അപാർട്മെന്റിൽ നിന്നും ഹൈവേയിലേക്കുള്ള പോക്കറ്റ് റോഡിലൂടെ അവൻ വണ്ടിയൊടിക്കുകയായിരുന്നു.
നല്ല തണുപ്പ് ഉടലിലേക്ക് അരിച്ചു കയറുന്നതിനാൽ അതിൽ നിന്നും രക്ഷ നേടാൻ അലക്സിനെ വിരിഞ്ഞു മറുക്കി ജെനി ആ ചുമലിലെ ഇളം ചൂടിൽ മുഖം പൂഴ്ത്തി വച്ചു.
ഹൈവേയിലേക്ക് കയറിയതും ഫോണിൽ ഗൂഗിൾ മാപ് സെറ്റ് ചെയ്ത് അവൻ വണ്ടി ഓടിച്ചു.
വളരെ പതുക്കെ ആയിരുന്നു അവരുടെ യാത്ര.
മനുഷ്യ ജീവിതത്തിലെ തിരക്കേറിയ ഒരു ദിനം.
റോഡിലൂടെ തലങ്ങും വിലങ്ങും പോകുന്ന വാഹങ്ങൾ.
പാതയോരത്തു സജീവമായിരിക്കുന്ന ബിസിനസ്.
വഴിയോര കച്ചവടക്കാർ.
ഭിക്ഷാടനം നടത്തുന്നവർ.
ചൂളം വിളിയോടെ വാഹനത്തിൽ റോന്തു ചുറ്റുന്ന നിയമപാലകർ.
കാഴ്ചകൾ കണ്ടു കൊണ്ട് അലക്സ് ബുള്ളറ്റ് ഓടിച്ചു.
കോഴിക്കോട് ടൗണിൽ എത്തിയതും അവിടെ ഒരു ഹോട്ടലിൽ കയറി അവർ മസാല ദോശ വാങ്ങി കഴിച്ചു.
ആഹാരത്തിന് ശേഷം ജാക്കറ്റ് ഒക്കെ അണിഞ്ഞു അവർ വീണ്ടും യാത്ര തുടങ്ങി.
തലേന്ന് തന്നെ ഫുൾ ടാങ്ക് അടിച്ചതിനാൽ ആത്മവിശ്വാസത്തോടെ അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു.
ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവർ യാത്ര തുടങ്ങി.
കോഴിക്കോട് കഴിഞ്ഞതും ജെനി കൂടുതൽ ഉഷാറായി.
കാഴ്ചകളിൽ കണ്ണും നട്ടിരുന്നു.
ഇടയ്ക്കിടെ ചില ചരിത്ര കേന്ദ്രങ്ങളിലും മ്യൂസിയങ്ങളിലും അവർ കയറി.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?