ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

വണ്ടി തിരിച്ച ശേഷം വന്ന വഴി തന്നെ വീണ്ടും പോയി. പത്തു കിലോമീറ്ററുകൾ കൂടി പോയ ശേഷം വീണ്ടും ഒരു ഗ്രാമ പാത. ഇതു വരെ വന്ന വഴിയെക്കാൾ നല്ല പാത. മനോഹരമായ ഗ്രാമം. തെങ്ങിൻ തോപ്പുകളും ചെറുതും വലുതുമായ വീടുകളും കടന്നു വണ്ടി ഓടിക്കൊണ്ടേയിരുന്നു. പിന്നീടു പാടശേഖരങ്ങൾ കാണായി.

One fine evening in kerala | a village road in Kerala (Peras… | Flickr

വഴിയരികിൽ പശുവിനെ തീറ്റിച്ചുകൊണ്ടു നിന്ന ചേട്ടൻ ഷർട്ടിടാതെ കാർ ഓടിച്ചുകൊണ്ടുപോകുന്ന അവനെ കൗതുകത്തോടെ നോക്കുന്നതു കണ്ടു. ഗ്രാമവാസികൾ അങ്ങനെയാണല്ലോ, ശുദ്ധഗതിക്കാർ.

അഞ്ചോളം കിലോമീറ്ററുകൾ ഓടിക്കാണും, ദൂരെ ഒരു മതിൽക്കെട്ടു കാണായി, അമ്പലത്തിന്റെ ഗോപുരമോ വിമാനമോ (ശ്രീകോവിലിന്റെ മുകൾ ഭാഗം) എന്നു മനസ്സിലായില്ല, എന്തോ അവ്യക്തമായി കാണുന്നുമുണ്ട്. വണ്ടിയുടെ വേഗം കുറയ്ക്കാൻ രുദ്ര പറഞ്ഞതു കേട്ടു അവൻ വേഗത കുറച്ചു. അപ്പോഴേയ്ക്കും അവർ ആ മതിൽക്കെട്ടിനടുത്തെത്തിയിരുന്നു. രുദ്ര പറഞ്ഞതു പ്രകാരം അവൻ അവിടെ കണ്ട മരച്ചുവട്ടിൽ വണ്ടി നിർത്തി.

അടുത്തു കണ്ട ഒരു പൂജ സാമഗ്രിക്കടയിൽ നിന്നും ഒരു തട്ടു വാങ്ങിക്കൊണ്ടുവന്നു, അകത്തു വെച്ചിരുന്ന സഞ്ചിയിൽ ഉള്ള പഴങ്ങളും പൂക്കളും കൽക്കണ്ടവും ഉണക്കമുന്തിരിയും ഒക്കെ ആ തട്ടിൽ വെച്ചു. കൂടെ വെറ്റിലയും, പാക്കും, അഞ്ചായിരത്തി ഒന്നു രൂപയും.

“അദ്ദേഹം സാധാരണ പണം സ്വീകരിക്കാറില്ല, എടുത്താൽ ഭാഗ്യമെന്നു കരുതിയാൽ മതി. എടുത്തില്ലെങ്കിൽ ഏട്ടൻ സങ്കടപ്പെടരുത്.  പോയിട്ടു വരൂ, ഏട്ടാ. എനിയ്ക്കവിടെ പ്രവേശിയ്ക്കാനാവില്ല.” രുദ്രയുടെ ശബ്ദം വീണ്ടും കേട്ടു.

അവൻ ആ തട്ടുമെടുത്തുകൊണ്ടു പ്രവേശന ദ്വാരം കടന്നു അകത്തേയ്ക്കു പോയി. വലിയ ക്ഷേത്രമോ ആശ്രമമോ ഒന്നുമല്ല, ഇടത്തരം വലിപ്പമുള്ള ഒന്നു രണ്ടു ക്ഷേത്രങ്ങൾ കാണാം. കുറച്ചകലെ ഒരു വലിയ ആൽമരമുണ്ട്. ഇടതു വശത്തായി ഒരു ആശ്രമം, ഓടിട്ട ഒരു നീളമുള്ള കെട്ടിടം, ഒരു സ്‌കൂൾ പോലെ തോന്നി. ചന്ദനം കളഭം ഭസ്മം കർപ്പൂരം ജവാദ് എല്ലാം കലർന്ന ഗന്ധം. വലതു വശത്തു ഒരു ഗോശാലയുണ്ട്, പത്തിലധികം പശുക്കളുണ്ടാവും. അതിനു പുറകിലായി ഒരു കൃഷിസ്ഥലം. അവിടെയവിടെയായി വെള്ള വസ്ത്രം ധരിച്ച സ്ത്രീകളും പുരുഷന്മാരും തോർത്ത് പോലത്തെ മുണ്ടുടുത്ത ബാലന്മാരും ഓരോ ജോലികളിൽ വ്യാപൃതരായിരിയ്ക്കുന്നു.

അവൻ കയറിവരുന്നതുകണ്ടു ഒരു മധ്യവയസ്‌കൻ മുൻപോട്ടു വന്നു. “താങ്കൾ ബാംഗ്ലൂരിൽ നിന്നും വരുന്ന ശ്രീകുമാർ അല്ലെ? ഇവിടെ ഇരിയ്ക്കുക, ഗുരുദേവൻ ഇപ്പോൾ ധ്യാനത്തിലാണ്. താങ്കൾ വന്നാൽ ഇരുത്തി അല്പം ദാഹം അടക്കാൻ പാൽ കൊടുത്തു വിശ്രമിയ്ക്കാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിനെ ഉടനെ കാണാം.”

അത്ഭുത പരതന്ത്രനായ ശ്രീകുമാർ ആ മനുഷ്യൻ കാട്ടിയ ഇടത്തിൽ ഇരുന്നു, തന്റെ കയ്യിലുള്ള തട്ട് അവിടെ വെച്ചു. കുറച്ചു നേരത്തിനുള്ളിൽ ഒരു ബാലൻ ഒരു ടവറയിൽ പാലും മറ്റൊരു മൊന്തയിൽ വെള്ളവും കൊണ്ടുവന്നു ശ്രീകുമാറിനു മുൻപിൽ വെച്ച ശേഷം പോയി.

കുറെ നേരമായി എന്തെങ്കിലും കഴിച്ചിട്ട്, വിശപ്പും ദാഹവും ഇപ്പോൾ കലശലായി. ശ്രീകുമാർ അല്പം വെള്ളം കുടിച്ചു. എന്നിട്ടു പാൽ മുഴുവനും കുടിച്ചു. മുത്തങ്ങ ഇട്ടു കാച്ചിയ പാൽ. എന്നിട്ടു ബാക്കി വന്ന വെള്ളം കുടിച്ചു.

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.