♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

 

അവളിൽ നിറഞ്ഞ ഭയം കൊണ്ട് ചുറ്റും കണ്ണുകളെ പായിക്കുമ്പോഴും ഒരു ചെറു മുട്ട് സൂചിയുടെ ശബ്‌ദം കേൾക്കും വിതം അവളുടെ കാത്തുകൾക്ക് കൂർമയെറി…

 

പെട്ടന്ന് രക്തത്തിൽ ഓളം സൃഷ്ടിച്ചുകൊണ്ട് ആരോ അവൾക്കരുകിലേക്ക് നടന്നടുക്കുന്നത് പോലെ,, അവളാ ശബ്ദം കെട്ടിടത്തേക്ക് നോക്കി നിന്നു… അളവിലധികം നിറഞ്ഞ ഭീതിയോടെ…

 

ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച ആരതിക്ക് മുന്നിലേക്ക് ഒരു യുവാവ് നടന്നടുത്തു,,,,

 

ഇരുളിൽ നിന്ന് പ്രകാശത്തിലേക്ക് വന്ന വ്യെക്തിയെ കണ്ട് ആരതി ഞെട്ടി…. പിന്നെയാ ഞെട്ടൽ പതിയെ നാണമായി മാറി….

 

“ആരെയാണോ താൻ തേടിയത് അവനല്ലേ തന്റെ മുന്നിൽ നിൽക്കുന്നത്… ആരതി അവനെ പ്രണയാദ്രമായി നോക്കി,,, അവളിലെ ഭയം എങ്ങോ പോയ്മറഞ്ഞു… ആരതി പതിയെ അവനരികിലേക്ക് ലേജ്ജയോടെ നടന്നു…

 

…… ആരതി അവനെ തന്നെ നോക്കിനിന്നു,, അത്രയും സൗന്ദര്യമായിരുന്നു അവന്, ആറടി ഉയരവും, നിറഞ്ഞ പേശികളാൽ കരുത്തുറ്റ ശരീരം, ആ ശരീരത്തിന് മാറ്റ് കൂട്ടാൻ സർപ്പത്തെ പോലെ തെളിഞ്ഞ് കാണുന്ന ഞെരമ്പുകൾ… ആർക്കും ആ ശരീരബലം എടുത്ത് കാട്ടും, കൈകൾ പോലും കാരിരുമ്പ് പോലെ,,, എവിടെ നിന്നോ വീശിയെത്തിയ കാറ്റിൽ ആ മുടിയിഴകൾ പാറി പറന്ന് കുറുമ്പ് കൂട്ടി… അത് പോലും അവനിലെ ഭംഗി കൂട്ടി. ചുവന്ന പനിനീർ പോലെയുള്ള ചുണ്ടുകൾ, ഈ ആദരങ്ങളല്ലേ എന്നിലെ പ്രണയത്തിന്റെ ഭാവങ്ങളെ ഉണർത്തിയത്…

 

…….. പുഞ്ചിരിക്കുമ്പോൾ വിടരുന്ന ചെറു നുണക്കുഴികൾ അവനിൽ ഓമനത്തം തോന്നിപ്പിക്കും,,, അവന്റെ സ്വർണ്ണ നിറമുള്ള മിഴികൾ ഈ മിഴികളല്ലെ തന്നെ അവനിലേക്ക് അടുപ്പിച്ചത്,,, എന്റെ ഉറക്കം കെടുത്തിയ എന്റെ പ്രാണൻ”,,,

 

അവൾ പ്രണയാദ്രമായി അവനെ വിളിച്ചു…

 

“””മിഖായേൽ”””

 

ആ വിളി കേട്ടതും പ്രണയം തുളുമ്പുന്ന മിഴികളോടെ തന്നെ നോക്കി നിൽക്കുന്ന ആരതിയെ നോക്കിയവൻ പുഞ്ചിരിച്ചു…..

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com