❤️ദേവൻ ❤️part 10 [Ijasahammed] 265

Views : 22137

കുളത്തിൻ കരയിൽ നിന്നും എണീറ്റുപോന്ന എന്നെ ബലമായി പിടിച്ചു വീണ്ടും കൊണ്ടിരുത്തി ..

 

“എങ്ങോട്ടാ ഈ ചാടിതുള്ളി പോണേ നീയ്.. എന്തേലും പറയുമ്പോക്കും എണീറ്റ് പാഞ്ഞോളും കുതിര പായണ പോലെ.. ”

 

“ഇപ്പൊ പാഞ്ഞതായി കുറ്റം.. ഞാനപ്പഴേ.. “””

 

പറഞ്ഞു പൂർത്തിയാക്കാൻ സമ്മതിക്കാതെ കവിളിൽ അമർത്തി ഉമ്മ വെച്ചു…

പറഞ്ഞു വന്നത് മുഴുവനാക്കാൻ ബാക്കി തപ്പിയ എനിക്ക് എന്തിനെ കുറിച്ചാ സംസാരിച്ചിരുന്നേ എന്ന ബോധം പോലും പോയിരുന്നു…

 

“എന്തേലും കണകുണ വർത്താനം പറഞ്ഞങ്ങ് മനുഷ്യനെ വട്ടാക്കും…
എന്നിട്ട് ഭ്രാന്ത് കൂട്ടാൻ തക്കം ഇങ്ങനെ വേറെ എന്തേലൊക്കെ വീണ്ടും കാണിക്കും…”

 

അല്പം മുഖം വീർപ്പിച്ചു ഞാൻ പറഞ്ഞു…

പറഞ്ഞു നിർത്തിയ കാര്യം ഓർമവന്നതും നെയ്യാൻ എടുത്ത അസ്ത്രം പോലെ ഞാൻ ആ കാര്യം വീണ്ടും തൊടുത്തു വിട്ടു. ..

“ന്നട്ട് പരിഗണിക്കാൻ പോണില്ലേ… ”

പുരികം പൊക്കി കൊണ്ട് ചോദിച്ചു…

 

“ഓ വേണ്ടെന്നേ.. ”

ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ഏട്ടൻ പറഞ്ഞു നിർത്തി…

 

“വേണം ന്ന് പറഞ്ഞിട്ടും കാര്യോന്നൂല്ല്യാ… ഈ വൃത്തികെട്ട സ്വഭാവത്തിന് ആരും ങ്ങളേനെ പരിഗണിക്കില്ല…

ഇനി അഥവാ പരിഗണിച്ചാലും രണ്ട് ദിവസം കൊണ്ട് പരിഗണനയൊക്കെ ഏട്ടാക്കി മടക്കി ജീവനും കൊണ്ട് ഓടിക്കോളും..

സത്യം പറഞ്ഞ നിങ്ങടെ സ്വഭാവം മക്കൾക്ക് കിട്ടല്ലേന്ന് ഞാൻ അല്ലെ പറയണ്ടേ..?? ”

 

“ഓ ആയിക്കോട്ടെ… ”

“നിക്ക് ഒരു മോളെ വേണം അവള്ടെ അമ്മേ പോലെ അഴകുള്ള ഒരു കുറുമ്പത്തി പെണ്ണിനെ..”

വീണ്ടും സ്വപ്നലോകത്തിലെന്ന പോലെ തോളിൽ കയ്യിട്ട് കൊണ്ട് പ്രർത്ഥനപോലെ എന്റെ കണ്ണിലേക്ക് നോക്കി പറയുന്ന ദേവേട്ടനോട്

“ഉം…. പരിഗണിക്കാം… ”

എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ഞാൻ തോളിലേക്ക് ചാഞ്ഞു….

ദേവേട്ടൻ ആഗ്രഹിച്ചപോലെ ഒരു കൊച്ചു കുറുമ്പിയെ കിട്ടിയിരിക്കുന്നു… അവളുടെ അമ്മേ പോലെ അഴകുള്ള ഒരു കൊച്ചു കുറുമ്പത്തി പെണ്ണിനെ…

ഓർമകൾക്ക് വിരാമമിട്ടുകൊണ്ട് റോഡ് അരികിൽ തലയാട്ടി നിന്നിരുന്ന പുൽചെടികളിൽ ഓരോന്നായി തലോടി നടന്നു നീങ്ങി….

(തുടരും… )

 

Recent Stories

The Author

Ijasahammed

12 Comments

  1. ❤️❤️❤️
    ഇഷ്ടായി

    1. Bro nigal ee profile engane aanu idunnath??

  2. നിധീഷ്

    ♥❤❤

  3. Shoo suspense aanallo😍
    Stay safe guyz💓

    1. 🥰🥰🥰✌️✌️

  4. ❤️❤️❤️

  5. ജിമ്പ്രൂട്ടൻ

    ആ കുട്ടി അച്ചൂന്റെ കുട്ടി ആണോന്ന് ഒരു സംശയം ഇണ്ട് ട്ടാ…… എന്നാലും നല്ല ഫീലുള്ള കഥ….. നന്നായി തന്നെ തുടരുക bro….. With lots of love🥰🥰🥰🥰🥰🥰🥰

    1. എനിക്കും അങ്ങനെ തോന്നാത്തിരുന്നില്ല ബ്രോ

  6. ❤️❤️❤️❤️❤️

  7. Kollam waiting

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com