ശ്രീ നാഗരുദ്ര ? ???? നാലാം ഭാഗം – [Santhosh Nair] 1100

അവൻ അഴിച്ചിട്ട വസ്ത്രങ്ങളും മറ്റും അവിടെ കാണാനില്ലായിരുന്നു. അടുത്തുള്ള കല്ലിൽ ഒരു വെള്ള മുണ്ടും അംഗവസ്ത്രവും അടിവസ്ത്രവും ഇരുപ്പുണ്ടായിരുന്നു. അവൻ പെട്ടെന്നു വസ്ത്രം മാറി.

“ഏട്ടാ കൈ നീട്ടിക്കോളൂ” അവൻ ഉടൻ തന്നെ കൈ നീട്ടി. ഒരു വലിയ ചെമ്പുകുടം അവന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ടു “ഏട്ടാ കുളത്തിന്റെ അങ്ങേ കരയിൽനിന്നും ഒരു കുടം വെള്ളം എടുത്തോളൂ”

രുദ്ര പറഞ്ഞതുപോലെ അവൻ വെള്ളം എടുത്തുകൊണ്ടു വന്നു. “ഏട്ടാ മുൻപോട്ടു നടന്നോളൂ, വിഷ്ണുസഹസ്രനാമം മനസ്സിൽ ചൊല്ലിയ്ക്കോളൂ, ആ വാതിൽ തുറന്നു അകത്തുകയറി ഈ വെള്ളം അകത്തുള്ള കൃഷ്ണൻ വിഗ്രഹത്തിൽ ഒഴിയ്ക്കുക, ആ തറയും കഴുകിയ്ക്കോളൂ, എന്നിട്ടു ഈ കുടം അവിടെ മൂലയിൽ കമഴ്ത്തി വെച്ചിട്ടു വെളിയിൽ ഇറങ്ങി ഇവിടെ വരണം, എനിക്കവിടെ തൽക്കാലം വരാനാവില്ല.”

അവൻ ആ അമ്പലത്തിനടുത്തേയ്ക്കു ചെന്നു, ആ കതകു പൂട്ടിയിട്ടില്ല, ഒത്തിരി വൃത്തികേടൊന്നുമില്ലെങ്കിലും അവിടെ അല്പസ്വല്പം പൊടിയും ഇലകളും ഉണ്ടായിരുന്നു. ആ കതകു തുറന്നു അവൻ അകത്തേയ്ക്കു കയറി. അകത്തു മനോഹരമായ ഒരു കൃഷ്ണവിഗ്രഹം. ആരും വരാനില്ലാതെ, ഭക്ഷണം കിട്ടാതെ വാടിത്തളർന്നു നിൽക്കുന്ന ഒരു ബാലൻ. കുട്ടിപ്പയ്യൻ. അവനു സങ്കടം തോന്നി.

കയ്യിലിരുന്ന കുടത്തിലെ വെള്ളം അവൻ കൃഷ്ണ വിഗ്രഹത്തിലേക്കൊഴിച്ചു, വിഷ്ണു സഹസ്രനാമശീലുകൾ മനസ്സിലൊഴുകിക്കൊണ്ടേയിരുന്നു അതേ പോലെ താഴേയ്ക്കൊഴുകിയ ജലധാര ഭഗവദ് വിഗ്രഹത്തിലെ പൊടിയും അഴുക്കുകളും ആ ശ്രീകോവിലിനുള്ളിലെ അഴുക്കും നീക്കി ശുദ്ധമാക്കി.

അങ്ങനെയേ പുറകിലേക്കു തിരിഞ്ഞു ഇറങ്ങിയ അവൻ പടിയിലും ചുറ്റിലുമുള്ള ബലിക്കല്ലുകളിലും വെള്ളമൊഴിച്ചു ശുദ്ധം ചെയ്തു. എന്തോ അളന്നെടുത്തതുപോലെ ആ ജലം ശുദ്ധി ചെയ്യാനായി തികഞ്ഞു. തിരികെ കയറി ആ കുടം അവൻ അമ്പലത്തിനുള്ളിലെ ഒരു മൂലയിൽ കമഴ്ത്തി വെച്ചിട്ടു തിരികെയിറങ്ങി കുളക്കരയിലേയ്ക്കു ചെന്നു.

ആ കുളക്കരയിൽ ഒരു മഞ്ഞ നിറമുള്ള ഒരു സഞ്ചി ഉണ്ടായിരുന്നു.
രുദ്രയുടെ ശബ്ദം കേട്ടു “ഏട്ടാ ആ സഞ്ചി എടുത്തുകൊണ്ടു കോവിലിനുള്ളിലേയ്ക്ക് ചെല്ലുക. ഇന്നു രോഹിണി നക്ഷത്രമാണ്. ഭഗവാന്റെ പക്കപ്പിറന്നാൾ. ആ സഞ്ചിയിലുള്ള ചെറിയ കുപ്പികളിൽ തേൻ പാൽ തൈര് പനിനീർ കരിക്കിൻ വെള്ളം ഇവയുണ്ട്. അവയോരോന്നും ആ വിഗ്രഹത്തിലൊഴിയ്ക്കുക, ഏട്ടന് പൂജാ പുരസ്കാരങ്ങൾ അറിയില്ല എന്നൊന്നും വിചാരിയ്ക്കേണ്ടാ, മനസ്സിൽ വരുന്നതുപോലെ ചെയ്യുക. ഭഗവാൻ ഇപ്പോഴും ഭക്തിയാണ് നോക്കുന്നത്. “പുഷ്പം പത്രം ഫലം തോയം” എന്ന ശ്ലോകം ഓർമയില്ലേ? സ്നേഹപൂർവ്വം കൊടുക്കുന്ന കൊടുക്കുന്ന ഇലയോ അല്പം വെള്ളമോ പൂവോ മതി അദ്ദേഹത്തിന്. വിഷ്ണു സഹസ്രനാമം ചൊല്ലിക്കൊണ്ട് ഇത് അഭിഷേകം ചെയ്യുക, എന്നിട്ടു ആ മോന്തയിലെ ജലം നന്നായി ഒഴിച്ച് ആ ശരീരം ശുദ്ധി ചെയ്യുക, ആ തുണികൊണ്ടു ശരീരം തുടച്ചിട്ട് മഞ്ഞത്തുണി അദ്ദേഹത്തെ ധരിപ്പിയ്ക്കുക. ആ ചെത്തി മാല അണിയിച്ചുകൊള്ളുക. പോയി വരിക.”

പൂജയും പുരസ്കാരവും അറിയാത്ത തനിയ്ക്ക് പൂജ ചെയ്യാൻ ഒരവസം കിട്ടിയതോർത്തു അവനു സന്തോഷമുണ്ടായി.

ആ പൂജാസാധനങ്ങലടങ്ങിയ സഞ്ചിയും എടുത്തുകൊണ്ട് അവൻ കോവിലിനുള്ളിലേയ്ക്ക് കടന്നു. ഇത്രയും നേരം ഭക്തിപൂർവ്വം മനസ്സിൽ ചൊല്ലിക്കൊണ്ടിരുന്ന വിഷ്ണു സഹസ്രനാമം തെല്ലുറക്കെയായി അവന്റെ ചുണ്ടിൽ നിന്നുമുയർന്നു കൊണ്ടിരുന്നു. ആദ്യം അല്പം ജലം ഒഴിച്ചു, പിന്നീട് തേൻ പാൽ തൈര് പനിനീർ കരിക്കിൻവെള്ളം അങ്ങനെയോരോന്നായി ആ വിഗ്രഹത്തിൽ അഭിഷേകമാടി. വീണ്ടും ജലമൊഴിച്ചു അഭിഷേകം പൂർത്തിയാക്കി, താണു തൊഴുതു.

സഞ്ചിയിലുണ്ടായിരുന്ന വസ്ത്രമെടുത്തു വിഗ്രഹം നന്നായി തുടച്ച ശേഷം മഞ്ഞത്തുകിൽ ഭഗവാനെയണിയിച്ചു, ചെത്തിപ്പൂമാല ചാർത്തി. നിറഞ്ഞ കണ്ണുകളോടെ ഭക്തിപൂർവ്വം തൊഴുതു. കർപ്പൂരമുഴിയേണ്ടതാണ്, അതിന്റെ കാര്യം രുദ്ര അറിഞ്ഞോ ഇല്ലിയോ, ഏതായാലും ആ സഞ്ചി ഒന്ന് നോക്കിക്കളയാം എന്നു കരുതി സഞ്ചിയിൽ നോക്കുമ്പോൾ ഒരു ചെറിയ മരക്കഷണവും കുറച്ചു കർപ്പൂരവും ഒരു തീപ്പെട്ടിയും ഉണ്ടായിരുന്നു, ചെറിയ ഒരു മണിയും.

അവൻ ഉടൻതന്നെ ആ കർപ്പൂരം മരക്കഷണത്തിൽ വെച്ചു കൊളുത്തിയശേഷം ഭഗവാനു കർപ്പൂരം കാട്ടി. കർപ്പൂരദീപത്തിന്റെ പ്രകാശത്തിൽ കുട്ടികൃഷ്ണൻ വളരെ ഭംഗിയോടെ വിളങ്ങി നിന്നു.

എല്ലാം കഴിഞ്ഞു വിഷ്ണു സഹസ്രനാമം ജപിച്ചു തീർത്ത ശേഷം അവൻ കോവിൽ നദ അടച്ചു വെളിയിൽ വന്നു, അകത്തുനിന്നും “ഇനി നീയെപ്പോൾ തിരികെ വരുമെന്നൊരു” ശബ്ദം കേട്ടതുപോലെ തോന്നിയോ? ഒരു ഉണ്ണിയുടെ ശബ്ദം?

തിരികെ പഴയ സ്ഥലത്തെത്തിയപ്പോൾ രുദ്രയുടെ ചോദ്യം “എന്നു വരുമെന്നു പറഞ്ഞുവോ ഏട്ടാ? ഹി ഹി.”

അവൻ ഒന്നും സംസാരിയ്ക്കാതെ ചിരിച്ചു കാട്ടി.

“വരൂ ഏട്ടാ, നമുക്കു പോകാം. ഇനി ഒരാളെക്കൂടി കാണാനുണ്ട്.”

അവർ കാറിനരികിലെത്തിയപ്പോൾ ആ കുരങ്ങന്മാർ പ്രതീക്ഷയോടെ അടുത്ത് കൂടി.

രുദ്രയുടെ ശബ്ദം “ഏട്ടാ, അവർക്കു വിശക്കുന്നുണ്ടാവും. ആ മഞ്ഞ സഞ്ചിയിൽ കുറച്ചു വാഴപ്പഴങ്ങളുണ്ട്, അവർക്കു ആ ചീർപ്പ് അങ്ങനെയേ കൊടുത്തേക്കുക.”

അവൻ സഞ്ചി തുറന്നു ആ ചീർപ്പ് എടുത്തു നീട്ടി. അതിൽ പന്ത്രണ്ടോളം പഴങ്ങളുണ്ടായിരുന്നു. കൂട്ടത്തിലെ ‘അമ്മ എന്നു തോന്നിയ്ക്കുന്ന വാനരം വന്നു അതു വാങ്ങി. കുട്ടിക്കുരങ്ങുകൾക്കു ഓരോന്നും വലിയവർക്കു രണ്ടുമായി പഴങ്ങൾ കൊടുത്തു. ബാക്കി വന്നത് അതും കഴിച്ചു.

മറ്റു വാനരങ്ങളെപ്പോലെ ഭക്ഷണത്തിനായി അവ തമ്മിൽ തല്ലിയില്ലായെന്നുള്ളത് അവനെ അതിശയിപ്പിച്ചു. “അത്ഭുതപ്പെടേണ്ട ഏട്ടാ, അവ ഭക്ഷണത്തിനായി തരികിടകൾ കാട്ടും, പക്ഷെ വീതിച്ചു കഴിക്കും.”
അവൻ വണ്ടി തുറന്നു അതിലിരുന്ന കുപ്പിയിലെ വെള്ളം അടുത്തു കണ്ട പാറയുടെ കുഴിയിൽ ഒഴിച്ചു കൊടുത്തു. അവർ കുടിക്കട്ടെ.

“കൊള്ളാം ഏട്ടാ, നല്ല കാര്യം.” രുദ്ര പറഞ്ഞു. ആ വാനരങ്ങളും ശാന്തമായ മുഖത്തോടെ അവനെ നോക്കിയിരുന്നു, നന്ദിപൂർവമാകും.

“ശരി ഏട്ടാ, പോകാം. വണ്ടിയിൽ കയറിക്കോളൂ. ഇനി നമുക്കു അഗ്രഹാരത്തിലേയ്ക്ക് പോകണം. അവിടെ ആചാര്യനെ കാണണം. പോകുന്ന വഴി ഒരു തട്ട് (വലിയ വട്ടത്തിലുള്ള പാത്രം) വാങ്ങി ഈ മഞ്ഞ സഞ്ചിയിൽ ഉള്ള പഴങ്ങൾ അതിൽ വെയ്ക്കുക, കൂടാതെ കൽക്കണ്ടം,ഉണക്ക മുന്തിരി ഇവയും ഇതിലുണ്ട്. അദ്ദേഹത്തെ കണ്ടു കാൽ തൊട്ടു വന്ദിയ്ക്കുക. അതു വരെ ഈ വസ്ത്രം തന്നെ ധരിച്ചാൽ മതി, കേട്ടോ. ഹി ഹി. എന്തായാലും നല്ല ഭംഗിയുണ്ട്, ഏട്ടനെ കാണാൻ. ഹി ഹി.”

28 Comments

  1. ? നിതീഷേട്ടൻ ?

    ത്രില്ലിംഗ് ആണല്ലോ ?

    1. Valare Nandi.
      Mattu parts koodi vaayichu abhipraayam ezhuthumo? 🙂

  2. കൊള്ളാം, thrilling ആകുന്നുണ്ട്

    1. valare nandi, suhruthe 🙂

  3. കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?

    Waiting for nxt part ?

    1. 🙂 Thanks — sure :)?

    1. ???

  4. Adipoli. Keep going ❤️?

    1. Thx dear 🙂

  5. സൂര്യൻ

    ?

    1. Thank you 🙂

  6. ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??

    പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..

    അടിപൊളി സന്തോഷേട്ടാ ??

    Waiting for next part ?

    1. appearance maarippoyallo Manavalan kuttoos.
      Nandi 🙂

      1. Just for a ചേഞ്ച്‌ ??? ലോഗിൻ ചെയ്യാൻ മടി ?

        1. Don’t do, don’t do ????

  7. നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️

    1. Thank you 🙂 its going out of control 😀

    1. Thanks a lot ?❤️

  8. ❤❤❤❤❤

    1. Thanks ???

  9. അശ്വിനി കുമാരൻ

    കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
    Anyway.. Waiting for the next part. ✨️

    1. Thank you so much ?

  10. അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??

    സന്തോഷ്‌ ജി…കലക്കി.. ??

    1. Athe athe
      It’s going out of the world
      ???

Comments are closed.