ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

അവർ ഗേറ്റിനടുത്തു വന്നപ്പോൾ ചുറ്റി നിൽക്കുന്ന ആ വലിയ പുല്ലുകൾക്കിടയിൽ ഒരു വലിയ എരുമയോ പോത്തോ ഒന്നു എതിരെ നില്ക്കുന്നതു കണ്ടു. അവരെ ഗേറ്റ് കടക്കാൻ വിടില്ലയെന്നതുപോലെ ആയിരുന്നു, അതിന്റെ നിൽപ്. ഒരുപക്ഷെ ആക്രമിയ്ക്കും എന്ന ഒരു ഭാവം കണ്ണിലും – അതോ ഒരു നിസ്സംഗ ഭാവമോ – എന്താണെന്നു മനസ്സിലായില്ല.

AsiaPhotoStock, big buffalo

അല്പം കരുതലോടെ ശ്രീകുമാർ നിന്നു.

രുദ്രയുടെ ശബ്ദം കേട്ടു:
“ഏട്ടാ അതിന്റെ കണ്ണിൽ നോക്കേണ്ട, അതിനെ നോക്കാതെ മുൻപോട്ടു നടക്കുക. ഇനി ഗേറ്റ് കടക്കുന്നതുവരെ ലളിതാ സഹസ്രനാമം ചൊല്ലിക്കൊളൂ, മഹിഷാസുരനെ നിഗ്രഹിച്ച മഹാദേവി തുണയ്ക്കുണ്ടാകും. ഏട്ടന്റെ കയ്യിലിരിയ്ക്കുന്ന വസ്തു അവളുടെ ഏട്ടന്റെ (നാരായണന്റെ) അംശമാണ്. കാറിനടുത്തെത്തുന്നതുവരെ മന്ത്രം ചൊല്ലൽ നിർത്തേണ്ട, ധൈര്യമായി മുന്നോട്ടു പൊയ്ക്കോളുക.”

രുദ്ര പറഞ്ഞതനുസരിച്ചു അവൻ മനമർപ്പിച്ചു ലളിതാ സഹസ്രനാമം ചൊല്ലിത്തുടങ്ങി –

“സിന്ദുരാരുണവിഗ്രഹാം ത്രിണയനാം മാണിക്യമൗലിസ്‌ഫുരത്‌-
താരാനായകശേഖരാം സ്മിതമുഖീ- മാപീനവക്ഷോരുഹാം

പാണിഭ്യാമളിപൂര്‍ണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത്‌ പരാമംബികാം.

അരുണാം കരുണാ തരംഗിതാക്ഷീം ധൃത പാശാങ്കുശ പുഷ്പ ബാണചാപാം
അണിമാദിഭി രാവൃതാം മയൂഖൈ- രഹമിത്യേവ വിഭാവയേ ഭവാനീം

ധ്യായേത്‌ പദ്‌മാസനസ്‌ഥാം വികസിതവദനാം പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്‌-ഹേമപദ്‌മാം വരാംഗീം

സര്‍വ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശീവിദ്യാം ശാന്തമുര്‍ത്തിം സകലസുരനുതാം സര്‍വ്വസമ്പദ്‌പ്രദാത്രീം

സകുങ്കുമ വിലേപനാമലികചുംബികസ്തൂരികാം
സമന്ദ ഹസിതേക്ഷണാം സശര ചാപ പാശാങ്കുശാം

അശേഷജന മോഹിനീം അരുണ മാല്യ ഭൂഷാംബരാം
ജപാകുസുമ ഭാസുരാം ജപവിധൗ സ്മരേ ദംബികാം”

മനസ്സു മഹാദേവിയായ ശ്രീ ദുർഗാ സമക്ഷം അർപ്പിച്ചുകൊണ്ട് ശ്രീകുമാർ മുൻപോട്ടു നടന്നു. ഗേറ്റ് അവനു മുൻപിൽ ഒരു തടസ്സവും ഉണ്ടാക്കിയില്ല, അവൻ താണ്ടിയ ഉടനെ ആ ഗേറ്റ് തനിയെ അടഞ്ഞു.

വീണ്ടും വരിക എന്നൊരു അപേക്ഷാ സ്വരം അന്തരീക്ഷത്തിൽ ഉയരുന്നതുപോലെ തോന്നി. അന്തരീക്ഷത്തിൽ നിസ്സഹായരായ ചില ആത്മാക്കൾ, അവർക്കു ആ സ്ഥലം വിട്ടു വെളിയിൽ വരാനാവുന്നില്ലായിരിയ്ക്കും. എന്തൊക്കെയോ അസ്വസ്ഥതകൾ മനസ്സിൽ തോന്നി.

“ഏട്ടാ തിരികെ നോക്കാതെ നടക്കുക, ചില അസ്വസ്ഥതകൾ തോന്നുന്നുണ്ടാവുമില്ലേ? സാരമില്ല, ഇത്രയും നാൾ അവിടെ ഇരുന്ന ഈ വസ്തു വെളിയിൽ എടുത്തു കൊണ്ടുവന്നത് ചില മൂർത്തികൾക്കു സങ്കടമുണ്ടാക്കിക്കാണും, പക്ഷെ അവർക്കൊന്നും ഏട്ടനോട് പിണക്കമില്ല, അതു തീർച്ച.”

അവൻ സംസാരിയ്ക്കാതെ അവൾ പറയുന്നതു ശ്രദ്ധിച്ചുകൊണ്ട്, എന്നാൽനാമം ജപിച്ചുകൊണ്ടു നേരെ കാർ നിർത്തിയിരുന്ന സ്ഥലത്തേക്കു വന്നു.

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.