ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ [ശരത് ശ്രീധർ] 26

ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ

Author : ശരത് ശ്രീധർ

 

1. ഈ സൈറ്റിൽ കുറച്ച് ദിവസങ്ങൾക്കു മുമ്പ് കണ്ട ആനക്കാരൻ എന്ന കഥയാണ് ഇതെഴുതുവാൻ എനിക്ക് പ്രചോദനമായത്.
2. മൃഗസ്നേഹികൾക്ക് ഇത് ഒരു ചർച്ചാവേദിയാക്കുവാൻ ഞാൻ താൽപര്യപെടുന്നില്ല.

കൊറോണ വീണ്ടും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ് . നമ്മുടെ കൊച്ചു കേരളത്തിലെ ദിനംപ്രതി കണക്കുകൾ ഇരുപതിനായിരത്തിനു മുകളിലായിരിക്കുന്നു. വാർത്ത ചാനലുകൾ കൊറോണ ആശങ്കകളോടൊപ്പം ഇന്ന് ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട് – തൃശൂർ പൂരം. അതെ, ശക്തൻ്റെ മണ്ണിലെ നാദവർണ്ണവിസ്മയം. പൂരം എങ്ങനെ കൊണ്ടാടും, ആശങ്കകൾ എന്തെല്ലാം. അങ്ങനെ അങ്ങനെ പല വിധത്തിലുള്ള വാർത്തകൾ. അത്തരം വാർത്തകൾ എന്നെ ഈ കൊച്ചു ജീവിതത്തിലെ കുറച്ചു വർഷങ്ങൾ പുറകിലേക്കു കൊണ്ടുപോകുകയാണ് . ഞാൻ പല കുറി ആസ്വദിച്ച തൃശ്ശിവപേരൂരിൻ്റെ ആ സ്വകാര്യ അഹങ്കാരത്തിലേക്ക് .

മുത്തശ്ശൻ

എന്നെ ആനകളുടെയും മേളങ്ങളുടെയും പുറകെ നടക്കുവാൻ പഠിപ്പിച്ച വ്യക്തി. മറ്റു ഏതു ലഹരിയേക്കാൾ ഏറെ ആന എന്ന ലഹരി മനസ്സിൽ നിറച്ച ആൾ . അതാണ് എൻ്റെ ജീവിതത്തിൽ മുത്തശ്ശൻ ചെയ്ത അനേകം കർത്തവ്യങ്ങളിൽ ഒന്ന്. മൂന്നോ നാലോ വയസ്സുള്ളപ്പോൾ ആണ് ആദ്യമായി തൃശൂർ പൂരം മുത്തശ്ശനോടൊപ്പം കാണാൻ പോകുന്നത്. നാട്ടുകാരുടെ പൂരം എന്ന് വിളിക്കുന്ന രണ്ടാം ദിവസത്തെ വർണ്ണാഭമായ കാഴ്ചകൾ കാണാൻ . ശ്രീമൂലസ്ഥാനത്തു അപ്പുറവും ഇപ്പുറവും ആയി നിൽക്കുന്ന ആനകളുടെ പുറത്തു കുടകൾ മാറി മാറി കയറ്റുന്നത് ആകാംക്ഷയോടെയും അത്ഭുതത്തോടെയും കണ്ടു നിന്ന ദിവസം. കണ്ടു പഴകിയ കോലങ്ങളിൽ നിന്ന് തിരുവമ്പാടി ഭഗവതിയുടെ കോലത്തിലെ അമ്പാടിക്കണ്ണനെയും മയിൽപീലിയും അന്നേ മനസ്സിൽ പതിഞ്ഞിരുന്നു എന്നതായിരുന്നു സത്യം. ഇരു ഭഗവതിമാർ ഉപചാരം ചൊല്ലുന്നത് കാണിക്കുവാൻ മുത്തശ്ശൻ എന്നെയെടുത്തു നിന്നതും, അതിനു ശേഷമുള്ള വെടിക്കെട്ട് തേക്കിൻകാട്ടിൽ നിന്ന് കണ്ടതും കുട്ടിക്കാലത്തെ സുന്ദരമായ ദിനങ്ങളെ അനുസ്മരിപ്പിക്കുന്നു. ചെരുപ്പിന്റെ വാറ് പൊട്ടി, ആ പൊരിവെയിലത്തു ടാറിട്ട റോഡിലൂടെ ചാടി ചാടി നടന്നതും, അതിനു പരിഹാരമെന്നോണം മുത്തശ്ശൻ എന്നെ എടുത്ത് തോളത്തു വെച്ചതും , ഒടുവിൽ ഒരു വള്ളിച്ചെരുപ്പ് കാലിലിട്ടു തരുമ്പോൾ എൻ്റെ മുഖത്തെ നിർവൃതി കണ്ട് മുത്തശ്ശൻ്റെ മുഖത്തു വന്ന ചിരിയുമെല്ലാം ഇന്നും മനസ്സിൽ മായാത്ത ഓർമ്മകൾ ആയി നിൽക്കുന്നു.

ഏകാന്തസഞ്ചാരങ്ങൾ

പ്രായാധിക്യം കാരണം രണ്ടായിരത്തിൻ്റെ പകുതികളോട് കൂടി മുത്തശ്ശനോടൊപ്പം ഉള്ള പൂരക്കാഴ്ചകൾ അവസാനിച്ചിരുന്നു. അന്ന് മുത്തശ്ശനോടൊപ്പം പോയതിന് ശേഷം പിന്നീട് ശക്തൻ്റെ മണ്ണിലെ പൂരം കാണുന്നത് 2008ൽ ആണ്. അതും രണ്ടാം ദിവസം തന്നെ.അമ്മയുടെ ഓഫീസ് തിരുവമ്പാടിയുടെ തൊട്ടടുത്ത് ആയതുകൊണ്ട് എട്ടാം ക്ലാസ് പരീക്ഷ കഴിഞ്ഞു ഇരിക്കുന്ന വർഷം പൂരത്തിൻ്റെ രണ്ടാം ദിവസം അമ്മ എന്നെയും കൊണ്ടുപോയി. ഓഫീസിൽ നിന്ന് കുറച്ചു നേരം എൻ്റെ കൂടെ പൂരപ്പറമ്പിൽ വന്നു പൂരം കണ്ടതിനു ശേഷം അമ്മയും സഹപ്രവർത്തകരും തിരിച്ചു പോയി . അത് ഒരു തുടക്കം ആയിരുന്നു. ഒറ്റക്കു പൂരങ്ങൾ കണ്ടു തുടങ്ങുന്നതിൻ്റെ തുടക്കം. അന്ന് തേക്കിൻകാട്ടിൽ ഒറ്റക്കു നടന്നു. ആനകളെയും മേളവും എല്ലാം അടുത്ത നിന്ന് കാണാൻ പറ്റുന്ന അത്ര അടുത്തു നിന്ന് കണ്ടു. തിരിച്ചു വരുമ്പോൾ ശ്രീകുമാർ അരൂക്കുറ്റിയുടെ ആനയ്ക്കുണ്ടൊരു കഥപറയാൻ എന്ന പുസ്തകവും കച്ചോടം ആക്കി. അങ്ങനെ 2008ൽ തുടങ്ങിയ ഒറ്റയ്ക്കുള്ള തൃശൂർ പൂരക്കാഴ്ചകൾ 2012 വരെ നീണ്ടു.

11 Comments

  1. ആന പ്രേമി അല്ല പക്ഷേ ഇഷ്ടമാണ് ഗജവീരന്മാരെ ❤️❤️

    1. ശരത് ശ്രീധർ

      ??

  2. ഞാനൊരു ആനപ്രേമിയായത് ശിവനെ കണ്ടിട്ടാണ്… പക്ഷെ കഥകൾ കേട്ട് അറിയാനാണ് കൂടുതൽ സാധിച്ചിട്ടുള്ളത്… പൂരത്തിന് ശിവനെ ഒരേയൊരു തവണയേ കണ്ടിട്ടുള്ളു… പക്ഷെ അത് മതി അവനെ ഓർക്കാൻ… എഴുത്ത് ??

    ആനക്കാരൻ എഴുതിയത് ഞാനാണ് നാളെ same തീം ഒരു കഥ കൂടി വന്നേക്കും.. എന്തെങ്കിലും ഒരുവരി അഭിപ്രായം ഞാനതിൽ പ്രതീക്ഷിക്കും ❤❤

    1. ശരത് ശ്രീധർ

      ഇവിടെ സ്ഥിരമായി കയറാറില്ല…എങ്കിലും നാളെ താങ്കളുടെ കഥ വായിച്ചിരിക്കും എന്നു ഉറപ്പു തരുന്നു…

      ശിവൻ എല്ലാവരിലേക്കുമെത്തുന്ന ചൈതന്യമാണ്. ആ തേജോമയരൂപൻ ഒരുപാട് നല്ല നിമിഷങ്ങൾ, സൗഹൃദങ്ങൾ അങ്ങനെ പലതും എനിക്കു സമ്മാനിച്ചു. അതിനപ്പുറം ഈ ജന്മത്തിൽ ഒന്നുമില്ല എന്നതാണ് സത്യം

      1. ശരത് ശ്രീധർ

        2 ദിവസം മുമ്പത്തെ കമന്റ് ആണെന്ന് ഇപ്പോഴാണ് കണ്ടത്. കഥ വന്നോ?

  3. ❣️❣️

    1. ശരത് ശ്രീധർ

      ?

  4. തൃശൂർ പൂരം ഇത് വരെ കണ്ടിട്ടില്ല.. ഇപോ ഇവിടെ എത്തിയപ്പോൾ കുറെ തൃശൂർ ഉള്ള ഫ്രണ്ട്സിനെ കിട്ടിയിട്ടുണ്ട്.. ഒരിക്കൽ കൊറോണ എല്ലാം ഒതുങ്ങി കാണുവാൻ കഴിയുമെന്ന്പ്ര തീക്ഷിക്കുന്നു..

    നല്ല എഴുതു ആയിരുന്നു ട്ടോ ??❤❤❤

    1. ശരത് ശ്രീധർ

      നന്ദി…പൂരം അത് ഒരു തവണയെങ്കിലും കാണേണ്ട വിസ്മയം ആണ്. ഒരു നാൾ അതിനു സാധിക്കട്ടെ??

  5. 1st❤?❤?

    1. ശരത് ശ്രീധർ

      ?

Comments are closed.