ഹാ ശരിയാ……അച്ഛനും അമ്മയും
അലക്സും ചിരിയോടെ പറഞ്ഞു.
എന്താ ഇപ്പൊ അവരെ കുറിച്ച് ചിന്തിക്കാൻ?
ജെനി കവിളിൽ വിരൽ പതിപ്പിച്ചു കൊണ്ട് കാര്യമായി ചിന്തിച്ചു.
ഹേയ് വേറൊന്നുമല്ല അവർ എന്നെ പോലെയാണോ? കാണാൻ എങ്ങനാ എന്നൊക്കെ?
അലക്സ് നെടുവീർപ്പെട്ടു.
നോക്കാം ഇച്ച…….. ചിലപ്പോൾ അവിടെ അവരുടെ ഫോട്ടോ വല്ലതും കണ്ടേക്കും.
ജെനി പറഞ്ഞത് കേട്ടപ്പോൾ ശരിയാണെന്നു അവനും തോന്നി.
ചായ കുടി കഴിഞ്ഞ് രാത്രിയിലത്തേക്കുള്ള അത്താഴം അവർ ഒരുമിച്ചു തന്നെ ഉണ്ടാക്കി.
അപ്പോഴും ജെനിഫർ കാളിയാനം കൊട്ടാരത്തെ കുറിച്ച് വാചാലയായിരുന്നു.
എന്നാൽ അലക്സ് ഒരു കേൾവിക്കാരനെ പോലെ ഇരുന്നതെയുള്ളൂ.
രാത്രി അലക്സിന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു ജെനി.
അവന്റെ നെഞ്ചിലെ രോമങ്ങളിൽ വിരലിനാൽ ഉഴിഞ്ഞുകൊണ്ട് അവൾ ചിന്തിക്കുകയായിരുന്നു, ഇന്നത്തെ ഒരു ദിവസം കൊണ്ട് തങ്ങളിൽ വന്ന മാറ്റം.
ഇത്രയും നാൾ തന്റെ മാത്രമായിരുന്ന ഇച്ഛൻ ഇന്ന് മുതൽ അങ്ങനല്ല.
ഒന്നുമില്ലായ്മയിൽ നിന്നും ഇന്ന് ഒരുപാട് ബന്ധു ജനങ്ങളും സ്വത്തുവകകളും ഇച്ചനെ തേടി വന്നിരിക്കുന്നു.
പെട്ടെന്ന് ഇച്ചൻ തന്റെ ആരും അല്ലാതായ പോലെ തോന്നുന്നു.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?