☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

മതിലിന്റെ ഒത്ത നടുക്കായി വലിയൊരു പടിപ്പുര വാതിൽ.

അതിൽ ഇരുമ്പ് ഗേറ്റ് ഉണ്ട്.

അതിനു മുന്നിലായി മൂന്ന് സെക്യൂരിറ്റികൾ.

പടിപ്പുരയുടെ ഉത്തരത്തിൽ സ്വർണ ലിപികളിലായി’ കാളിയാനം കൊട്ടാരം ‘എന്ന് രേഖപ്പെടുത്തി വച്ചിരിക്കുന്നു.

അതിന്റെ ഒരു വശം കണ്ടപ്പോ തന്നെ ജെനിയുടെ കിളികൾ പറന്നു പോയി.

അവൾ കണ്ണെടുക്കാതെ ആ കൊട്ടാരത്തെ നോക്കി കണ്ടു.

കൊട്ടാരത്തെ മറി കടന്നതും അലക്സ് മുന്നിലേക്ക് ബുള്ളറ്റ് പായിച്ചു.

ഒരു വലിയ ഇറക്കം ഇറങ്ങി തുടങ്ങിയതും ഇടത് വശത്തായി റബ്ബർ തോട്ടത്തിന് നടുവിലായി ഒരു കുഞ്ഞു വീട് അവൻ കണ്ടു.

മഞ്ഞ പെയിന്റ് അടിച്ച,ഓടിട്ട,പഴക്കം ചെന്ന ഒരു വീട്.

ആ വീട് കണ്ടതും അവന്റെ ചുണ്ടുകളിൽ പുഞ്ചിരി മൊട്ടിട്ടു.

റോഡിൽ നിന്നും ഇടതു വശത്തുള്ള മൺറോഡിലേക്ക് അവൻ ബുള്ളറ്റ് വെട്ടിച്ചു.

വണ്ടി പെട്ടെന്ന് അലക്സ് വെട്ടിച്ചപ്പോഴാണ്  ആ വീട് ജെനിയുടെ ശ്രദ്ധയിൽ പെടുന്നത് തന്നെ.

അവിടെ വീടിനു മുറ്റത്ത് ശങ്കരച്ഛ ഒരു ഇന്നർ ബനിയനും ലുങ്കിയും ഉടുത്ത് അവരെ കാത്തിരിക്കുകയായിരുന്നു.

ആ വീടിന്റെ മുന്നിലെത്തിയതും അവന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.

ബുള്ളറ്റ് അവിടെ സഡൻ നിന്നു.

വണ്ടി ബാലൻസ് ചെയ്യാനായി ആദ്യം പതിഞ്ഞത് അലക്സിന്റെ ഇടത് കാൽ ആയിരുന്നു.

കാളിയാനത്തെ മണ്ണിൽ അവന്റെ കാൽ പതിഞ്ഞതും പ്രകൃതി എന്തൊക്കെയോ ദുസൂചനകൾ കാട്ടി തുടങ്ങി.
ആകാശത്ത് ശക്തിയിൽ ഇടി വെട്ടി.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.