അവൻ ആ മണ്ണിലേക്ക് ആഗതനായതും അസ്തമയ സൂര്യൻ പോലും ആഴിയിലേക്ക് ചേരാൻ വിസമ്മതിച്ചു കൊണ്ട് കാര്മേഘങ്ങൾ സൃഷ്ടിച്ച കവചത്തിനു പിറകിൽ ഒരു ഭീരുവിനെ പോലെ ഒളിച്ചു നിന്നു.
അലക്സിന്റെ ഇരു കാലുകളും ആ മണ്ണിനെ സ്പർശിച്ചതും ഭൂമി പോലും വല്ലാതെ കിടുങ്ങിപ്പോയി.
കിലോ മീറ്ററുകളോളം നീളത്തിൽ ഭൂമി വിണ്ടു കീറി.
പക്ഷികൾ പ്രാണഭയത്തോടെ കൂടുകളിലേക്ക് ചേക്കേറുവനായി മരണ വെപ്രാളത്തിൽ പാഞ്ഞു.
ഉരഗ ജീവികൾ വരാൻ പോകുന്ന വിപത്തിനെ മുൻ കൂട്ടി കണ്ട് മാളത്തിന് പുറത്ത് തലയിട്ട് തല തല്ലി കരഞ്ഞു.
ജീവജാലങ്ങൾ ഭയത്തോടെ നിശ്ചലമായി നിന്നു.
നിമിഷ നേരത്തേക്ക്.
കാറ്റ് പോലും കൊടിയ ഭയം മൂലം അലക്സിനു നേരെ വീശാൻ മുതിർന്നില്ല.
ഈ സമയം കാളിയാനം കൊട്ടാരത്തിന് മൈലുകൾക്കപ്പുറം സ്ഥിതി ചെയ്യുന്ന കാളൂർ മനയിൽ ധ്യാനമുഖനായി ആസനസ്ഥനായിരിക്കുകയായിരുന്നു ബ്രഹ്മദത്തൻ തിരുമേനി.
ആ നാട്ടിലെ അറിയപ്പെടുന്ന ദുർമന്ത്രവാദി.
കാളൂർ മാനയിലെ തന്ത്രിക പരമ്പരയിലെ അവസാന കണ്ണി.
ധ്യാനത്തിലിരിക്കെ മുന്നിലെ കെടാവിളക്ക് അണഞ്ഞതും അദ്ദേഹം ധ്യാനത്തിൽ നിന്നും പൊടുന്നനെ ഉണർന്നു.
ആ കാഴ്ച്ച കണ്ടു അദ്ദേഹം ഒന്നു നടുങ്ങി.
പെട്ടെന്ന് ആ അറയിലാകെ ശക്തിയിൽ കാറ്റ് വീശി തുടങ്ങി.
മുന്നിലെ തറയിലെ കോലം വരച്ചത് അലങ്കോലമാക്കപ്പെട്ടു.
വിളക്കുകളിലെ തിരികളും പൊടുന്നനെ അണഞ്ഞു.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?