♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

പിന്നെയത് മൂടിയിട്ട് ആരതി തന്റെ ബെഡിൽ കിടന്നു… അറിയാതൊരു പ്രണയത്തിന്റെ ലഹരിയിൽ അവന്റെ മുഖം മനസ്സിലോർത്ത് അവനോട് പിണങ്ങിയും കള്ള കോപവും കാട്ടി അവൾ കിടന്നു…, പതിയെ ഉറക്കത്തിലേക്ക് അവൾ വഴുതി, എങ്കിലും മനസ്സിൽ ആ മുഖമുണ്ടായിരുന്നു….

 

 

ഇതെസമയം ആരതിയുടെ വീടിന്റെ മുകളിൽ ഒരു ശില ഇരിപ്പുണ്ടായിരുന്നു… പാതി ചെകുത്താനും വവ്വാലിന്റെ ചിറകും കൂടിയ ഒരു രൂപം “”ഗാർഗെൽസ്””…

 

ആ രൂപം മറ്റൊരിടത്തേക്ക് പറന്നു… ആ രൂപം ചെന്നത് ഒരു കാടിന്റെ ഇടയിലേക്കായിരുന്നു, അവിടെ വലിയൊരു പഴയ പുരാതന പള്ളിപോലെ ഒരു സ്ഥലം.. ആ പള്ളിക്ക് ചുറ്റും പല രൂപത്തിലും വലുപ്പത്തിലുമുള്ള ഗാർഗെൽസ് ഉണ്ടായിരുന്നു.. ആ രൂപം പറന്ന് ചെന്നത് മുകളിലുള്ള ഇടത്തേക്കാണ്….

 

തുറന്ന് കിടക്കുന്ന വലിയ വാതിലിലൂടെ ഉള്ളിലേക്ക് വന്നു നിന്നു,,,, പതിയെ ആ വിരൂപനായ ശിൽപ്പത്തിൽ നിന്ന് മനുഷനിലേക്ക് രൂപം മാറി.. പടച്ചട്ടയണിഞ്ഞ യോദ്ധാവ്….

 

അവൻ നേരെ പടികൾ ഇറങ്ങി ആ പള്ളിപോലെയുള്ളതിന്റെ അണ്ടർ ഗ്രൗണ്ടിലേക്ക് ചെന്നു…

 

ഒരു വലിയ ഹാൾ…, വലിയ തൂണുകൾ ഇരു ഭാഗത്തും കാണാം.. അവിടെയുള്ള ഓരോ തൂണിന് കീഴെ വലിയ ഇരുപ്പീടവും…

 

അവൻ നേരെ ചെന്നത് വലിയൊരു സിംഹാസനത്തിന്റെ മുന്നിലേക്കാണ്.. അവൻ സിംഹാസനത്തിന്റെ അരികിൽ മുട്ടിൽ വണങ്ങി നെഞ്ചിൽ വലത് കരം ചേർത്ത് വണങ്ങി പിന്നീട് എഴുനേറ്റ് നിന്നു….

 

“”പ്രൈസ്സ് ദി ഗോഡ്…. ക്വീൻ….””

 

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com