കണ്ണൂരിന്റെ മണ്ണിനെ സ്പർശിച്ചതും ബുള്ളറ്റ് മുഴക്കത്തോടെ മുന്നിലേക്ക് ആഞ്ഞു കുതിച്ചു കൊണ്ടിരുന്നു.
ലക്ഷ്യ സ്ഥാനത്തേക്ക്.
വൈകുന്നേരം ആകുമ്പോഴേക്കും കാസർഗോഡ് എത്താനായിരുന്നു അവരുടെ പ്ലാൻ.
ഇതിനിടെ കണ്ണൂർ ചിറക്കൽ കോവിലകവും പറശിനി സ്‌നേക്ക് പാർക്കിലും അവർ സന്ദർശനം നടത്തി.
ഉച്ചക്കത്തെ വിശപ്പിനെ അവർ രമ്യമായി പരിഹരിച്ചത് തലശ്ശേരി ബിരിയാണിയിലൂടെ ആയിരുന്നു.
ആ രുചി വൈഭവം ജെനിയുടെ നാവിലെ രസമുകുളങ്ങളെ വല്ലാതെ ഉത്തേജിപ്പിച്ചു.
ഇതുവരെയുള്ള ജീവിതത്തിൽ കഴിച്ചിട്ടുള്ള ഏറ്റവും രുചികരമായ ആഹാരം തലശേരി ബിരിയാണി ആണെന്ന് അവൾക്ക് തോന്നിപോയി.
അലക്സും സമാന അവസ്ഥയിലായിരുന്നു.
പയ്യന്നൂരിൽ നിന്നും യാത്ര തുടങ്ങിയ അവർ തൃക്കരിപ്പൂരും ചെറുവത്തൂറും മറി കടന്നു ഹൈവേയിലൂടെ കാഞ്ഞങ്ങാട് എത്തി ചേർന്നു.
ബേക്കൽ കോട്ട ആയിരുന്നു അവരുടെ ലക്ഷ്യം.
നേരെ ബേക്കലിലേക്ക് അവർ വച്ചു പിടിപ്പിച്ചു.
കാസർഗോഡ് അവരെ ഹാർഥവമായി സ്വാഗതം ചെയ്തു.
ബേക്കൽ കോട്ടയും ബീച്ചും കണ്ടു തീർത്തപ്പോഴേക്കും സമയം നാല് മണി കഴിഞ്ഞിരുന്നു.
ഈ യാത്ര ജെനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിച്ചത്.
അവർ ഇരുവരും ബേക്കലിന്റെ സൗന്ദര്യം ഫോണുകളിൽ പകർത്തിയെടുത്തു.
സെൽഫിയും ഫോട്ടോകളും കൊണ്ട് ഫോൺ മെമ്മറി നിറഞ്ഞതും അവർ തിരികെ കാഞ്ഞങ്ങാടേക്ക് മടങ്ങി.
കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരത്ത് നിന്നുമുള്ള ഹോട്ടലിൽ നിന്നും ചായ കുടി കഴിഞ്ഞ ശേഷം അവർ വീണ്ടും യാത്ര തുടർന്നു.
വന്ന വഴിയേ അവർ തിരികെ മടങ്ങി.
കാര്യങ്കോട് പാലം കഴിഞ്ഞതും മീൻ മാർക്കറ്റിൽ നിന്നും അവർ കിഴക്കോട്ടേക്ക് വച്ചു പിടിപ്പിച്ചു.
നീലേശ്വരത്തിന്റെ മണ്ണിലേക്ക്.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?