☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

അതിനു ഇരട്ടിയായി ജെനിയും.

പരസ്പരം സ്നേഹിച്ചു മത്സരിച്ചു അവർ മുന്നേറുന്നു.

ആർക്കും അസൂയ തോന്നുംവിധമുള്ള പ്രണയം.

10 മിനുട്ട് കൊണ്ട് അവർ അപാർട്മെന്റിൽ എത്തി ചേർന്നു.

അതിന്റെ പാർക്കിങ്ങിൽ ബുള്ളറ്റ് കൊണ്ടു വച്ചു അവർ ലിഫ്റ്റിന് നേരെ നടന്നടുത്തു.

ലിഫ്റ്റിനുള്ളിൽ കേറിയതും ജെനിഫർ 3 എന്നെഴുതിയ ബട്ടണിൽ അമർത്തി.

ഒരു കുഞ്ഞു മുരൾച്ചയോടെ ആ ലിഫ്റ്റ് അവരെയും വഹിച്ചു കൊണ്ട് മൂന്നാമത്തെ ഫ്ലോറിൽ എത്തിചേർന്നു.

ആ ഫ്ലോറിന്റെ വലത്തേ കോറിഡോറിന്റെ അറ്റത്തു 12B എന്ന റൂമിനു മുന്നിലേക്ക് അവർ നടന്നെത്തി.

ബാഗിൽ നിന്നും കീ എടുത്തു ഡോർ തുറന്ന ശേഷം ബാഗ് സോഫയിലേക്ക് വലിച്ചെറിഞ്ഞു ജെനി ബാത്‌റൂമിലേക്ക് പോയി.

ജെനി തുറന്നു വച്ച ഡോർ അടച്ചു വച്ചു അലക്സ് നേരെ പോയി ടീവി ഓൺ ചെയ്തു.

ശേഷം അതിന്റെ ഓപ്പോസിറ് ഉള്ള കുഷ്യനിൽ ഇരുന്നു വാർത്ത ചാനൽ കാണുവാൻ തുടങ്ങി.

ചാനലിലെ രാഷ്ട്രീയ പ്രവർത്തകർ ചൂടേറിയ വാഗ്വാദങ്ങൾക്കൊണ്ട് കൊമ്പ് കോർക്കുന്നതിന് അവൻ ചെവി കൊടുത്തു.

അൽപ നേരം വാർത്ത കണ്ടു മുഷിഞ്ഞതും അലക്സ് പതുക്കെ എണീറ്റ് കിച്ചൻ ഏരിയയിലേക്ക് പോയി.

അവിടെ സ്റൗ ഓൺ ചെയ്ത് പാത്രത്തിൽ വെള്ളം എടുത്തു വച്ചു തിളക്കുന്നതിനായി ക്ഷമയോടെ കാത്തിരുന്നു.

അപ്പോഴാണ് കുളി കഴിഞ്ഞ് ജെനിഫർ അങ്ങോട്ടേക്ക് കടന്നു വന്നത്.

അവൾ ഉടുത്തിരുന്നത് അലക്സിന്റെ ഒരു ടി ഷർട്ടും പാവാടയും ആയിരുന്നു.

പെണ്ണിന് ഇപ്പൊ ഡ്രസിങ് സെൻസ് എന്നത് തീരെയില്ല.

തന്റെ ടി ഷർട്ട്‌ അല്ലേൽ അലക്കാത്ത ഷർട്ട്‌ എടുത്തിടുക എന്നതാണ് അവളുടെ മെയിൻ ഹോബി.

അതെന്തിനാണെന്ന് ചോദിച്ചാൽ അവൾ പറയും ഇച്ഛന്റെ വിയർപ്പ് മണം അവൾക്ക് ഹരമാണെന്ന്.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.