ആ ചുംബനം അവളിലെ പ്രക്ഷുബ്ധമായ സങ്കടക്കടലിനെ ഒരു അദൃശ്യഭിത്തി പോലെ തടഞ്ഞു നിർത്തി.
ആ കടലിലേക്ക് ആണ്ടു പോകാതെ മതിലിനപ്പുറമുള്ള സംരക്ഷണ തീരത്തേക്ക് അവൻ നൽകിയ ചുംബനം അവളെ വലിച്ചടുപ്പിച്ചു.
അൽപം ആശ്വാസം തോന്നി തുടങ്ങിയെങ്കിലും എങ്ങലടിച്ചു കൊണ്ട് അവൾ പറഞ്ഞു തുടങ്ങി.
ഇച്ചൻ എന്നെ വിട്ടു പോകുമോ?
വിതുമ്പലിനിടെ വിറ കൊള്ളുന്ന അവളുടെ തുടുത്ത അധര ജോടികളിൽ നിന്നുതിർന്ന വാക്കുകൾ കേട്ട് അവൻ കൂർപ്പിച്ചൊന്ന് നോക്കി.
ഒന്നും മനസിലാവാതെ.
ഇച്ചൻ എന്നെ വിട്ടു പോകുവോ?
വീണ്ടും അവളുടെ ചോദ്യം കാതിലെത്തിയതും അത് അസ്വാരസ്യത്തോടെയാണ് അവൻ കേട്ടത്.
എന്താ ജെനി ഇതൊക്കെ?
അവൻ മുഖം ചുളിച്ചു നോക്കി.
ഇച്ഛന് ഇപ്പൊ ഒരുപാട് പേരൊക്കെയായില്ലേ……… ബന്ധുക്കളും സ്വന്തക്കാരുമൊക്കെ……… എനിക്ക് ആരുമില്ല……… ഈ അനാഥ പെണ്ണിനെ ഇനി ഇച്ചൻ വെറുക്കില്ലേ?
മൂക്കു പിഴിഞ്ഞ് കൊണ്ടായിരുന്നു ജെനിയുടെ ചോദ്യം പൊടുന്നനെ വന്നത്.
അതു കേട്ടതും തന്റെ ഹൃദയ സ്പന്ദനം പൊടുന്നനെ നിന്ന പോലെയാണ് അവന് തോന്നിയത്.
അവളുടെ എങ്ങലടിയിൽ മനം നൊന്ത് അവൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു.
ആ സ്നേഹ ചുംബനം തന്നിലേക്ക് ഹിമ കണങ്ങൾ കോരിചൊരിയുന്ന പോലെ ജെനിക്ക് തോന്നി.
അവളുടെ കരച്ചിൽ പതിയെ നേർത്തു വന്നു തുടങ്ങി.
Ingane late akkalle bro ??
Bro…oru update paray..eppozhanu..aduthath
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?