അൽപ സമയം കഴിഞ്ഞതും കുളി കഴിഞ്ഞ് ജെനി തിരികെയെത്തി.
ആ തക്കത്തിന് അലക്സ് ബാത്‌റൂമിലേക്ക് വേഗം കയറി.
വിശദമായ കുളിയും പല്ല് തേപ്പും കഴിഞ്ഞ ശേഷം തല തൂവർത്തിക്കൊണ്ട് അലക്സ് ബാത്‌റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
റൂമിലേക്ക് കണ്ണുകൾ പായിച്ചതും കണ്ടത് വലിയൊരു ട്രാവൽ ബാഗിൽ തുണികൾ മടക്കി വയ്ക്കുന്ന ജെനിയെ ആയിരുന്നു.
ഡ്രെസ്സുകൾ മടക്കി വയ്ക്കുന്നതിന് അനുസരിച് കാതിലെ ജിമിക്കികൾ നൃത്തം വയ്ക്കുന്നുണ്ട്.
ബ്രൗൺ നിറമുള്ള ടൈറ്റ് ചുരിദാർ ആണ് അവളുടെ വേഷം.
എടുത്തു കാണുന്ന അവളുടെ മേനിയഴകിൽ ആയിരുന്നു അവന്റെ കണ്ണുകൾ.
ഷാൾ അലസമായി ബെഡിൽ ഇട്ടിരിക്കുന്നു.
ഒരു കുഞ്ഞു കുസൃതി തോന്നിയതും അലക്സ് പമ്മി പമ്മി അവളിലേക്ക് നടന്നടുത്തു.
അവളെ പുറകിലൂടെ വാരി പുണർന്നു പിൻ കഴുത്തിൽ ചുണ്ടുകൾ കൊണ്ട് മുദ്രണം ചെയ്യുവാനായി.
അലക്സ് തൊട്ടടുത്തെത്തിയപ്പോഴാണ് ജെനി എന്തോ എടുക്കുവനായി പൊടുന്നനെ തിരിഞ്ഞത്.
അപ്പൊ കണ്ടത് പിറകിൽ നിന്ന് കള്ളനെ പോലെ പമ്മി കളിക്കുന്ന അലക്സിനെ ആയിരുന്നു.
അവന്റെ ചുണ്ടിൽ ഒളിഞ്ഞിരിക്കുന്ന കള്ളചിരി ശ്രദ്ധിച്ചതും ജെനി ഇടുപ്പിൽ കൈ കുത്തി അവനെ കൂർപ്പിച്ചൊന്ന് നോക്കി.
ചുണ്ടുകൾ വക്രിച്ചു പിടിച്ചു.
ആ നോട്ടം കണ്ടതും അവൻ ശില പോലെ നിന്നു.
ഇച്ച നേരമില്ലാത്ത നേരത്ത് കുറുമ്പ് കാട്ടാനാണ് ഉദ്ദേശമെങ്കിൽ നല്ല കടി വാങ്ങുവേ
താക്കീത് പോലെ ജെനി പറഞ്ഞതും അവനൊന്നു ഞെട്ടി.
ശേഷം തന്റെ ഇരു കൈകളും നോക്കി.
പലയിടത്തും അവളുടെ മുല്ലമൊട്ടുകൾ ആഴ്ന്നിറങ്ങിയ പാടുകൾ.
ആ ദുസാഹസത്തിൽ നിന്നും ദയനീയമായി അവൻ പിന്മാറി.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?