♥️ മാലാഖയുടെ കാമുകൻ 🖤 [Mr_R0ME0] 79

Views : 7818

 

പെട്ടന്ന് ഭൂമിയെ പിളർക്കും പോലെയൊരു മിന്നൽ വന്നു, അതിന്റെ ഭയാനകമായ മുഴക്കത്താൽ ആരതി നിലവിളിച്ചു…

 

പിന്നെ പുറകിൽ നിന്ന് കേൾക്കുന്ന ഒരു തരം ജീവികളുടെ അലർച്ച കേട്ട്.. ആരതി പുറകിലേക്ക് നോക്കി.. ദൂരെ നിന്ന് പാഞ്ഞടുക്കുന്ന കുറെയേറെ രാക്ഷസ ജീവികൾ, തലയിൽ കൊമ്പുകളും ഉള്ള മനുഷ്യന് സാമ്യമുള്ള ജീവികൾ, അതുപോലെയുള്ള പറക്കുന്ന ജീവികൾ.. പെട്ടന്ന് മിഖായേൽ അലറി… അവന്റെ അലർച്ച മൂന്ന് ലോകത്തെയും നടുക്കി… ആരതി മുഖമുയർത്തി അവനെ നോക്കി.. ആ മുഖത്ത് അടങ്ങാത്ത കോപം മാത്രമാണുള്ളത്… സ്വർണ്ണ നിറമായിരുന്ന മിഴിയുടെ നിറം മാറി അത് ചുവപ്പായി…

 

അവൻ അവളെ ചേർത്ത് ആകാശത്തേക്ക് നോക്കിക്കൊണ്ട് അലറി… പെട്ടന്ന് മുകളിൽ നിന്ന് വലിയൊരു പ്രകാശം അവരെ പൊതിഞ്ഞു…

 

അവൾ കണ്ടത് കത്തിയേരിയുന്ന അവനെയായിരുന്നു…

 

 

പെട്ടന്ന് അവൾ ഞെട്ടിയുണർന്നു…

 

സ്വപ്നം കണ്ട് ഭയന്ന ആരതി മുറി മുഴുവനും നോക്കി… പിന്നെ അവൾ ചുവരിലേക്ക് നോക്കി… സമയം മൂന്ന് മണിയായിട്ടേയുള്ളു… റൂമിലാണ്, കുറച്ച് മുന്നേ കണ്ടത് സ്വപ്നമാണ് എന്ന് തോന്നിയതും അവൾക്ക് ആശ്വാസം തോന്നി….

 

അവൾ പതിയെ എന്നീറ്റ് മുറിയിലുള്ള ക്യാൻവാസിന്റെ അടുക്കലേക്ക് നടന്നു… മൂടിയിട്ടിരുന്ന തുണി മാറ്റിയിട്ട് അവളാ ചിത്രത്തിലേക്ക് നോക്കി നിന്നു… മുഖവും പകുതി ശരീരവും മാത്രമായി വരച്ച് വെച്ചിരിക്കുന്ന ആ യുവാവിന്റെ ചിത്രം… ആരതിയിൽ പതിയെ നാണം വിരിഞ്ഞു… കുറച്ച് മുന്നേ കണ്ട ഭയം ഇപ്പോഴില്ല.. എന്തിന് ഭയപ്പെട്ടു എന്ന് പോലും ഓർമയില്ല,,,,, കണ്ട സ്വപ്നവും ആ യുവാവിന്റെ ചിത്രം കണ്ട മാത്രയിൽ അവളെല്ലാം മറന്നിരുന്നു…

 

Recent Stories

The Author

6 Comments

  1. എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…

  2. വായിക്കാം

  3. നന്നായിട്ടുണ്ട് 😍

  4. 🖤🖤🖤

  5. 1st❤🖤❤🖤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com