അലക്സ് ഒന്നു മൂളി.
പിന്നെ ആ കൊട്ടാരത്തിലെ കുളപ്പുര ഭയങ്കര നിഗൂഢത ഉള്ളതാണ് പോലും….. ആ കുളത്തിൽ കാലു വച്ചാൽ അതിലുള്ള ചുഴി അവരെയും കൊണ്ട് വെള്ളത്തിനുള്ളിലേക്ക് മറയുമെന്ന്…… ഒരുപാട് പേരുടെ ജീവൻ അങ്ങനെ നഷ്ടപ്പെട്ടിട്ടുണ്ട് പോലും……
ജെനി ഉണ്ടക്കണ്ണുകളിൽ അത്ഭുതഭാവം വരുത്തിക്കൊണ്ട് പറഞ്ഞു തുടങ്ങി.
അതു കേട്ട് ചിരിച്ചുകൊണ്ട് കൂടെ അലക്സും.
രാമവർമ്മ തിരുമനസ് എന്ന മഹാരാജാവാ ഇപ്പോഴത്തെ കാളിയാനം കൊട്ടാരം പണി കഴിപ്പിച്ചത്……… പറഞ്ഞു വരുമ്പോ ഇച്ചന്റെ മുതു മുതു അച്ചാച്ഛൻ ആയിട്ട് വരും………പക്കാ കേരളാ ആർക്കിടെക്ച്വറൽ ശൈലിയിൽ നിർമിച്ച പതിനാറു കെട്ടാ കൊട്ടാരം…….ഒരുപാട് അമൂല്യമായ പഞ്ചലോഹ വിഗ്രഹങ്ങളും ആന്റിക് കളക്ഷനും രത്നങ്ങളും സ്വർണവും വെള്ളിയും ഒക്കെ അവിടെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്……….1000 വർഷത്തിന് മുകളിൽ കാലപ്പഴക്കമുള്ളവ……നീളമുള്ള വരാന്തകളും മച്ചും കിളി വാതിലുകളും ഒക്കെയുള്ള പാലസ്……ഫുൾ ചെങ്കല്ലിൽ ആണ് പണിതിരിക്കുന്നത്……..പിന്നെ നല്ല സ്റ്റൈലൻ ഉദ്യാനവും ഒക്കെയായി കണ്ണിനു നല്ല വിരുന്നായിരിക്കും അവിടെ നൽകുന്നത്.
ആകാംക്ഷയോടെ അവൾ പറഞ്ഞു.
ആ കൊട്ടാരത്തിൽ ആരൊക്കെയാ താമസമെന്ന് പറഞ്ഞോ?
ഇല്ല ഇച്ച.
അവൾ നിഷേധാർത്ഥത്തിൽ തലയാട്ടി.
ഹ്മ്മ് അപ്പൊ ശങ്കരച്ഛ തന്നെ തുണ.
അലക്സ് പറഞ്ഞതു കേട്ട് അവളും ശരിയാണെന്നു തലയാട്ടി.
ഇച്ചൻ ഇതൊന്നും വലിയ താൽപര്യമില്ലാതെ ആണല്ലോ കേള്ക്കുന്നെ? എന്തുപറ്റി?
ഒന്നുല്ല ജെനി……..ഞാനെന്റെ അപ്പനെയും അമ്മച്ചിയെയും കുറിച്ച് ആലോചിക്കുവായിരുന്നു.
അപ്പനും അമ്മച്ചിയും അല്ല അച്ഛനും അമ്മയും.
അവൾ കള്ള ചിരിയോടെ അവനെ തിരുത്തി.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?