ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

ഒന്നു രണ്ടു പ്രാവശ്യം വിളിച്ച ശേഷം ആ വാതിൽ തുറക്കപ്പെട്ടു. നെറ്റിയിൽ കളഭം അണിഞ്ഞ ഒരു വൃദ്ധൻ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. പുരോഹിതൻ എന്നു വ്യക്തമാക്കുന്ന വേഷധാരണം. അല്പം കറുപ്പു പടർന്ന മുഖം – ആ കറുപ്പ് സങ്കടം പടർന്നതിനാലെന്ന് വ്യക്തമാണ്. മനസ്സിന്റെ വിഷമങ്ങൾ ആ മുഖത്ത് പ്രതിഫലിയ്ക്കുന്നുണ്ടായിരുന്നു.

Indian temple priest High Resolution Stock Photography and Images - Alamy

“ആരാ, എന്താ, കയറിവരൂ.” മുൻപിൽ നിൽക്കുന്ന തേജസ്വിയായ യുവാവിനെക്കണ്ട അദ്ദേഹം ഒരു പുഞ്ചിരി മുഖത്തണിഞ്ഞുകൊണ്ടു പറഞ്ഞു.

പടി കടന്നു തിണ്ണയിൽ ഇറങ്ങിയ അദ്ദേഹത്തിനടുത്തേയ്ക്കു കയറി വന്നയുടനെത്തന്നെ ആ തട്ടു കാൽക്കൽ വെച്ചശേഷം ശ്രീകുമാർ ആ പാദങ്ങളിൽ നമസ്കരിച്ചു.

അത്ഭുതസ്തബ്ധനായ അദ്ദേഹം കുനിഞ്ഞു ശ്രീകുമാറിന്റെ തലയിൽ തൊട്ടു ആശീർവദിച്ചു, തോളിൽ തോറ്റശേഷം എഴുനേൽക്കാൻ ആവശ്യപ്പെട്ടു. എഴുനേറ്റു നിന്ന ശ്രീകുമാറിന്റെ കണ്ണുകളിലേയ്ക്കും നെറ്റിയിലേയ്ക്കും ഉറ്റു നോക്കിയ ശേഷം അദ്ദേഹം അൽപനേരം കണ്ണടച്ചു ധ്യാനിച്ച ശേഷം ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഇന്നു താങ്കൾ കാണുന്ന അഞ്ചാമത്തെ ആളാണ് ഞാൻ. കൂടെയുള്ളവൾക്കു എന്നെ നന്നായി അറിയാം അല്ലെ? ഹ ഹ ”

കുറെ നാൾ കൂടി അദ്ദേഹത്തിന്റെ പൊട്ടിച്ചിരി കേട്ടിട്ടോ എന്തോ, അകത്തുനിന്നും ഒരു ചെറുപ്പക്കാരൻ വന്നു തെല്ലത്ഭുതത്തോടെ എത്തിനോക്കി. അവനെ നോക്കി അദ്ദേഹം പറഞ്ഞു “അരവിന്ദാ, ഇദ്ദേഹം വന്ന കാറാണ് ആ വെളിയിൽ നിൽക്കുന്നതു. അതിൽചില സാധനങ്ങൾ ഉണ്ട്, അവയെല്ലാം എടുത്തുകൊണ്ടു പോയി പൂജാ മുറിയിൽ വെയ്ക്കുക. കൂടെ ഈ തട്ടും. അതിൽ ഉള്ള വെറ്റില, തേങ്ങാ പിന്നെ ഒരു രൂപ ഇവ എന്റെ കയ്യിൽ തരിക,”

അത്ഭുതം മാറാത്ത മുഖത്തോടെ അരവിന്ദ് എന്ന ആ ചെറുപ്പക്കാരൻ കാറിനടുത്തേക്ക് പോയി. ശ്രീകുമാർ കാർ അൺലോക്ക് ചെയ്തു. അരവിന്ദ് ആ ഡിക്കി ഉയർത്തി ആദ്യം കണ്ട ചെറിയ കെട്ടിലുള്ള വസ്ത്രങ്ങളും പച്ചക്കറികളും എടുത്തു കൊണ്ടു വന്നു തിണ്ണയിലേയ്ക്ക് കയറി. അരവിന്ദൻ വന്നു തിണ്ണയിൽ കയറിയയുടനെ തന്നെ മറ്റു സാധനങ്ങളെല്ലാം (അരിച്ചാക്ക്, പലവ്യഞ്ജനങ്ങൾ അടങ്ങിയ ചാക്ക്, അവൽ മലർ ശർക്കര വെച്ചിരുന്ന ചാക്കുകൾ) ആരോ ഉയർത്തിക്കൊണ്ടുവന്നതുപോലെ വന്നു തിണ്ണയിൽ ഇരുന്നു. കാറിന്റെ ഡിക്കി പതുക്കെ അടക്കപ്പെട്ടു.

“അവൾക്കു സന്തോഷമായി, പാവം.” നാരായണൻ തിരുമേനി തന്നോടെന്നതുപോലെ പറഞ്ഞു.

അദ്ദേഹം അവൻ കൊണ്ടുവന്ന വെറ്റിലയെടുത്തു, എന്തോ മന്ത്രം ചൊല്ലി അതിൽ ചില ലക്ഷണങ്ങൾ നോക്കി. പിന്നീടു തേങ്ങയെടുത്തു സസൂക്ഷ്മം പരിശോധിച്ചു – ഉരുട്ടി നോക്കി എന്തൊക്കെയോ മനസ്സിലായതുപോലെ തലയാട്ടി. പിന്നെ ശ്രീകുമാറിനെ നോക്കി സന്തോഷത്തോടെ തലയാട്ടി. കുറച്ചു നേരം ധ്യാനിച്ച ശേഷം അദ്ദേഹം പറഞ്ഞു

“താങ്കൾ ഇന്ന് പോയിട്ടു വ്യാഴാഴ്ച വരുമല്ലോ, അപ്പോഴേയ്ക്കും ഞങ്ങൾ ക്ഷേത്ര പരിസരങ്ങൾ വൃത്തിയാക്കും, അന്നുതന്നെ ഒരു സുദർശന ഹോമം നടത്തണം. ഹോമത്തിന്റെ പ്രസാദം അവിടുത്തെ ആൽച്ചുവട്ടിലും തറവാട്ടിലെ തുളസിത്തറയ്ക്കടുത്തും കുഴിച്ചിടണം. പിന്നീട് ആ വീട്ടിൽ ചില കർമ്മങ്ങൾ ഉണ്ട്. ആളുകളെ ഞാൻ ഏർപ്പാടാക്കാം. മറ്റു കാര്യങ്ങൾ താങ്കൾ നോക്കിയാൽ മതി.”

എന്തോ പെട്ടെന്നു തന്റെ ചെറുപ്പം തിരികെ വന്നതുപോലെ അദ്ദേഹത്തിനു ഒരു പുതു ഉണർവും ഉത്സാഹവും. അദ്ദേഹം തുടർന്നു “ഹോമത്തിന്റെ ചാർത്തും ഏകദേശ ചെലവും അങ്ങനത്തെ വിവരങ്ങൾ ഞാൻ നാളെ കഴിഞ്ഞു രാവിലെ തന്നെ അറിയിയ്ക്കാം. എല്ലാം നന്നായി വരും.

അപ്പോഴേയ്ക്കും അരവിന്ദൻ എല്ലാ സാധനങ്ങളും എടുത്തു അകത്തു വെച്ചിട്ടു തിരികെ വരാന്തയിൽ വന്നു. അച്ഛന്റെ മുഖത്തു കണ്ട പ്രസാദഭാവം അവനിലും സന്തോഷമുണ്ടാക്കി.

തിരികെ പൂജാ മുറിയിലേയ്ക്കു പോയ അരവിന്ദൻ തിരികെ വന്നത് ജ്വലിപ്പിച്ച കർപ്പൂരവും കൊണ്ടാണ്. അതു കയ്യിൽ വാങ്ങിയ തിരുമേനി എന്തോ ധ്യാനിച്ച ശേഷം ആ തട്ട് ശ്രീകുമാറിനു നേരെ നീട്ടി. ആ ഭക്ത്യാദരപൂർവ്വം ദീപത്തിനു മുകളിൽ കൈ കാട്ടി അവൻ വന്ദിച്ചു. അതിൽ വീണ്ടും ദക്ഷിണ വയ്ക്കാനൊരുങ്ങിയ അവനെ അദ്ദേഹം ഒരു പുഞ്ചിരിയോടെ തടഞ്ഞു.

കണ്ണടച്ചു ഭക്ത്യാദരപൂർവ്വം എന്തോ ചില മന്ത്രങ്ങൾ ജപിച്ച ശേഷം അദ്ദേഹം കയ്യിൽ ഇരുന്ന ഒരു അഞ്ചു രൂപാ തുട്ടു അവനു നൽകിയിട്ടു പറഞ്ഞു:
“എന്തോ ചില വ്യാപാര ആവശ്യങ്ങൾ നടത്തുന്നുണ്ട്, അല്ലെ? ചില തടസ്സങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നു, അതിനാണ് ഇപ്പോൾ വന്നതെന്നും മനസ്സിലാക്കുന്നു. ഒരു മരണത്തിൽ നിന്നു രക്ഷപ്പെട്ടതായി കാണുന്നു, പുനർജന്മമാണിത്. പക്ഷെ ഇനിയുള്ള ജീവിതം ആത്മീയത, ജനസേവനം, സാമൂഹ്യ സേവനം ഇവയ്ക്കായി നീക്കി വെയ്ക്കുക. അപ്രതീക്ഷിതമായി മൂന്നു മഹാപുരുഷന്മാരെ ഇന്നു കാണാനിടയായി, അല്ലെ? ഒരാളെക്കൂടി കാണാൻ നിയോഗമുണ്ട്. താങ്കൾ ആരാണെന്നും മറ്റും അറിയാനുള്ള സമയമായി. പോയി വരിക, കൂടെയുള്ളവൾ താങ്കൾക്കുള്ള ഉച്ചഭക്ഷണവുമായി കാത്തിരിയ്ക്കുന്നു – മറ്റെവിടുന്നും ജലപാനം പോലും വേണ്ട. അവൾ അല്പം കുസൃതിയാണ്, പിണക്കേണ്ടാ ഹ ഹ. പിന്നെ ഈ നാണയം ഭദ്രമായി സൂക്ഷിയ്ക്കുക, അടുത്ത വ്യാഴാഴ്ച ഇത് കൃഷ്ണന്റെ അടുത്ത് തിരികെ കൊടുക്കണം. പോയിട്ടു വരിക, വിജയമുണ്ടാവട്ടെ.”

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.