ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

കുറച്ചു ദൂരെയായി ഒരു രൂപം ധ്യാനത്തിലിരിയ്ക്കുന്നതു കാണായി, കാവി ചുറ്റിയ ഒരു മനുഷ്യരൂപം. തല മുണ്ഡനം ചെയ്യപ്പെട്ടിട്ടുണ്ട്, മുഖം വ്യക്തമല്ല. ആ രൂപത്തിനു പുറകിലായി കുറച്ചു മുൻപേ കണ്ട വ്യക്തി നിൽക്കുന്നുണ്ട്.

सन्यास लेने या देने की चीज नहीं, यह तो एक मानसिक भाव है – Legend News

കുറച്ചു നേരം അങ്ങോട്ടു നോക്കിയിരുന്ന ശേഷം ശ്രീകുമാർ ശ്രദ്ധ മാറ്റി, മറ്റു ചില മനോവ്യാപാരങ്ങളിൽ മുഴുകി.

കുറച്ചു നേരം കഴിഞ്ഞപ്പോൾ മുൻപ് കണ്ട മനുഷ്യൻ വന്നു മുൻപിൽ നിൽക്കുന്നു “താങ്കൾ വരിക, ഗുരു താങ്കൾക്കായി കാത്തിരിയ്ക്കുന്നു.”

അദ്ദേഹത്തിന്റെ പുറകെ തട്ടെടുത്തുകൊണ്ടു ശ്രീകുമാർ നടന്നു, അവർ പോയത് കുറച്ചു മുൻപ് ധ്യാനത്തിലിരിയ്ക്കുന്നതായി കണ്ട ആ കാവി വസ്ത്ര ധാരിയുടെ അടുത്തേക്കാണ്. അവർ അടുത്തെത്താറായപ്പോഴേയ്ക്കും ആ സന്യാസിവര്യൻ അവർക്കഭിമുഖമായി തിരിഞ്ഞു.

ഒരു വൃദ്ധ സന്യാസിയെ പ്രതീക്ഷിച്ച ശ്രീകുമാർ അമ്പരന്നു. മുപ്പതിനോടടുത്തു മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരൻ. നല്ല തേജസ്സുറ്റ മുഖം, കുസൃതിയും ആജ്ഞാശക്തിയും ആത്മീയതയും എല്ലാം കൂടിക്കലർന്ന തിളക്കമുള്ള കണ്ണുകൾ. മെലിഞ്ഞ, എന്നാൽ ആരോഗ്യമുള്ള ശരീരം. ആ തട്ടു അദ്ദേഹത്തിന്റെ മുൻപിൽ വെച്ച ശേഷം ശ്രീകുമാർ തറയിൽ വീണു വണങ്ങി. അദ്ദേഹം അവനെ അക്ഷതമിട്ടു അനുഗ്രഹിച്ചു:

“ഇന്നലെ മുതൽ തുടങ്ങിയ ഓട്ടമാണല്ലേ? എല്ലാം നല്ലതിനു തന്നെ. ഇനിയുള്ള ജീവിതം സമ്പാദിയ്ക്കാനായി വേണ്ട, ജനങ്ങളെ സേവിയ്ക്കാനും പരിചരിയ്ക്കാനുമായി മാറ്റിവെച്ചുകൂടെ? താങ്കൾ ഇന്ന് കണ്ട വ്യക്തികൾ അതിനു സഹായിയ്ക്കും.  അത്ഭുതപെടേണ്ട – മതം, ജാതി, ധനം, ധാന്യം, വസ്ത്രം, വിദ്യാഭ്യാസം, അറിവ്, സാമൂഹിക സ്ഥിതി, ഉയർവു, താഴ്വ് എന്നീ വേർതിരിവുകൾ മനുഷ്യർക്കിടയിലാണ്. ഈശ്വരന് എല്ലാവരും ഒരുപോലെയെ ഉള്ളൂ, അവൻ പ്രാർത്ഥിയ്ക്കുന്നവനും വിമർശിയ്ക്കുന്നവനും ഭക്ഷണം കൊടുക്കും. പിന്നെ നമ്മൾ അനുഭവിയ്ക്കുന്നതൊക്കെ പണ്ട് അറിഞ്ഞോ അറിയാതെയോ ചെയ്ത കർമ്മഫലങ്ങൾ. കർമ്മങ്ങൾ വൈദ്യുതിപോലെയാണ്, നല്ലവ വിളക്കായി കത്തി പ്രകാശം തരും, ഫാനായി കാറ്റു തരും. മോശമായവ നല്ല ഷോക്ക് തരും.”

ആ തട്ടു കാണിച്ചുകൊണ്ട് കൂടെ വന്ന മനുഷ്യനോട് പറഞ്ഞു.
“ഈ പഴങ്ങൾ അവിടെ സേവ ചെയ്യുന്ന വലിയവർക്കു കൊടുക്കുക, കൽക്കണ്ടവും മുന്തിരിയും കുട്ടികൾക്കും. പൂക്കൾ പശുക്കളെ അണിയിക്കുക, അവയ്ക്കും ഓരോ പഴങ്ങൾ കൊടുത്തേയ്ക്കുക.”

ഒന്നു നിർത്തിയ ശേഷം അദ്ദേഹം ശ്രീകുമാറിന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കിയശേഷം തുടർന്നു:

“ആ പണത്തിൽനിന്നു പശുക്കൾക്ക് പിണ്ണാക്കും ചോളപ്പൊടിയും കമ്പുപ്പൊടിയും വാങ്ങുക.  പിന്നെ നാളത്തെ അന്നദാനത്തിനു വിറകു വാങ്ങുക. അത് മുഴുവൻ ഇന്ന് തന്നെ ചിലവാക്കിയേകുക. കണക്കപ്പിള്ളയോട് പറഞ്ഞു ഏൽപ്പിച്ചിട്ടു വരിക.”

“എന്താ സന്തോഷമായില്ലേ” എന്നതുപോലെ ശ്രീകുമാറിനെ നോക്കിയശേഷം അദ്ദേഹം മൗനം പാലിച്ചു.

ആ മനുഷ്യൻ ആ തട്ടും കൊണ്ട് പോയ ഉടനെ അദ്ദേഹം വീണ്ടും അവനോടു ചോദിച്ചു “എന്തു ചെയ്യണമെന്നു മനസ്സിലായോ? ആ കൃഷ്ണന്റെ ഇരിപ്പിടം വൃത്തിയാക്കി ആ കുളം വൃത്തിയാക്കണം. അവിടെ ഇനി മുതൽ പൂജ തുടരണം. ഈ മാസം തന്നെ ഒരു മഹാസുദര്ശന ഹോമം നടത്തി ആ പ്രസാദത്തിന്റെ കൂടെ ആ തറവാട്ടു മുറ്റത്തെ മണ്ണും പൂജിച്ചു ആ അമ്പലത്തിന്റെ അടുത്തുള്ള ആൽത്തറയിലും തറവാടിന്റെ നടുമുറ്റത്തെ തുളസിത്തറയ്ക്കടുത്തും കുഴിച്ചിടണം. ഉടനെ തന്നെ ഒരു നല്ല മഴ പെയ്യും, പിന്നെ എല്ലാം നന്നാവും.”

വീണ്ടും അത്ഭുതമായി ശ്രീകുമാറിന്. എന്തൊക്കെയാണ് നടക്കുന്നത്?

“അത്ഭുതപ്പെടേണ്ട, ഓരോ മനുഷ്യനും ചില കർമ്മങ്ങൾ ചെയ്തു തീർക്കാനുണ്ട്. ഇത് താങ്കളുടെ കർമ്മങ്ങളാണ്. ഇന്നു രാത്രി കോയമ്പത്തൂരിലെത്തി അവിടെ താമസിയ്ക്കുക, അവിടെ റെയിൽവേ സ്റ്റേഷനിൽ നിന്നും കുറച്ചു ദൂരെയായി ഒരു പഴയ ക്രിസ്ത്യൻ ദേവാലയം ഉണ്ട്, അവിടെ പോയി അഗസ്റ്റിൻ എന്ന പുരോഹിതനെ കാണുക. അദ്ദേഹം ചിലതു പറഞ്ഞു തരും, അത് വഴി കുറച്ചു കൂടി കാര്യങ്ങൾ പിടികിട്ടും, തീർച്ച. താങ്കളുടെ കൂടെവന്നിട്ടുള്ളവൾ നല്ലവളാണ്. അവൾ പറയുന്നത് അക്ഷരം പ്രതി അനുസരിയ്ക്കുക. നല്ലതു വരട്ടെ. അടുത്ത വ്യാഴാഴ്ച വീണ്ടും വരിക, ഈ സമയത്തു തന്നെയാവട്ടെ. അതിനു മുൻപ് ഇന്നു തന്നെ ഒരാളെക്കൂടി കാണാനുണ്ട്. അതും അവൾ പറഞ്ഞു തരും. ഓം നമഃശിവായ ശംഭോ മഹാദേവ. ശ്രീ പാർവതീ സമേത മഹാദേവ കൃപാ കടാക്ഷ സിദ്ധിരസ്തുഹ്”

അദ്ദേഹം കൊടുത്ത ഭസ്മം അവൻ നെറ്റിയിൽ അണിഞ്ഞു. താണു വണങ്ങി അവിടെനിന്നും പോയി.

ആ യുവ സന്യാസി വീണ്ടും ധ്യാനത്തിൽ മുഴുകി.

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.