വിന്ഡോ തുറന്നയുടനെ ആ അവധൂതന്റെ കയ്യിൽ അവൻ അഞ്ഞൂറ്റിയൊന്നു രൂപ കൊടുത്തു. അതു വാങ്ങി എന്തോ പ്രാർത്ഥിച്ചശേഷം അദ്ദേഹം അതു തന്റെ കീശയിൽ തിരുകി. പെട്ടെന്ന് അദ്ദേഹത്തിന്റെ കയ്യിൽ പ്രത്യക്ഷപ്പെട്ട ഒരു മയിൽപ്പീലി കൊണ്ടു അദ്ദേഹം ശ്രീകുമാറിന്റെ മുഖത്തു സ്പർശിച്ചു, നിർവാച്യമായ ഒരു സുഖം – പാലാഴിവാസനെ നേരിട്ടു കാണുന്നു – അന്തശായിയുടെ അതിശാന്തമായ പുഞ്ചിരി തെളിയുന്നു, “നാരായണ നാരായണ” എന്നു ഉറക്കെ വിളിച്ചുപോകും എന്നു തോന്നിപ്പോയി.
അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ മയിൽപ്പീലി അപ്രത്യക്ഷമായി. കുന്തിരിക്കം പുകയുന്ന മണം അവിടെയുയർന്നു. ഒരു കുന്തിരിക്കം പുകയുന്ന ഒരു ധൂപപാത്രം അദ്ദേഹത്തിന്റെ കൈകളിൽ കാണായി. ആ കാറിനു ചുറ്റും നടന്ന് അദ്ദേഹം കുന്തിരിക്കം പുകച്ചു. “യാ അല്ലാഹ്” എന്നൊക്കെ എന്തൊക്കെയോ അദ്ദേഹം പിറുപിറുക്കുന്നുണ്ടായിരുന്നു.
തിരികെ വന്നു അദ്ദേഹം അവന്റെ തലയിൽ കൈവെച്ചു പ്രാർത്ഥിച്ചു. അവന്റെ മുഖത്തേക്കുനോക്കി മനോഹരമായി പുഞ്ചിരിച്ചു, എന്നിട്ടു പറഞ്ഞു:
“അപ്പൻ കെ സാഥ് ജോഹൈ, വോ സബ് കുച്ച് ജാൻതി ഹൈ, അല്ലാഹ്, ഭഗവൻ സബ് കുച്ച് ടീക് കരായേഗാ. വിജയീ ഭവഹ്”.
അപ്പോഴേയ്ക്കും രുദ്രയുടെ ശബ്ദം കേട്ടു, “ഏട്ടാ പിൻ സീറ്റിൽ ഒരു തുണിസഞ്ചിയുണ്ട്, അതു എടുത്തു അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ടു, ആ കാൽ തൊട്ടു വണങ്ങിക്കൊള്ളൂ.”
അവൻ കാറിൽ നിന്നും ഇറങ്ങി പിൻ വാതിൽ തുറന്നു. നോക്കിയപ്പോൾ ആ പെട്ടിയുടെ അടുത്തു ഒരു മഞ്ഞനിറമുള്ള സഞ്ചി ഇരിയ്ക്കുന്നതു കണ്ടു. അതെടുത്തു അങ്ങനെയേ ആ അവധൂതന്റെ കയ്യിൽ കൊടുത്തു, അദ്ദേഹത്തിന്റെ കാലിൽ തൊട്ടു കണ്ണുകൾ അടച്ചു കൊണ്ടു വന്ദിച്ചു. അദ്ദേഹം അവന്റെ തലയിൽ തൊട്ടു അനുഗ്രഹിച്ചു. നിവർന്നു നോക്കിയപ്പോൾ മുൻപിൽ ആരെയും കണ്ടില്ല.
അത്ഭുത പരതന്ത്രനായെങ്കിലും ആ ഭാവം മുഖത്തു കാണിയ്ക്കാതെ അവൻ പിൻ വാതിൽ അടച്ചിട്ടു ഡ്രൈവർ സീറ്റിൽ വീണ്ടും ഇരുന്നിട്ട് വണ്ടി മുന്പോട്ടെടുത്തു. പെട്ടെന്നവനോർത്തു, എന്തോ ഇപ്രാവശ്യം സാധാരണ ചെയ്യുന്നതുപോലെ വണ്ടി ഹാൻഡ്‌ബ്രേക് ഇട്ടില്ല, ഓഫ് ചെയ്തില്ല – മനസ്സിന്റെ കണ്ട്രോൾ മൊത്തം മറ്റാരോ എടുത്തതുപോലെ ആയിരുന്നു.
വീണ്ടും രുദ്രയുടെ ശബ്ദം ഉയർന്നു. “ഏട്ടാ പേടിയ്ക്കേണ്ടാ, ഇപ്പോൾ കണ്ട ഇദ്ദേഹം ഏട്ടൻ നേരത്തെ കണ്ട ആ സന്യാസിയുടെ സുഹൃത്താണ്. അദ്ദേഹത്തിന് ഏട്ടൻ പൈസ കൊടുത്തപ്പോൾ വാങ്ങിയില്ല എന്ന് ഏട്ടന് സങ്കടം തോന്നിയില്ലേ, അത് മാറ്റാനാണ് ഇദ്ദേഹം വന്നത്. അവർ തമ്മിൽ സംസാരിയ്ക്കാറുമുണ്ട്, ടെലിപ്പതി എന്ന ഒരു ടെക്നിക് ഏട്ടൻ കേട്ടിട്ടുണ്ടാവുമല്ലോ അല്ലെ? ഇവർ രണ്ടുപേരും മഹാപുരുഷന്മാരാണ്. ആ അമ്പലത്തിൽ കണ്ട അദ്ദേഹം ജലപാനം മാത്രമേ ചെയ്യാറുള്ളു, ചില നാളുകളിൽ മാത്രം കാളിദേവിയ്ക്കു അഭിഷേകം ചെയ്ത അല്പം പാലും, ഇളനീരും മാത്രം. ഇപ്പോൾ കണ്ട ഇദ്ദേഹം ഒരു അഫ്‌ഘാനിയാണ്. അറബി ഉറുദു സംസ്കൃതം മലയാളം തമിഴ് ഹിന്ദി ഒക്കെ അറിയാം. ഇദ്ദേഹം ദിവസം രണ്ടു വാഴപ്പഴങ്ങൾ മാത്രമേ കഴിയ്ക്കൂ, ഭദ്രയുടെ മാമനാരുടെ കയ്യിൽ നിന്നു മാത്രമേ പണം വാങ്ങൂ, മരിയ്ക്കുന്നതിനു മുൻപ് അദ്ദേഹം കുറച്ചു പൈസ കൊടുത്തിരുന്നു, അതു ഇന്നോടുകൂടി തീർന്നു – ഇപ്പോൾ ഏട്ടൻ കൊടുത്ത സാധനങ്ങൾ കൊണ്ട് ഇദ്ദേഹം മൂന്നു നാല് മാസം കഴിയും.”
തെല്ലദ്‌ഭുതത്തോടെയാണ് ശ്രീകുമാർ ഇതൊക്കെ കേട്ടത്. അല്ലെങ്കിലും ഇരുപത്തിനാലു മണിയ്ക്കൂറിനുള്ളിൽ എന്തൊക്കെയാണ് നടക്കുന്നത്? ആരെങ്കിലും വിശ്വസിയ്ക്കുമോ ഇതൊക്കെ? ശ്രീകുമാർ ഓർത്തു.
അതു ശരിവയ്ക്കും പോലെ രുദ്രയുടെ ചിലങ്ക കുലുങ്ങുന്നതുപോലെയുള്ള പൊട്ടിച്ചിരി ഉയർന്നു, “സത്യം ഏട്ടാ”
ത്രില്ലിംഗ് ആണല്ലോ ?
Valare Nandi.
Mattu parts koodi vaayichu abhipraayam ezhuthumo? 🙂
കൊള്ളാം, thrilling ആകുന്നുണ്ട്
valare nandi, suhruthe 🙂
✌️
??
കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?
Waiting for nxt part ?
🙂 Thanks — sure :)?
??
???
Adipoli. Keep going ❤️?
Thx dear 🙂
?
Thank you 🙂
ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??
പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..
അടിപൊളി സന്തോഷേട്ടാ ??
Waiting for next part ?
appearance maarippoyallo Manavalan kuttoos.
Nandi 🙂
Just for a ചേഞ്ച് ??? ലോഗിൻ ചെയ്യാൻ മടി ?
Don’t do, don’t do ????
നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️
Thank you 🙂 its going out of control 😀
Super.
Thanks a lot ?❤️
❤❤❤❤❤
Thanks ???
കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
Anyway.. Waiting for the next part. ✨️
Thank you so much ?
അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??
സന്തോഷ് ജി…കലക്കി.. ??
Athe athe
It’s going out of the world
???