☠️കാളിയാനം കൊട്ടാരം -2 ☠️ [ചാണക്യൻ] 209

മനസിലായി.

ജെനി തലയാട്ടി.

അവൻ ബുള്ളറ്റ് വേഗം തന്നെ മുന്നോട്ട് ഓടിച്ചു.

റോഡിന്റെ ഇടയ്ക്കിടെയുള്ള പുനർ നിർമാണം അവരെ വല്ലാതെ അലോസരപ്പെടുത്തി.

ടാറിന്റെ അസഹനീയമായ മണം ജെനിയുടെ നാസികയിലേക്ക് തുളച്ചു കയറി.

എങ്കിലും ഈ വെയിലത്തു സർവവും മറന്ന് ജോലികളിൽ വ്യാപൃതരായ തൊഴിലാളികളോട് അവൾക്ക് ബഹുമാനമാണ് തോന്നിയത്.

അൽപ നേരം കഴിഞ്ഞതും അവർ കൊല്ലമ്പാറയിൽ എത്തി ചേർന്നു.

ഇടക്ക് ശങ്കച്ഛയുടെ കാൾ വന്നതും അവൻ അതിൽ ശ്രദ്ധ ചെലുത്തി.

അദ്ദേഹം നൽകിയ നിർദ്ദേശങ്ങൾ അനുസരിച്ചു അവൻ ഇടത്തോട്ടേക്ക് വീണ്ടും ബുള്ളറ്റ് തിരിച്ചു.

മുന്നിലെ ഇടുങ്ങിയ വഴിയിലൂടെ അവൻ വണ്ടിയോടിച്ചുകൊണ്ടിരുന്നു.

കാസറഗോഡൻ അതിർത്തി ഗ്രാമങ്ങളുടെ ഹരിതാഭ കണ്ടു ജെനിയുടെ കണ്ണുകൾ തിളങ്ങി.

യാത്രയ്ക്കിടെ അവൾ ആവോളം ശുദ്ധ വായു ശ്വസിച്ചു കൊണ്ടിരിന്നു.

എങ്കിലും അലക്സിനെ അവൾ ദൃഢമായി തന്നെ ചുറ്റി പിടിച്ചു.

അഞ്ച് മിനുട്ട് യാത്ര ചെയ്തതും ഒരു ഗോപുരത്തിന്റെ ദൃശ്യം മുന്നിൽ അങ്ങ് ദൂരെയായി കാണുന്നത് അവർ പൊടുന്നനെ ശ്രദ്ധിച്ചിരുന്നു.

മുന്നോട്ട് പോകുംതോറും ആ കാഴ്ച്ചക്ക് കൂടുതൽ മിഴിവേകി വന്നു.

അത്‌ കാളിയാനം കൊട്ടാര ഗോപുരത്തിന്റെ കുഞ്ഞു ദൃശ്യമായിരുന്നു.

വലിയൊരു മതിൽക്കെട്ടിനരികിൽ സ്ഥിതി ചെയ്യുന്ന കൊട്ടരത്തിന്റെ മുകൾ ഭാഗം മാത്രമേ അവർക്ക് കാണാൻ സാധിക്കുന്നുണ്ടായിരുന്നുള്ളു.

റോഡിന്റെ വലതു ഭാഗത്തുള്ള കരിങ്കൽക്കെട്ടിനു അരികിലൂടെ  സഞ്ചരിക്കവേ അലക്സ് ആലോചിക്കുകയായിരുന്നു ആ ആജാനു ബാഹുവായ കൊട്ടാരത്തെ കുറിച്ച്.

54 Comments

  1. Ingane late akkalle bro ??

  2. Bro…oru update paray..eppozhanu..aduthath

  3. എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
    With?

Comments are closed.