❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

പിറ്റേന്ന് രാവിലെ എഴുന്നേറ്റ മുതൽക്കേ തുടങ്ങിയ ചിന്തകൾക്ക് ഒടുവിൽ പോണ്ടെന്ന് നിശ്ചയിച്ചു….

ഉച്ചതിരിഞ്ഞതും മനസ്സ് ആകെ അസ്വസ്ഥതമായി തുടങ്ങിയിരുന്നു..
ഒടുവിൽ ഇട്ട കുർത്ത പോലും മാറ്റാതെ
പൊട്ടു പോലും തൊടാതെ
അയലിൽ കിടന്ന ഒരു
ഷാൾ എടുത്തു കൊണ്ട്
അമ്മയോട് പോയി വരാമെന്ന് മാത്രം പറഞ്ഞിറങ്ങി…

കാലങ്ങൾക്ക് ശേഷം കാലം എന്നെ വീണ്ടും ആ വീടിന് മുന്നിലായി കൊണ്ട് നിറുത്തിയിരിക്കുന്നു …

ചുറ്റും കാട്പിടിച്ചിരുന്നു… ഉമ്മറത്തെ തുളസി തറയിൽ പേരിന് ഒരു ഉണങ്ങിയ തുളസി കൊമ്പ് മാത്രം ബാക്കിയുണ്ട്…

ഇനിയും ഇങ്ങോട്ടേക്കു കടന്ന് വരേണ്ടി വരും എന്ന് കരുതിയില്ല..
ഇങ്ങനെ ഒരു സാഹചര്യത്തിലാകും
വരേണ്ടി വരുകഎന്ന് തീരേം കരുതിയില്ല..

ആ വീടും പരിസരവും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും നഷ്ട്ടകഥ എന്നോട് ചൊല്ലുന്നതായി തോന്നി…
രണ്ടും ഒരുപോലെ നഷ്ടമായത് ഇവിടെ വച്ചാണ്..

ഗേറ്റ് തുറക്കണോ വേണ്ടയോ എന്ന്
ശങ്കിച്ചു..
കാലങ്ങൾ ഇത്ര കഴിഞ്ഞിട്ടും ഗേറ്റിങ്ങൽ എത്തിയാൽ ഉമ്മറത്തേക്ക് നീളുന്ന കണ്ണുകൾ അന്നും ആ ഉമ്മറപ്പടിയിൽ എന്തോ തിരഞ്ഞു..

ഉമ്മറത്തിരിക്കുന്ന ആളെ കണ്ടതും വയറിലൂടെ ഒരു കാളൽ പാഞ്ഞിറങ്ങി പോയി..
വീണ്ടും ആശ്ചര്യപ്പെടുത്തികൊണ്ട് ഒരു കുഞ്ഞു മുഖം കണ്ണിൽ പതിഞ്ഞു..

ദേവേട്ടന്റെ മടിയിലിരുന്നു ചിണുങ്ങി കരയുന്ന ആ കുഞ്ഞിനെ ഞാൻ അമ്പരപ്പോടെ നോക്കി നിന്നു…

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com