നീലേശ്വരം ബസ്റ്റാന്റ് ഉം കഴിഞ്ഞ് അവർ ഓവർ ബ്രിഡ്ജ് കയറി തുടങ്ങി.
ജെനി ചുറ്റുമുള്ള കാഴ്ചകൾ പരമാവധി കാണുന്നുണ്ട്.
റോഡിൽ വാഹനത്തിരക്കും കാൽനട യാത്രക്കാരെ കൊണ്ടും നിറഞ്ഞിരിക്കുന്നു.
ഗൂഗിൾ മാപ്പിൽ കാണിക്കുന്ന ചോയങ്കോട് എന്ന സ്ഥലം ആയിരുന്നു അവന്റെ ലക്ഷ്യം.
മുന്നിൽ വളഞ്ഞും പുളഞ്ഞും കിടക്കുന്ന ടാർ റോഡിലൂടെ അവൻ വേഗതയിൽ വണ്ടിയൊടിച്ചു കൊണ്ടിരുന്നു.
മുക്കാൽ മണിക്കൂർ കഴിഞ്ഞതും അവർ ചോയംകോട് എത്തി.
അവിടെ എത്തിയതും അവൻ സംശയത്തോടെ ബുള്ളറ്റ് നിര്ത്തി.
തൊട്ടു മുന്നിൽ നീണ്ടു കിടക്കുന്ന രണ്ടു വഴികൾ.
അവിടെ കണ്ട ഒരു തട്ടു കടയിലെ ചേട്ടനോട് അവൻ ചോദിച്ചു.
ചേട്ടാ ഈ കാളിയാനത്തേക്കുള്ള വഴി?
ആ വഴിയിലെ പൊക്കോ…..കുറെ പോകുമ്പോ കൊല്ലംപാറ എത്തും……..അവിടുന്ന് ഇടത്തോട്ട് നെല്ലിയടുക്കം വഴി പോകണം…… അതിലെ പോയാൽ കാളിയാനത്ത് എത്തും.
താങ്ക്സ് ചേട്ടാ.
ആ പുള്ളിയെ നന്ദിയോടെ സ്മരിച്ചുകൊണ്ട് ഇടത്തോട്ടുള്ള വഴിയിലേക്ക് അയാൾ ചൂണ്ടി കാണിച്ച വഴിയിലേക്ക് അവൻ ബുള്ളറ്റ് വെട്ടിച്ചു.
ഇച്ച നമുക്ക് കൊട്ടാരത്തിലേക്ക് അല്ലെ പോകണ്ടേ….. കാളിയാനം അല്ലല്ലോ?
ജെനി മനസിൽ തോന്നിയ ശങ്ക അവനോട് പങ്കു വച്ചു.
എന്റെ ജെനികുട്ടി കാളിയനത്തേക്കാ നമുക്ക് പോകണ്ടത്……..ആ സ്ഥല പേരിലാണ് കൊട്ടാരം അറിയപ്പെടുന്നത്…….. ഇപ്പോ മനസിലായൊ?
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?