❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

 

………..

കുറച്ചു ദിവസം അമ്മയും അടുക്കളയുംഉമ്മറവും പിന്നാമ്പുറത്തേ തൊടുവും പൂന്തോട്ടവും എല്ലാമായി ദിവസങ്ങൾ കഴിഞ്ഞ്കൂടി…

വൈകീട്ട് പെയ്ത മഴഅത്രമേൽ കൊതിയോടെ നിന്നു കൊണ്ടു..
അമ്മ വഴക്ക് പറഞ്ഞൊടുവിൽ ഉമ്മറത്തേക്ക് കയറ്റി തലതോർത്തി തരുമ്പോൾ മേൽ ആകമാനം കുളിരുന്നുണ്ടായിരുന്നു..

പലതും ഉള്ളിലിരുന്ന് കൊണ്ട് നീറി..

അന്ന് രാത്രി നല്ല അസ്സല് പണി കിട്ടി… മേൽ മുഴോനും ഉള്ള കുളിരുവിട്ടു മാറുന്നില്ല..

“അപ്പഴേ പറഞ്ഞതാ നെന്നോട്.., മഴയത് ഇറങ്ങാൻ നിക്കണ്ടാന്ന്.. ഇപ്പൊ ന്തായി… അല്ലേലും പറഞ്ഞകേക്കണ ശീലം പണ്ടേ ഇല്ലല്ലോ… ”

ചൂട് പാറുന്ന ചുക്ക്കാപ്പിയുമായി മുറിയിലേക്ക് കടന്നുവന്ന അമ്മ പതിവ് ചീത്ത പറഞ്ഞു തുടങ്ങി…
മുറ്റത്ത് അപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു…
അരികിലെ ജനാല പാതി തുറന്നിട്ടു മിന്നലിന്റെ വെളിച്ചത്തിൽ മഴ കണ്ടു..
എപ്പഴാ കിടന്നുറങ്ങീ എന്നോർമ്മയില്ല…

 

പെട്ടെന്ന് എന്റെ മുന്നിൽ കണ്ട ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഞാൻ നടന്നു…

മുന്നിൽ വഴികാട്ടി കൊണ്ടു നടന്നിരുന്ന ആ രൂപത്തെ ഞാൻ തിരിച്ചറിഞ്ഞു…

പഴയ പ്രസന്നത കൈവന്ന അച്ചുവിന്റെ മുഖം ആ നിലാവെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു..

ഇടയ്ക്കിടെ തിരിഞ്ഞു നോക്കി കൊണ്ട് അവള് കൂടുതൽ വേഗത്തിൽ എന്നോട് നടക്കാൻ പറഞ്ഞുകൊണ്ടിരുന്നു..

മിന്നൽ ആകാശത്തെ രണ്ടാക്കി കൊണ്ട് മിന്നിതെറിച്ചു…
കർണകടോരം പോലെ ഇടി ഭൂമിയിൽ ഇറങ്ങി പൊട്ടി…

മുന്നിൽ നടക്കുന്ന അച്ചുവിന്റെ നടത്തത്തിന്റെ വേഗത കൂടി കൂടി വന്നു…
ഒപ്പം എത്താൻ ഞാൻ ഓടി…

ശക്തമായി മഴ പെയ്തു തുടങ്ങി…
മുന്നിലെ രൂപം പെട്ടെന്ന് അപ്രത്യക്ഷമായി…

ചുറ്റും കൂരാകൂരിരുട്ട്..

പെട്ടെന്ന് മിന്നിയമിന്നലിൽ മുന്നിലെ ആ കുളം ഞാൻ വ്യക്തമായി കണ്ടു…
വീണ്ടും ഇരുട്ട്
പതിയെ
അങ്ങോട്ടേക്ക് നടന്നു…

വീണ്ടുമുണ്ടായ മിന്നലിൽ കുളത്തിൻ കരയിലായി ഇരുന്ന
ആ ശങ്ക് മുദ്രയുള്ള താലിമാലയും കൂടെയിരുന്നിരുന്ന ആ ഒറ്റചിലങ്കയും കണ്ണിൽ തിളങ്ങി..

കൂടെ കുളത്തിൽ മുങ്ങിതാഴുന്ന ദേവേട്ടനും…
എന്ത് ചെയ്യണം എന്ന് അറിയാതെ കുഴഞ്ഞുകൊണ്ട് ഞാനാഇരുട്ടിൽ വിളറിനിന്നു..

വീണ്ടും ഇരുട്ട്…

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com