ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

“എങ്ങനെയുണ്ടായിരുന്നു ഭക്ഷണം? ഇഷ്ടപ്പെട്ടോ എട്ടാ?” രുദ്രയുടെ ശബ്ദം. നന്നായിട്ടുണ്ടെന്നു അവൻ തലയാട്ടി.

“ശരി അദ്ദേഹത്തിനോട് പറയൂ നാളെ ചെന്ന് നാരായണൻ അയ്യരെ കാണാൻ. അദ്ദേഹം കാര്യങ്ങളെല്ലാം ധരിപ്പിയ്ക്കുമെന്നും പറയുക. ഭദ്രയുടെ മാമനാർ വീട്ടിലെ എല്ലാ ഫങ്ഷനുകൾക്കും ഭക്ഷണം ഇദ്ദേഹമായിരുന്നു. ഇപ്പോൾ സാമ്പത്തികം വളരെ മോശമാണ്. ഏട്ടൻ ഒരു അഞ്ചായിരം രൂപ കൊടുത്തിട്ടു സംസാരിയ്ക്കുക. പണിക്കാർക്കുള്ള ഭക്ഷണം, പൂജയ്ക്കാവശ്യമാവുന്ന പ്രസാദം ഒക്കെ ഇദ്ദേഹം ശരിയാക്കിക്കൊള്ളും. പാവം, അദ്ദേഹത്തിനു സന്തോഷമാവട്ടെ.”

അവൻ ആ വൃദ്ധന്റെ അടുത്തെത്തി കാര്യങ്ങൾ ധരിപ്പിച്ചു. പണം വളരെ സന്തോഷത്തോടെ കൈനീട്ടി വാങ്ങിയ അദ്ദേഹം ശ്രീകുമാറിനെ നോക്കി തൊഴുതു, ആ കണ്ണിൽ നിന്നും നന്ദിയിൽ കുതിർന്ന കണ്ണീർ ഒഴുകുന്നുണ്ടായിരുന്നു.

തിരികെ വരുമ്പോൾ വീണ്ടും കാണാമെന്നു പറഞ്ഞുകൊണ്ടു ശ്രീകുമാർ യാത്ര പറഞ്ഞിറങ്ങിയ ശ്രീകുമാറിനെ അനുഗ്രഹിച്ചു ആ വൃദ്ധൻ യാത്രയാക്കി.

“ഏട്ടാ, മനുഷ്യർ ഇങ്ങനെയുമുണ്ട്. ചില ദുഷ്ടന്മാർ അവരുടെ കാര്യം നോക്കി സ്വാർഥരായി ജീവിയ്ക്കുന്നു, ചിലർ സമ്പാദിക്കാനായി ജീവിയ്ക്കുന്നു. ചിലർ ജീവിയ്ക്കാനായി സമ്പാദിയ്ക്കുന്നു. ചിലർക്ക് ചിലവാക്കാൻ പണമില്ലയെന്നു വിഷമിയ്ക്കുമ്പോൾ ചിലർ പണം എങ്ങനെ ചിലവാക്കുമെന്നു വിഷമിയ്ക്കുന്നു.”

അവളുടെ ശബ്ദത്തിനു ഗൗരവമേറുന്നതു അവനു മനസ്സിലായി. ഏട്ടാ സമയം വൈകുന്നു. നമുക്കു വേഗമെത്തണം. നേരെ ഫാദർ അഗസ്റ്റിൻ താമസിയ്ക്കുന്ന പള്ളിയിലേക്കു പോകാം. ഇല്ലെങ്കിൽ നമ്മുടെ പദ്ധതികൾ നടക്കില്ല.

കോയമ്പത്തൂരിൽനിന്നും വന്ന വഴിയേ കാർ ഓടിത്തുടങ്ങി. അധികം തിരക്കില്ലാത്ത റോട്ടിൽ സാമാന്യം വേഗത്തിൽത്തന്നെ വണ്ടി കുതിച്ചുകൊണ്ടിരുന്നു. കേരള തമിഴ്‌നാട് ബോർഡർ താണ്ടി വണ്ടി പോകുമ്പോൾ ദൂരെയായി ഇൻഡസ്ട്രിയൽ ബിൽഡിങ്ങുകൾ കാണായി. കുറേകൂടി മുൻപോട്ടു പോയി കാട്ടിലൂടെ പോകുമ്പോൾ മഴതുടങ്ങിയതിനാൽ വേഗം കുറക്കേണ്ടി വന്നു. കുറച്ചുകൂടി മുൻപോട്ടു പോയപ്പോൾ മഴനിന്നു, അവൻ ഗ്ലാസ് താഴ്ത്തിവെച്ചുകൊണ്ടു പതുക്കെ മുൻപോട്ടു പോകാൻ തുടങ്ങി.

വഴിയിലെങ്ങും ആരുമില്ല, വണ്ടികളൊന്നും തന്നെ കാണുന്നില്ല. ഇരുട്ടു പടർന്നു തുടങ്ങി, അന്തരീക്ഷം വല്ലാതെ മാറി. രുദ്രയുടെ ശബ്ദവും കേൾക്കുന്നില്ല. എന്തോ ഒരു ഉൾഭീതി തോന്നിത്തുടങ്ങി. വണ്ടിയിൽ വിഷ്ണുസഹസ്രനാമത്തിന്റെ CD ഇട്ടു കേട്ടുകൊണ്ട് അവൻ വണ്ടി മുന്പോട്ടോടിച്ചുകൊണ്ടിരുന്നു.

പെട്ടെന്നാണ് കാട്ടിനുള്ളിൽ നിന്നും ഒരു വലിയ കാട്ടുപോത്തു വണ്ടിയ്ക്കുമുന്പോട്ടെടുത്തു ചാടി കുറുകെ ഓടിയത്. പെട്ടെന്നുണ്ടായ ആ അതിർച്ചിയിൽ വണ്ടിയുടെ ശ്രീകുമാറിന്റെ നിയന്ത്രണം തെല്ലു നഷ്ടപ്പെട്ടു, വീണ്ടും ചില കാട്ടുപോത്തുകൾ വണ്ടിയ്ക്ക് മുൻപിലും പിറകിലുമായി തട്ടി തട്ടിയില്ലയെന്ന മട്ടിൽ ഓടാൻ തുടങ്ങി.

5,078 Buffalo Herd Photos and Premium High Res Pictures - Getty Images

വണ്ടി സഡൻ ബ്രേക്ക് ഇട്ടു നിർത്തിയെങ്കിലും റോഡിൽ കുറുകെ / വിലങ്ങനെയാണ് ആ കാർ നിന്നതു. കുറുകെയും നേടുകയും ഓടിയ പോത്തുകൾ പെട്ടെന്നു കാറിനു ചുറ്റുമായി നിന്നു, അവർ ഉറക്കെ അമറിക്കൊണ്ടിരുന്നു. പെട്ടെന്നു ആ പോത്തുകളെക്കാൾ വലിയ ഒരു പോത്തിന്റെ പുറത്തിരുന്നുകൊണ്ടു അതികായനായ ഒരു മനുഷ്യൻ അവിടേയ്ക്കു വന്നു.

ആ പോത്തിന്റെ പുറത്തിരുന്നുകൊണ്ടു തന്നെ അയാൾ കാറിനകത്തേയ്ക്കു കയ്യിട്ടു സീറ്റ് ബെൽടിനിടയിൽക്കൂടി ഒരു റിബ്ബൺ ഊരിയെടുക്കുന്ന ലാഘവത്തോടെ അവനെ വലിച്ചെടുത്തു പുറത്തേക്കിട്ടു.

— തുടരും…

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.