♥️ മാലാഖയുടെ കാമുകൻ ?
Author : Mr_R0ME0
സങ്കല്പങ്ങൾ മാത്രമാണ്.. ഈ കഥയെ കഥയായി തന്നെ ഉൾകൊള്ളുക… നമ്മുക്ക് പലതുമായി സാമ്യം തോന്നുവെങ്കിൽ അത് വെറും യാദ്രശ്ചികം മാത്രമാണ്… ഇതിൽ ആരെയും ചേർത്ത് പരിഹസിക്കുന്നതല്ല.. ഇത് വെറും കഥയാണ്.. ഒരു പ്രണയത്തിന്റെ കഥ..
?Mr_R0ME0?…
“”എന്റെ തൂലിക തുടർന്ന് കൊണ്ടിരിക്കുന്നു…””
ഇരുട്ട് എങ്ങും ഇരുട്ട് മാത്രം,,, ഇരുട്ടല്ലാതെ ഒന്നും കാണുവാനും സാധിക്കുന്നില്ല…
ആരതി പതിയെ മുന്നോട്ട് നടന്നുകൊണ്ടിരിക്കുന്നു, ആ ഇരുട്ടിൽ എന്തിലൊക്കൊയോ കാൽ തട്ടി വീഴാൻ പോകുന്നുവെങ്കിലും ആരതി വീണില്ല.. അതോടൊപ്പം രൂക്ഷമായ ഗന്ധം അവിടെ ഉയർന്നു,,, കൂടുതൽ ഭയം തോന്നിപ്പിക്കും പോലെയാണ്,, ചുറ്റും നിന്ന് ഒരു ശബ്ദവുമില്ല, നിശബ്ദതയുടെ.. ഇരുളിന്റെ ലോകം പോലെ, ഏതോ കാവ്യം പോലെ “അന്ധകാരത്തിന്റെ കാമുകൻ ഇരുളാണ്, അവൻ നിശബ്ദമായി നമ്മെ പ്രണയിക്കും”… ആ വരികൾ ആരതിയുടെ മനസ്സിൽ വന്നതും പെട്ടനൊരു ചിറക്കടി അവൾക്ക് പുറകിൽ നിന്നും കേട്ടു.
ആരതി തിരിഞ്ഞ് നോക്കിയെങ്കിലും അവൾക്കൊന്നും കാണുവാൻ സാധിച്ചിരുന്നില്ല… വീണ്ടും നടത്തം തുടർന്നു, ആ ഇരുള്ളിൽ കാഴ്ചയില്ലാതെ കുറച്ച് ദൂരം താണ്ടിയതും ഒരു അരുവി ഒഴുകും പോലെയുള്ള ശബ്ദം.. ആ ശബ്ദം കെട്ടിടത്തേക്ക് അവൾ ചലിച്ചു ഒരു വഴി കണ്ടെത്തുമെന്നുള്ള പ്രതീക്ഷയോടെ…
അവൾ നടന്ന് ചെന്നത് ഒരു ചെറു പൊട്ട് പോലെയുള്ള പ്രകാശത്തിന് മുന്നിലേക്കാണ്, ഉള്ളിൽ ഉദിച്ച കൗതുകത്താൽ ആരതി ആ പ്രകാശ വലയത്തിന് നേരെ ഓടി….. ആ പ്രകാശത്തിന് മുന്നിൽ ചെന്നുനിന്നു….., മുകളിൽ നിന്ന് ചെറു ദ്വാരത്തിൽ നിന്ന് പതിക്കുന്ന പ്രകാശത്തിന്റെ വെളിച്ചത്താൽ അവൾ നിലത്താ ദൃശ്യം കണ്ട് വിറങ്ങലിച്ചു….. കറുത്ത നിലത്തിലൂടെ ഒഴുക്കിവരുന്ന രക്തം.., മലവെള്ളം പാച്ചൽ പോലെ രക്തം ഒഴുകി ആരതിയുടെ കാലുകളെ നനയിച്ച് ഒഴുക്കികൊണ്ടിരുന്നു,,,, നിലക്കാത്ത ഉറവ പോലെ…. ആരതി വല്ലാതെ വിറക്കാൻ തുടങ്ങി.. അവൾക്കറിയില്ല അവൾ എവിടയാണ് എന്ന്,, ഉള്ളിൽ പടർന്നു കയറുന്ന ഭയത്താൽ അവളുടെ കണ്ണുകൾ തുളുമ്പി..
പെട്ടന്ന് ചിറകടിച്ച് പറക്കുന്ന ശബ്ദം വീണ്ടുമവൾ കേട്ടു.. ആ വെളിച്ചത്തിന്റെ വലയത്തിൽ നിൽക്കുന്ന ആരതിക്ക് ഇരുള്ളിൽ ഉയരുന്ന ചിറകടിയുടെ ശബ്ദമല്ലാതെ ഒന്നും കാണുവാൻ സാധിക്കുന്നില്ല…
എഴുത്തുകാരാ ജീവിച്ചിരുപ്പുണ്ടെൽ ഇതിന്റെ ബാക്കി താ…
വായിക്കാം
നന്നായിട്ടുണ്ട് ?
❤️
???
1st❤?❤?❤