊണ്ടനുഭവിച്ച വിരഹം ഒറ്റദിവസം കൊണ്ട്, അല്ല.. ഏതാനും മണിക്കൂറുകൾ കൊണ്ട് എന്നിൽ ആഴത്തിൽ പടരാൻ തുടങ്ങി..

എത്ര വേദനിപ്പിച്ചാലും ആ ഒരുവനെ ഒറ്റദിവസം പോലും അകറ്റിനിർത്താൻ കഴിയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി…

എന്ത് ചെയ്യാവും..?
കിടന്നിട്ടുണ്ടാവോ..?

വേദനായിട്ട്ണ്ടാവും,
വേണ്ടായിരുന്നു..,

എല്ലാം നഷ്ട്ടപ്പെട്ടവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരുമ്പോൾ ചിലപ്പോൾ പലതും കേൾക്കേണ്ടി വരും, അനുഭവിക്കേണ്ടി വരും..
അതിനെല്ലാം ഒരുക്കമായിട്ടാണ് ഈ താലി കഴുത്തിൽ കെട്ടിയത്..

പിന്നെന്തിനാണ് ആ നേരത്ത് അങ്ങനെ ഒക്കെ പറയാൻ തോന്നിയത്…??

നാക്ക് കൈവിട്ടു പോയ ആ നിമിഷത്തെ ഒരായിരം തവണ മനസ്സിൽ പ്രാകികൊണ്ടിരുന്നു..

ചിന്തകൾ മുറുകും തോറും എന്ത് ചെയ്യണമെന്നറിയാതെ ആ രാത്രിയിൽ ഞാൻ കുഴങ്ങി..

ചേർത്ത് പിടിച്ചു കൊണ്ട് കുളക്കരയിലിരുന്നു കൂടെ വേണം എന്ന് പറഞ്ഞയാ നിരാശപേറിയ
കണ്ണുകൾ, വിരഹം കെട്ടിനിൽക്കുന്ന നോവിന്റെ പ്രതീകമായ മുഖം, അത്രയും പ്രിയപ്പെട്ട നിമിഷങ്ങൾ,
നെഞ്ചിലേക്ക് ഓടി വന്നതും കണ്ണ് നിറഞ്ഞു തുടങ്ങി…

ഉറങ്ങാൻ പോയിട്ട് ഒരു നിമിഷം പോലും അവിടെ നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയതും നേരം പതിനൊന്നടിച്ച ക്ലോക്കിനെ നിഷേധിച്ചുകൊണ്ട് അലമാര തുറന്നൊരു സാരി എടുത്തണിഞ്ഞു.

26 Comments

  1. ഇത് വായിക്കാൻ കഴിയാതെ പോയെങ്കിൽ ഒരുപാട് നഷ്ടം ആയേനെ.ഒരുപാട് ഇഷ്ട്ടപ്പെട്ടു

  2. Ishttayi oru pad❤️devanum sivakum nandakum nallath varatte❤️

  3. ഇന്ന് ആണ് കഥ കാണുന്നത് . ഒന്നും നോകില ഫുള്ളും വായിച്ച് തീർത്തു. പറയാൻ വാക് ഇല്ല . ഓരോ വരികളും നല ഫീൽ ആണ് വായിക്കുമ്പോൾ . ഓരോ വരി വായിക്കുമ്പോൾ നേരിൽ കാണുന്ന പോലെ ആണ് …..
    അവസാനം വരെ കട്ട സപ്പോർട്ട് ഉണ്ടാവും…
    അടുത്ത part ine Vendi wait ചെയ്യുന്നു…..

    1. Welcome bro.. ?❤️✌️

    1. Ishttayi❤️

    2. Sry comment mari relpy ayi poyi

  4. Super ayittund. ❤❤❤❤❤

  5. ന്താ ഇപ്പോ പറയാ ഈ പാർട്ടും വളരെ നന്നായിരുന്നു……….ഒരുപാട്‌ വിഷമങ്ങൾക്ക് ഇടയിലും അവർക്ക് ഇത്തിരി സന്തോഷത്തിനുള്ള വക ഈ പാർട്ടിൽ ഉണ്ടായിരുന്നു….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു….
    സ്നേഹത്തോടെ??????…..

    1. ✌️✌️???

  6. Thnks raaji ?✌️

  7. ??✌️❤️

  8. എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും അത്രക്കും ഗംഭീരം ആയിട്ടുണ്ട്.

    ഈ പാർട്ടിന്റെ തുടകത്തിൽ ശിവയുടെ മനസിന്റെ സംഘർഷവും ചിന്തകളും ഇതിൽ കൂടുതൽ എങ്ങനെയാണ് എഴുതാൻ പറ്റുക. താങ്കളുടെ ചില വരികൾക്ക് മനസ്സിന്റെ ഉള്ളറകളിൽ സ്പർശിക്കാനുള്ള കഴിവുണ്ട്.

    കഥ ഞാൻ ആഗ്രഹിച്ചാൽ സന്ദർഭത്തിലേക്ക് നീങ്ങുന്നത് കാണാൻ വളരെ സന്തോഷമുണ്ട്. ഒരുപാട് വട്ടം പറഞ്ഞതാണ് എങ്കിലും ഒരു വട്ടം കൂടി പറയുകയാണ് ഇത്രയും ഹൃദയസ്പർശിയായ ഒരു തുടർകഥ അടുത്തകാലത്തൊന്നും ഞാൻ വായിച്ചിട്ടില്ല.

    ഓരോ വട്ടവും താങ്കളുടെ എഴുത്ത് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്.
    എല്ലാവിധ ആശംസകളും നേരുന്നു.

    Comrade?.

    1. ഓരോ വട്ടവും താങ്കളുടെ കമന്റ്സ് ഹൃദയത്തിൽ സ്പർശിക്കുന്നുണ്ട്..
      തുടർന്ന് എഴുതാനുള്ള പ്രചോദനം ആണ് ഈ ഓരോ വാക്കുകളും… ??

      എല്ലാവരോടും സ്നേഹം മാത്രം.. ❤️
      Keep supporting bro.. ??

  9. നന്നായിട്ടുണ്ട്….

  10. കൊള്ളാം ബ്രോ ❤️❤️❤️❤️????

    1. ❤️❤️

  11. മനസ്സിൽ കണ്ണീരിന്റെ നനവ്…
    ന്നാലും സന്തോഷം.

  12. Uyyente ponno adar
    Feelum vibe um ?
    Thanks

    1. Yoo.. keep supporting bro.. ??

  13. Semma feel aanu…. ella avasthelum pranayam mathram….✌

    1. ✌️✌️❤️thnk you bro..

  14. Superb dear
    Congrats

    1. ❤️❤️✌️✌️

Comments are closed.