അക്ഷതമിട്ടു ആശീർവദിച്ച അദ്ദേഹത്തിനോടു നന്ദി പറഞ്ഞ ശേഷം അരവിന്ദനോടും അദ്ദേഹത്തോടും യാത്ര പറഞ്ഞു. അവൻ തിരികെ ഇറങ്ങി കാറിനടുത്തെത്തി ഡോർ തുറന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.
“ഏട്ടാ സന്തോഷമായില്ലേ? ഇനി ഒന്നും ഭയപ്പെടാനില്ല, കാര്യങ്ങളൊക്കെ നന്നായി നടക്കും. ചലോ കോയമ്പത്തൂർ. ഹി ഹി”
വണ്ടി കുറച്ചു കൂടി മുൻപോട്ടു പോയശേഷം ദൂരെയായി ഒരു കുളം കാണായി. വണ്ടി ആ കുളക്കരയിൽ നിന്നും കുറച്ചു ദൂരെയായി നിർത്തി അവൻ ഇറങ്ങി. വിശാലമായ കുളം, ഒന്നു കുളിച്ചാലോ? ഭയങ്കര ക്ഷീണം വേറെ.
“ധൈര്യമായി കുളിച്ചോളൂ ഏട്ടാ, ഞാനുണ്ട് കൂടെ ഹി ഹി”
ധരിച്ചിരുന്ന അംഗവസ്ത്രം വേഷ്ടിയുടെ മുകളിലായി അരയിൽ ചുറ്റിക്കൊണ്ടു അവൻ കുളത്തിലേക്കിറങ്ങി. വെള്ളം കൈക്കുടന്നയിൽ കോരി മുകളിലേക്കൊഴിച്ചു രസിച്ചു. കുറച്ചു വെള്ളം വായിൽ ഒഴിച്ചിട്ടു നീട്ടിത്തുപ്പി. പിന്നെ കൈകൊണ്ടു വെള്ളം കോരി എറിഞ്ഞു എറിഞ്ഞു കളിച്ചു രസിച്ചു.
കരയിൽ നിന്നുകൊണ്ടു രുദ്ര രസിച്ചു ചിരിയ്ക്കുന്നതു അവനു മനസ്സിലായി. അവളുടെ പതിഞ്ഞ ചിരി കേൾക്കാമായിരുന്നു. വെള്ളം കൈക്കുടന്നയിൽ കോരി അവളുടെ ശബ്ദം വരുന്ന ഭാഗത്തേയ്ക് എറിയാൻ ഭാവിച്ചപ്പോൾ അവൾ അതു വിലക്കി. അവൻ ചിരിയോടെ ആ വെള്ളം പൊക്കി എറിഞ്ഞു രസിച്ചു.
കുറെ നേരം കുളിച്ചു രസിച്ചശേഷം അവൻ കുളത്തിൽ നിന്നും കയറി. കാറിനടുത്തു വന്നു ആകാതിരുന്ന ചെറിയ ഒരു ബക്കറ്റ് എടുത്തു കുളത്തിനരികിലെത്തി. ആ ബക്കറ്റിൽ വെള്ളം നിറച്ചുകൊണ്ടു കാറിനടുത്തെത്തി അവൻ ആ വെള്ളം കാറിന്റെ ഗ്ലാസ്സിൽ ഒഴിച്ചു പൊടിയും അഴുക്കുമെല്ലാം കഴുകിവിട്ടു.
പിന്നീട് വണ്ടി തുറന്നു വസ്ത്രം മാറി, ഉടുത്തിരുന്ന വേഷ്ടിയും അംഗവസ്ത്രവും ആ ബക്കറ്റിൽ വെച്ച ശേഷം ആ ബക്കറ്റ് ഡിക്കിയിൽ വെച്ചു.
“ഏട്ടാ പോകാം. നമുക്കിന്നുതന്നെ ഫാദറിനെ കാണണം. ഇന്ന് രാത്രി തന്നെ സേലത്തിനു പോകണോ അതോ രാത്രി കോയമ്പത്തൂരിൽ തങ്ങിയിട്ടു അതിരാവിലെ പോകണോ? ബാംഗ്ളൂരിന് സേലത്തുനിന്നും തിങ്കളാഴ്ച രാവിലെ പോയാൽ പോരെ?”
“ശരിയെടീ യക്ഷിപ്പെണ്ണേ” അവൻ ഒരു ചിരിയോടെ പറഞ്ഞു.
“എങ്കിൽ ചലോ കോവൈ.” അവൾ പറഞ്ഞു. “നല്ല വിശപ്പുണ്ടാവും, ഇല്ലേ? ശരി പോകുന്നവഴി കഴിച്ചിട്ട് പോകാം, ഇവിടെ നിന്നും അഞ്ചു കിലോമീറ്ററുകൾ നേരെ പോയാൽ “സ്വാമിയുടെ കാന്റീൻ” എന്നൊന്നുണ്ട്, . അവിടെനിന്നും പുളി സാദവും, സാമ്പാർ സാദവും കഴിയ്ക്കാം. തൈര് സാദം കഴിയ്ക്കണ്ട കേട്ടോ, ഉറക്കം വരും. ഹി ഹി. സൂപ്പർ രുചിയാണ് കേട്ടോ.”
അവൾ പറഞ്ഞത് കേട്ടു അവൻ വണ്ടിയെടുത്തു. അഞ്ചു കിലോമീറ്ററുകൾ ചെന്നപ്പോൾ ഒരു ചെറിയ ഭക്ഷണശാല കണ്ടു. ഹോട്ടൽ ഒന്നുമല്ല, ഒരു നീണ്ട കെട്ടിടം, ഒരു അയ്യർ മെസ്സ്. വണ്ടി ഒതുക്കിയിട്ട ശേഷം അവൻ കടയ്ക്കുള്ളിലേയ്ക്ക് കയറി.
ഒരുവിധം വലിപ്പമുള്ള ഹാൾ. നീളത്തിൽ ഇട്ടിട്ടുള്ള സ്റ്റീൽ മേശകൾ. ഉച്ച കഴിഞ്ഞു കുറെ നേരമായതിനാൽ രണ്ടുമൂന്നു പേർ അവിടെ ഇരിപ്പുണ്ട്.
അവനെ കണ്ട ഉടനെ കൗണ്ടറിൽ ഇരുന്ന വൃദ്ധൻ വന്നു സ്വീകരിച്ചു “വാങ്കോ സാർ, അമരുങ്കൾ. തണ്ണി കുടീങ്ക” എന്നു പറഞ്ഞു അവനെ ഒരു ഇടത്തിൽ ഇരുത്തി ഗ്ളാസ്സിൽ വെള്ളം പകർന്നു വെച്ചിട്ടു വീണ്ടും പറഞ്ഞു:
“സൊല്ലുങ്ക സാർ – ലഞ്ച് ടൈം മുടിഞ്ചുടുത്തു, സാംബാർ സാദം, പുളിയോതിര, തൈർ സാദം മട്ടും താങ്ക ഇപ്പൊ അവൈലബിൾ.”
“ശരി – തൈര് സാദം വേണ്ട. സാമ്പാർ ചോറും പുളിയോതിരയും തന്നാൽ മതി – സ്വാമി.”
“ശരി സാർ, ഇപ്പോൾ കൊണ്ടുവരാം, സട്രൂ വെയിറ്റ് പണ്ണുങ്കൽ” എന്നു പറഞ്ഞിട്ട് ആ വൃദ്ധൻ അകത്തേയ്ക്കു പോയി. ശ്രീകുമാർ അയാൾ പകർന്നു വെച്ചിട്ടുപോയ വെള്ളം കുടിച്ചുകൊണ്ടിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു വലിയ പാത്രവുമായി ആ വൃദ്ധൻ തിരികെ വന്നു. അതിൽ ഒരാൾക്ക് കഴിയ്ക്കാനുള്ള അളവിൽ ഒരു വശത്തു സാമ്പാർ സാദവും, പുളിയോതിരയും, ഉരുളക്കിഴങ്ങു ഉപ്പേരിയും, മിക്സ്ചറും, ഒരു ചെറിയ പാത്രത്തിൽ നെയ്യും ഒരു ചെറിയ മൈസൂർ പാക്കും ഒക്കെയുണ്ടായിരുന്നു. ആ തട്ട് മേശപ്പുറത്തുവെച്ചശേഷം അയാൾ ശ്രീകുമാറിനോട് ഭക്ഷണം കഴിയ്ക്കാൻ പറഞ്ഞു.
നല്ല വിശപ്പുണ്ടായിരുന്നതു കൊണ്ടുതന്നെ ഭക്ഷണത്തിന്റെ സുഗന്ധം അവന്റെ നാസാരന്ധ്രങ്ങളെ ഇക്കിളിപ്പെടുത്തി, വായിൽ എച്ചിലൂറിത്തുടങ്ങി. സുഗന്ധം തന്നെ ഇങ്ങനെയാണെങ്കിൽ രുചി എന്താവുമെന്നു ഓർത്തു പോയി.
വലിയ എരിവില്ലാത്ത, അതീവ രുചിയുള്ള ഭക്ഷണം അവന്റെ അന്നനാളത്തിലൂടെ ഇറങ്ങി ആമാശയത്തിന്റെ കത്തൽ അടക്കി, തൃപ്തി നൽകി. അതുകഴിഞ്ഞു മധുരവും ഒരു പ്രത്യേക അനുഭൂതി നൽകി.
തൃപ്തിയോടെ ഭക്ഷണം കഴിച്ചു പണം കൊടുത്തു അവൻ നന്ദി പറഞ്ഞു ഇറങ്ങി.
ത്രില്ലിംഗ് ആണല്ലോ ?
Valare Nandi.
Mattu parts koodi vaayichu abhipraayam ezhuthumo? 🙂
കൊള്ളാം, thrilling ആകുന്നുണ്ട്
valare nandi, suhruthe 🙂
✌️
??
കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ…♥️❤️?
Waiting for nxt part ?
🙂 Thanks — sure :)?
??
???
Adipoli. Keep going ❤️?
Thx dear 🙂
?
Thank you 🙂
ത്രില്ലിംഗ് ത്രില്ലിംഗ് സൂപ്പർ ത്രില്ലിംഗ് ??
പിന്നെ കുറച്ച് ഭക്തിപരമായ കാര്യങ്ങൾ ഒക്കെ വന്നത് കൊണ്ട് നല്ല രസമായിരുന്നു വായിക്കാൻ…. പല കാര്യങ്ങളും ആദ്യമായി ആണ് കേൾക്കുന്നത് തന്നെ ??..
അടിപൊളി സന്തോഷേട്ടാ ??
Waiting for next part ?
appearance maarippoyallo Manavalan kuttoos.
Nandi 🙂
Just for a ചേഞ്ച് ??? ലോഗിൻ ചെയ്യാൻ മടി ?
Don’t do, don’t do ????
നന്നായിട്ട് ഉണ്ട് ത്രില്ലിംഗ് ആണെല്ലോ ?❣️
Thank you 🙂 its going out of control 😀
Super.
Thanks a lot ?❤️
❤❤❤❤❤
Thanks ???
കഥ കൂടുതൽ ത്രില്ലിംഗ് ആയി വരുവാണല്ലോ… ❤️
Anyway.. Waiting for the next part. ✨️
Thank you so much ?
അടിപൊളി… ആലീസ് ഇൻ വണ്ടർലാന്റ് പോലെ… ❤❤??
സന്തോഷ് ജി…കലക്കി.. ??
Athe athe
It’s going out of the world
???