ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

വണ്ടി വീണ്ടും മുന്പോട്ടോടിക്കൊണ്ടിരുന്നു. ആ പൊളിഞ്ഞ താറാവാട്ടിൽ നിന്നും ഒരു രണ്ടു മൂന്നു കിലോമീറ്ററുകൾ വന്നിട്ടുണ്ടാവുമിപ്പോൾ. ആ പ്രദേശത്തിന്റെ ഛായ ഒത്തിരിമാറിപ്പോയി. പച്ചപ്പു കുറഞ്ഞു, ആകെ ഉണങ്ങിയ പ്രതീതി. തമിഴ്‌നാട്ടിലെ രാമനാഥപുരം ഒക്കെ വന്നതുപോലെ പോലെ ആകെ വരണ്ടിരിയ്ക്കുന്നു.

കുറച്ചുകൂടി മുൻപോട്ടു പോയപ്പോൾ രുദ്ര പറഞ്ഞു “കാർ നിർത്തിക്കൊള്ളൂ, ഇവിടെ നമുക്കല്പം ജോലിയുണ്ട്. കാർ നന്നായി ലോക്ക് ചെയ്യണം. ഇവിടൊക്കെ കള്ളന്മാരുടെ ശല്യം ഉണ്ടാകാം.”

വഴിയരികിൽ കണ്ട പാറയ്ക്കടുത്തുള്ള ഒരു ആൽമരത്തിനരികിൽ കാർ നിർത്തി ഹാൻഡ്‌ബ്രേക് ഇട്ടശേഷം വണ്ടി ഓഫ് ചെയ്തിട്ട് ഗിയറിലാക്കി. വിൻഡോസ് എല്ലാം ഉയർത്തിവെച്ചിരുന്നു. അപ്പോഴേയ്ക്കും കാറിനുമുകളിൽ എന്തൊക്കെയോ ചാടിവീഴുന്ന ധടു പുടു ശബ്ദം കേട്ടു. അവൻ പെട്ടെന്നു കാർ വിട്ടു ഇറങ്ങി.

കുറെ കുരങ്ങന്മാർ. ചെറുതും വലുതുമായി അഞ്ചാറെണ്ണം ഉണ്ട്. അവർ ആകാംക്ഷയോടെ കാറിന്റെ ജനലിലൂടെ നോക്കുന്നുണ്ട്. കാർ വിട്ടിറങ്ങിയയുടനെ വാതിൽ അടച്ചു, ഇല്ലെങ്കിൽ അവറ്റകൾ ഉള്ളിൽ ചാടിക്കയറും.

എന്തോ അവറ്റകൾ പെട്ടെന്നു ഭയന്നിട്ടെന്നോണം തിരികെ മരത്തിലേയ്ക്കു ചാടിക്കയറിയിട്ട് അവിടിരുന്നുകൊണ്ടു അവനെ തുറിച്ചുനോക്കി.

Monkey on tree | Stock image | Colourbox

“ഏട്ടാ, ഞാൻ കൂടെയുള്ളത് അവർക്കു മനസ്സിലായി. മൃഗങ്ങൾക്കു ചില പ്രത്യേക കഴിവുകൾ ഒക്കെയുണ്ട്. ഞാൻ പ്രശ്നമുണ്ടാകില്ലെന്നു അവർക്കറിയാം, അതുകൊണ്ടാണ് അലറാത്തത്. ഞാൻ ഇവരെയാണ് കള്ളന്മാർ എന്നു പറഞ്ഞത്, ഹി ഹി.
വരൂ, നമുക്കു മുൻപോട്ടു പോകാം.”

മുൻപോട്ടു നടന്ന അവൻ കുറച്ചു ദൂരെയായി ഒരു ഏറെക്കുറെ തകർന്ന നിലയിലുള്ള ഒരു ക്ഷേത്രം കണ്ടു. ചുറ്റും മുൾച്ചെടികളും മറ്റുമുണ്ട്, ദേവചൈതന്യം ഇല്ലയെന്നു തോന്നി. ദിന പൂജ പോലും നടക്കുന്നില്ലയെന്നു മനസ്സിലായി.

Old temple at a village in Ramanathapuram | Punarutharanam

അടുത്തൊരു ചെറിയ കുളവും കണ്ടു, വെള്ളം നന്നേ കുറവാണു. എങ്കിലും വൃത്തികേടില്ല.

“ഏട്ടാ കൈ നീട്ടിക്കൊള്ളൂ”, അവൻ നീട്ടിയ കയ്യിൽ ഒരു തോർത്തു വീണു. ഒരു പാത്രത്തിൽ ചീവയ്ക്ക പൊടിയും.

“വസ്ത്രങ്ങൾ ഷൂ എല്ലാം അഴിച്ചിട്ടോളൂ, ആ തോർത്തുടുത്തുകൊണ്ടു കുളിച്ചു ഈറനോടെ വരിക. നാണം ഒന്നും വേണ്ടാ കേട്ടോ, ഹി ഹി – ഏട്ടന്റെ എല്ലാ സീക്രട്ടുകളും എനിക്കറിയാം. യ്യോ, സംസാരിക്കരുതേ, ഞാൻ ചുമ്മാ പറഞ്ഞതാണ്.”

അവൻ ഡ്രസ്സ് എല്ലാം അഴിച്ചിട്ടു ആ തോർത്തുടുത്തുകൊണ്ടു കുളത്തിലേക്കിറങ്ങി, മുങ്ങി നിവർന്നു. ചീവയ്ക്ക പൊടി അല്പം വെള്ളം ഇറ്റിച്ചു കുഴച്ചു തലയിലും ശരീരത്തിലും തേച്ചു നന്നായി കുളിച്ചു. മനസ്സിലനും ശരീരത്തിലും നല്ല ഉന്മേഷം തോന്നി.

കുളിച്ചു കരയ്ക്കു കയറി വന്നു, “ഏട്ടാ തല തുവർത്തു, പനി ഒന്നും പിടിപ്പിയ്ക്കേണ്ടാ” രുദ്രയുടെ ശബ്ദം വീണ്ടും.

ഈ തോർത്ത് അഴിച്ചു എങ്ങനെ ഞാൻ തല തോർത്തും? ഇങ്ങനെയുള്ള സ്ഥലങ്ങളിൽ നഗ്നനായി നിൽക്കാൻ പാടില്ലല്ലോ.

അവന്റെ മനോവ്യാപാരം കേട്ടയുടനെ തന്നെ മറ്റൊരു തോർത്തുകൂടി അവന്റെ കയ്യിൽ വീണു. “പെട്ടെന്നു പിഴിഞ്ഞ് തലതോർത്തിവന്നോളൂ, സമയമില്ല ഏട്ടാ”

പെട്ടെന്നു തലതോർത്തി ശരീരം ഉണക്കി, പക്ഷെ ഒന്നു ഒന്നു തുമ്മി. വീണ്ടും രുദ്രയുടെ ശബ്ദം: “ഏട്ടാ, ഈ രാസ്നാദി നിറുകം തലയിൽ വെച്ചോളൂ, ജലദോഷം വരാതെ നോക്കണം.”

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.