ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

സ്വാമിജിയെ കണ്ടശേഷം നേരെ കാറിനടുത്തേക്ക് അവൻ പോയി. തന്റെ എതിരിൽ വന്ന നേരത്തെ കണ്ട മനുഷ്യൻ അവനെ നോക്കിചിരിച്ചു, അവനും പുഞ്ചിരിച്ചു കാണിച്ചു.

അയാൾ പറഞ്ഞു “താങ്കൾ സുകൃതിയാണ്. ഇന്നത്തെ ദിവസം സ്വാമിജി ആരെയും സ്വീകരിയ്ക്കാറില്ല, മൗനവ്രതം ആണ്.  എന്തോ താങ്കളെ പ്രതീക്ഷിച്ചിരുന്നു. ആരുകൊടുത്താലും പണം വസ്ത്രങ്ങൾ ഒന്നും അദ്ദേഹം കൈകൊണ്ടു തൊടാറുമില്ല. സംഭാവനകൾ ആയിരം രൂപയ്ക്കുമുകളിൽ ആരിലിരുന്നും വാങ്ങരുതെന്നുമാണ് കണക്കപ്പിള്ളയ്ക്കുള്ള നിർദേശം. ആദ്യമായാണ് ഇങ്ങനെ.” തെല്ല് അത്ഭുതത്തോടെ അദ്ദേഹം പറഞ്ഞു.

“നന്ദി ചേട്ടാ” എന്നു പറഞ്ഞിട്ടു ശ്രീകുമാർ കാറിനടുത്തേയ്ക്കു ചെന്നു.

സൂര്യൻ ഉച്ചിയിലെത്തി തന്റെ ഉഗ്രതാപം പുറത്തെടുക്കാൻ തുടങ്ങിയിരിയ്ക്കുന്നു, സമയം രണ്ടുമണി കഴിഞ്ഞു. ഇനിയാരെയാണാവോ കാണേണ്ടത്?

“വണ്ടിയെത്തോളൂ ഏട്ടാ, നമുക്കിനി ഒരാളെക്കൂടി കാണാനുണ്ട്. ഇവിടുന്നു വലത്തോട്ടു തിരിഞ്ഞാൽ ഒരു വലിയ വഴിവരും. അതിലെ നേരെ പോയാൽ നമ്മൾ കുറച്ചു മുൻപ് പോയ കൃഷ്ണക്ഷേത്രത്തിനു സമാന്തരമായി വരും. അവിടെയുള്ള ഗ്രാമത്തിൽ ഒരാളെ കാണാനുണ്ട്.”

അവൾ പറഞ്ഞ പ്രകാരം ശ്രീകുമാർ വണ്ടി മുന്പോട്ടെടുത്തു. കുറച്ചു മുൻപോട്ടു പോയപ്പോൾ ഒരു വലിയ കട കണ്ടു.
“ഏട്ടാ ഇവിടെ നിർത്തി കുറച്ചു സാധനങ്ങൾ വാങ്ങണം. ഈ വസ്ത്രം മതി തത്കാലം. കോയമ്പത്തൂരിനു പോകുമ്പോൾ ഫോർമൽ ഇട്ടാൽ മതി. ഹി ഹി. കടയിൽ കയറുമ്പോൾ വാങ്ങിയ്ക്കേണ്ട സാധനങ്ങൾ തോന്നും കേട്ടോ .”

അവൻ വണ്ടി നിർത്തി കടയിലേക്കു കയറി. ഉപ്പു മുതൽ കർപ്പൂരം വരെ എല്ലാം കിട്ടുന്ന ഒരു പഴയ, എന്നാൽ വലിയ വിശാലമായ കട. അവൻ അവിടെനിന്നും അരി ചില പലവ്യഞ്ജനങ്ങൾ എന്നിവ വാങ്ങിച്ചു. അവരുടെ തുണിക്കടയിൽ നിന്നും ചില മുണ്ടുകൾ, തോർത്തുകൾ ഇവയും വാങ്ങി. അല്ലാതെ കുറച്ചു തേങ്ങകൾ, ശർക്കര, അവൽ, പഴക്കുല ഇവയും വാങ്ങി. ജോലിക്കാരെക്കൊണ്ട് അവ കാറിൽ കയറ്റി വെപ്പിച്ചു.

സാധാരണയായി തന്റെ വണ്ടിയിൽ ഇങ്ങനെയുള്ള ഒരു സാധനങ്ങളും അവൻ കയറ്റിയിട്ടില്ല വണ്ടി വൃത്തികേടാക്കുന്നതെ സങ്കടമാണ്.  പക്ഷെ ഇപ്പോൾ ഒന്നും തന്നെ തന്റെ കൺട്രോളിൽ അല്ലല്ലോ നടക്കുന്നത് – അവൻ ഓർത്തു.

“വണ്ടി വൃത്തികേടൊന്നും ആവില്ല, ഏട്ടാ. ഞാനല്ലേ കൂടെയുള്ളത്?” രുദ്രയുടെ ശബ്ദം.

(VW കാറുകൾക്ക് ഗ്രൗണ്ട് ക്ലീറൻസ് നന്നേ കുറവാണെന്നറിയുമല്ലോ – ഘാട് റോഡുകൾക്ക് അല്പം പൊരുത്തം കുറവുള്ള വണ്ടി –  ??എന്റെ അനുഭവം പറഞ്ഞാൽ നാട്ടിലേയ്ക്ക് സ്യൂട്കേസും ട്രോളി ബാഗും ഒക്കെയായി ഡീസന്റ് ആയി എക്സിക്യൂട്ടീവ് ലുക്കിൽ പോകുന്ന എന്റെ വണ്ടി തിരികെ വരുമ്പോൾ അരി മുളക് മല്ലി പയർ മുതൽ തക്കാളി ഉരുളക്കിഴങ്ങു ഉള്ളി ഇത്യാദി പച്ചക്കറികളും, ചൂല് അങ്ങനത്തെ മൾട്ടി പർപ്പസ് വസ്തുക്കളും കൊണ്ടാണ്. എന്റെ ഭാര്യാ രത്നത്തിന്റെ വിചാരം നാട്ടിൽ എല്ലാ സാധനങ്ങൾക്കും ഭയങ്കര വിലക്കുറവാണെന്നാണ്.  അറുനൂറോളം കിലോമീറ്ററുകൾ ഓടിവരുമ്പോഴേയ്ക്കും കാറിനു കരച്ചിൽ വന്നില്ലെങ്കിലേയുള്ളൂ. പിന്നെ എന്റെ ഇരട്ടക്കുട്ടികളുടെ ഞോണ്ടലും തോണ്ടലും ??.)

“ഈ യക്ഷിപ്പെണ്ണിന്റെ ഒരു കാര്യം. മനസ്സിൽ വിചാരിച്ചയുടനെ കണ്ടുപിടിയ്ക്കുന്നല്ലോ.” ശ്രീകുമാർ ഓർത്തു.

“ഹി ഹി – പോ ചെറുക്കാ. എന്നെ പറ്റിയ്ക്കാൻ നോക്കേണ്ട.” അവൾ വീണ്ടും.

അപ്പോഴേയ്ക്കും സാധനങ്ങൾ എല്ലാം വണ്ടിയിൽ വെച്ചു കഴിഞ്ഞു. ജോലിക്കാരോട് നന്ദി പറഞ്ഞ ശേഷം അവൻ വണ്ടി മുന്പോട്ടെടുത്തു. അവൾ പറഞ്ഞ വഴിയിലൂടെ വണ്ടിപോയിക്കൊണ്ടിരുന്നു. കുറെ ദൂരം ചെന്നശേഷം അഗ്രഹാരം പോലെ തോന്നിയ്ക്കുന്ന ഒരു തെരുവിലെത്തി. അവിടെ ഏറെക്കുറെ ഇടിഞ്ഞു പൊളിഞ്ഞ ഒരു വീടിനു മുൻപിൽ അവൾ ആവശ്യപ്പെട്ടതു പ്രകാരം വണ്ടി നിർത്തി.

File:Agraharam house.jpg - Wikimedia Commons

കാർ നിർത്തി ഇറങ്ങിയ അവനോട് രുദ്ര പറഞ്ഞു:

“ഇതു നാരായണൻ അയ്യരുടെ വീടാണ്. ഇദ്ദേഹമാണ് പണ്ട് ആ കൃഷ്ണ ക്ഷേത്രത്തിലും ഭദ്രയുടെ ഭർത്താവിന്റെ വീട്ടിലും ഒക്കെ പൂജകൾ നടത്തിയിരുന്നത്. നല്ല ജ്യോതിഷി. വരാൻ പോകുന്ന ആപത്തുകളെപ്പറ്റി ഇദ്ദേഹം ഒരു മുന്നറിവ് കൊടുത്തിരുന്നു, പക്ഷെ അവർ അത്ര ശ്രദ്ധ കൊടുത്തില്ല – കർമ്മവിളവുകൾ ആവാം, കാരണം. എന്തായാലും അതിൽപ്പിന്നെ ഇദ്ദേഹം ഒതുങ്ങിക്കൂടുകയാണ്. സാമ്പത്തികമായി നല്ല ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിനടുത്തുള്ള ചെറിയ കർമ്മങ്ങൾക്കേ പോകാറുള്ളൂ, വീട്ടിൽ ആരെങ്കിലും വന്നു പ്രശ്നങ്ങൾ പറഞ്ഞാൽ നിവൃത്തി ചെയ്യും, അത്ര തന്നെ. ആകെ മനസ്സുടഞ്ഞു പോയി, അദ്ദേഹത്തിന്.”

അവൾ പറഞ്ഞതു തെല്ലു സങ്കടത്തോടെയാണ് ശ്രീകുമാർ കേട്ടത്. തന്റെ നിയോഗം എന്താണെന്നു ഏറെക്കുറെ തിരിച്ചറിയാൻ കഴിയുന്നു, ഇനിയും എന്തൊക്കെയോ ചെയ്തു തീർക്കാനുണ്ട് എന്നു മനസ്സിൽ തോന്നുന്നു.

“ഏട്ടാ, ഇദ്ദേഹം ആരോടും കൈ നീട്ടി പണമോ സാധനങ്ങളോ വാങ്ങാറില്ല. അഥവാ അദ്ദേഹം ഒന്നും വാങ്ങിയില്ലെങ്കിലും മുഷിയേണ്ട, സങ്കടപ്പെടേണ്ട – ഇവ നമുക്ക് അടുത്തുള്ള ക്ഷേത്രത്തിൽ കൊടുക്കാം. ഏട്ടൻ വാതിൽക്കൽ നിന്നു വലിയ്ക്കുക, അദ്ദേഹം വന്നയുടനെ ഈ തളികയിൽ വെറ്റിലയും പാക്കും പണവും കൊടുത്തു കാൽക്കൽ വീണു നമസ്കരിയ്ക്കുക. പിന്നെ അദ്ദേഹത്തിനു മറുത്തു പറയാനാവില്ല. എല്ലാം മനസ്സിലായിക്കൊള്ളും.”

അവൾ പറഞ്ഞത് പോലെ അവൻ ഒരു വലിയ തളികയിൽ വാഴപ്പഴങ്ങൾ, വെറ്റില, പാക്ക്, ഒരു തേങ്ങാ, അഞ്ചായിരത്തി ഒന്നു രൂപ, ഒരു കുത്തു മുണ്ടു, അംഗവസ്ത്രം ഇവ വെച്ച ശേഷം പടി കയറി വാതിൽക്കലെത്തി വിളിച്ചു. “സ്വാമീ ആരുമില്ലേ ഇവിടെ?”

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.