☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

ഒപ്പം ഉള്ളിലെവിടെയോ ഒരു നീറ്റലും.

അലക്സിന്റെ മുഖം വാടിയതും ജെനി ഒരു നേർത്ത പുഞ്ചിരിയോടെ അടുത്തു വന്നു അവന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.

ശേഷം ആ തിരുനെറ്റിയിൽ അധരങ്ങൾ അമർത്തി ചുംബിച്ചു.

ആ ചുംബനം തന്ന എഫക്റ്റിൽ അലക്സ് പോലും അറിയാതെ മിഴികളടച്ചു പോയി.

അത്രയ്ക്ക് ശക്തിയായിരുന്നു ആ ചുംബനത്തിന്.

എന്തൊക്കെയോ അർഥങ്ങൾ ഉള്ളതു പോലെ.

അലക്സിൽ നുരഞ്ഞു പൊന്തിയ കാമമെന്ന വികാരത്തെ ജെനിയുടെ ചുംബനം നിഷ്കരുണം ആവാഹിച്ചെടുത്തു.

അവന് പോലും അത്ഭുതം തോന്നിപ്പോയി.

ഈ പെണ്ണ് ഒരു സംഭവം തന്നെ.

സോറി ഇച്ച…….. ഇന്ന് രാവിലെയാ ഡേറ്റ് ആയെ……… അതാട്ടോ ഞാൻ അറിയാതെ തടഞ്ഞു പോയെ.

ഒരു ക്ഷമാപണം പോലെ അവൾ ഇടർച്ചയോടെ പറഞ്ഞു.

കാരണം അലക്സ് ആ സമയം അവളെ അത്രയ്ക്കും ആഗ്രഹിച്ചിരുന്നുവെന്ന് അവന്റെ ചുംബനങ്ങളിലൂടെ അവൾ തിരിച്ചറിഞ്ഞിരുന്നു.

അലക്സ് പുഞ്ചിരിയോടെ ഉണ്ടക്കണ്ണുകളിൽ വെള്ളം നിറച്ചു വച്ചു നിൽക്കുന്ന ജെനിയെ പിടിച്ചു തന്റെ മടിയിലേക്കിരുത്തി.

ഈ സമയം അവളോട് വല്ലാത്തൊരു വത്സല്യമാണ് അവനു തോന്നിയത്.

സാരമില്ല പെണ്ണെ….. എന്നിൽ തീവ്രമായി ആളിക്കത്തിയ കാമത്തീയെ നിന്റെ ചുംബന പൂവിതളിലെ തേൻ കണങ്ങൾ കൊണ്ട് തളിച്ച് നീ തന്നെ കെടുത്തി കളഞ്ഞു……. നൗ ഐ ആം ഹാപ്പി.

അലക്സ് പുഞ്ചിരിയോടെ പറഞ്ഞതും ജെനിയുടെ മൂഡൗട്ടും മാറി കിട്ടി.

ഒരു ചിരിയോടെ അവിടെ ഗ്ലാസ് മേശയുടെ മുകളിൽ കപ്പിൽ ആവി പറക്കുന്ന ബ്രൂ കോഫി ജെനി പതിയെ കയ്യിലെടുത്തു അലക്സിന് കൈ മാറി.

ശേഷം സോഫാസെറ്റിൽ ഉണ്ടായിരുന്ന ലാപ് ടോപ് അവൾ മടിയിൽ എടുത്തു വച്ചു.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.