ശ്രീ നാഗരുദ്ര ? ???? ആറാം ഭാഗം – [Santhosh Nair] 1104

“ഇല്ല ഏട്ടാ, എന്റെ വീട്ടുകാരാരും തന്നെ പണത്തിനോട് ആർത്തിയുണ്ടായിരുന്നവർ ആയിരുന്നില്ല. മറ്റുള്ളവരെ സാമ്പത്തികമായും ഒക്കെ ഇപ്പോഴും സഹായിയ്ക്കാനേ നോക്കിയിട്ടുള്ളു. ഏട്ടനെപ്പോലെ തന്നെ. ഏട്ടന്റെ ലാളിത്യം തന്നെയാണ് എന്നെ ആകർഷിച്ചത്.”

ഒന്നു നിർത്തിയിട്ടവൾ തുടർന്നു: “പക്ഷെ ഏട്ടന് എന്നോട് എന്തോ ചോദിക്കാനുണ്ടല്ലേ? ചോദിച്ചോളൂ. മരിച്ചു മണ്ണടിഞ്ഞ ശേഷവും മോക്ഷം കിട്ടാൻ കാത്തിരിയ്ക്കുന്ന എനിക്കു എന്താണ് മറച്ചുവെയ്ക്കാനുണ്ടാവുക?” അവളുടെ ശബ്ദം തെല്ലു മ്ലാനമായതുപോലെ തോന്നി.

“രുദ്ര പറയൂ – നിന്നെ പ്രേമത്തോടെ പണ്ട് നോക്കിയ കണ്ണുകൾ എന്നു പറഞ്ഞിരുന്നില്ലേ? അതാരുടേതാണ്? ഇപ്പോൾ അറിയാൻ സാധിച്ച എന്റെ ഏട്ടനാണോ?”

തെല്ലൊരു മൗനത്തിനു ശേഷം അവളുടെ ശബ്ദമുയർന്നു: “അതെ, ഒന്നു രണ്ടു പ്രാവശ്യമേ കണ്ടിട്ടുള്ളൂ. ആ നോട്ടത്തിൽ എന്തോ ഒരു കാന്തികത ഞാനറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരെപ്പോലെ കൊത്തിപ്പറിയ്ക്കാത്ത ശാന്തമായ നോട്ടം. അത്രയുമേയുള്ളൂ. പക്ഷെ ആ ശ്രീയേട്ടനെ കണ്ടപ്പോൾ ആ മുഖവും നോട്ടവും ഓർമ്മ വന്നു.”

അവൾ തുടർന്നു “പക്ഷെ ഒരിക്കലും ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. പുള്ളിക്കെന്നെ ഇഷ്ടമാണെന്നു മനസ്സിലായിട്ടുണ്ട്. എനിക്കു ആ നോട്ടത്തിന്റെ അർഥം മനസ്സിലായിട്ടുണ്ടെങ്കിലും ഒരിക്കലും അങ്ങോട്ടൊന്നും തോന്നിത്തുടങ്ങിയിട്ടില്ല. ഒരു പക്ഷെ സംസാരിയ്ക്കാൻ ഒരു സാഹചര്യം കിട്ടിയിരുന്നെങ്കിൽ കാര്യങ്ങൾ എന്താകുമായിരുന്നെന്നു പറയാനാവില്ല.”

തെല്ലു ശാന്തതയ്ക്കുശേഷം വീണ്ടും അവൾ തുടർന്നു “പക്ഷെ ഇതൊക്കെ ഒരു നിയോഗമാവാം. ആ ഏട്ടൻ ശ്രീയേട്ടന്റെ ഏട്ടൻ. നിങ്ങൾ രണ്ടുപേരും ഭദ്രയുടെ ഭർത്താവിന്റെ സഹോദര സ്ഥാനീയർ. അതുകൊണ്ടാവും ആ ആമാടപ്പെട്ടി എടുക്കാനും കൃഷ്ണന് പൂജ ചെയ്യാനുമൊക്കെ പറ്റിയത്. ഇനിയും പലതും ഏട്ടനു ചെയ്തു തീർക്കാനുണ്ടാവുമെന്നിപ്പോൾ എന്റെ മനസ്സു പറയുന്നു.”

“അതെ രുദ്രക്കുട്ടീ – എനിക്കു വിശന്നു തുടങ്ങി കേട്ടോ. എങ്ങനെയാ കാര്യങ്ങൾ?” അവളുടെ മൂഡ് മാറുന്നതറിഞ്ഞ അവൻ ചോദിച്ചു.

“സോറി ഏട്ടാ. ഇഡലി ഉണ്ട്. നല്ല എരിവുള്ള പുളിച്ചട്ണി, സാംബാർ, തേങ്ങാ ചട്ണി എല്ലാം കൂടെയുണ്ട്. ഒരു ഫിൽറ്റർ കാപ്പി കൂടെ തരട്ടെ?”

അവൻ വണ്ടി വഴിയരികിൽ ഒതുക്കി, ഹാൻഡ് ബ്രേക്ക് ഇട്ടു. വണ്ടി ഓഫ് ചെയ്ത ശേഷം കോഷൻ ഇന്റികേറ്റർ ഇട്ടുവിട്ടു. അപ്പോൾ പോരട്ടെയെന്നു പറഞ്ഞുകൊണ്ട് ഡോർ തുറന്നു കൈ കഴുകി.

പറഞ്ഞു തീർന്നതും ഒരു സ്റ്റീൽ പ്ലേറ്റിൽ വാഴയിലയുടെ മുകളിൽ ഇഡലിയും ഉപദംശങ്ങളും പ്രത്യക്ഷപ്പെട്ടു. മൂത്ത വെളിച്ചെണ്ണയുടെ മണവും സാമ്പാറും ഇഡലിയും ചേർന്ന മണവും അവന്റെ നാവിൽ കപ്പലോടിച്ചു. ആ സുഗന്ധം അവന്റെ രുചിമുകുളങ്ങളെ തഴുകിയുണര്ത്തി. സാധാരണ കഴിയ്ക്കുന്ന മൂന്നു ഇഡലി എന്ന അളവിൽ നിന്നും അളവ് കൂട്ടി എട്ടെണ്ണം അവൻ അകത്താക്കി.

 

Navratri 2021: How To Make Idli And Coconut Chutney For Vrat - Watch Recipe Video - NDTV Food

പിന്നെ ഒരു ചെറിയ ഗ്ലാസ് ഫിൽറ്റർ കാപ്പിയും.

ചെറിയ ഒരു ഏമ്പക്കം തെല്ലു ജാള്യതയോടെ പുറപ്പെടുവിച്ചുകൊണ്ട് അവൻ ചിരിച്ചു. കുറച്ചു വെള്ളം കുടിച്ച ശേഷം അവൻ വായും മുഖവും വൃത്തിയാക്കി.

“വയറൊത്തിരി കൂടുതൽ നിറഞ്ഞോന്നൊരു സംശയം. ഞാനൊരു പാട്ടു പാടട്ടെ യക്ഷിക്കുട്ടീ”

“ഓക്കേ ധൈര്യമായി പാടിയ്‌ക്കോളൂ, പക്ഷെ വണ്ടിയോടിച്ചുകൊണ്ടു പാടിയാൽ മതി. ഹി ഹി.” അവൾ പറഞ്ഞു.

വണ്ടി സ്റ്റാർട്ട് ചെയ്തു മുന്പോട്ടെടുത്ത ശേഷം അവൻ സ്റ്റിയറിങ്ങിൽ താളമിട്ടു കൊണ്ട് സാമാന്യം ഉറക്കെ, എന്നാൽ നല്ല ഈണത്തിൽ പാടാൻ തുടങ്ങി. ഇതിനിടയിൽ വണ്ടിയുടെ സ്പീഡ് കൂടുന്നത് അവനറിഞ്ഞില്ല.

31 Comments

  1. അടിപൊളി…. ❤❤????

    ഇപ്പോൾ ആണ് വായിച്ചത്.. ❤??

    1. Thanks Reghu kuttee ?
      Adutha bhaagavum vaayikkoo Part 7
      ,?

  2. Super Annu????

    1. Valare Nandi – dear Mikhael 🙂

  3. നിധീഷ്

    ♥️♥️♥️♥️♥️

    1. ,?❤️

  4. Super ആകുന്നുണ്ട്. പ്രണയവും ത്രില്ലറും എല്ലാം കൂടി പൊളി അവതരണം. അടുത്ത ഭാഗം വേഗം വരട്ടെ

    1. Thanks a lot
      ? ?

  5. Ennanu vayichu thudangiyath, ottaerippil 6partum vaayichu. Oro part vayikundorum intrest koodi koodi varunund. Next part pettanu edane

    1. നന്ദി. വന്നതിനും, കമന്റ് ഇട്ടതിനും.
      തീർച്ചയായും – ഉടനെ ഇടാം. ഞാൻ കുറേശ്ശേയെ ഇടാറുള്ളൂ – പത്തു പേജുകൾ അങ്ങനെ.

      ഇവിടുത്തെ മഹാരഥന്മാരൊക്കെ ഒറ്റയിരിപ്പിനു ഇരുപതിനും മുകളിൽ പേജുകൾ ഇടുന്നതു ഭയങ്കര കഴിവാണ് – ഈശ്വരൻ കൊടുത്ത കഴിവ്.(.) 🙂

  6. കഥ കിടിലമായി മുന്നേറുന്നു bro. അവസാന ഘട്ടത്തിലേക്ക് കഥ എകദേശം എത്തിയ ഒരു ഫീലിംഗൂമുണ്ട്. അടുത്തിനി എന്തു സംഭവിക്കുമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു. ❤️❤️

    1. തീർച്ചയായും സിറിൽ.
      പക്ഷെ നാളെ ആരെന്നും എന്തെന്നും ആർക്കറിയാം എന്ന് paranjathupole kadha pokunnu
      ❤️❤️

  7. സൂര്യൻ

    ലേറ്റ് ആക്കാതെ പോരട്ടെ

    1. For sure
      Thanks ? Suryan

    1. ,??

  8. ഇങ്ങനെതന്നെ പോകട്ടെ. ????

    1. Sure, ennaal anganeyaakatte. ?

  9. Super bro?❣️ ee partum

    1. Thanks dear ❤️

  10. Bro super story next part vegam tharane

    1. ,??? sure
      Thanks ?

  11. ❤❤❤❤❤

    1. Thanks Rudra

  12. Super

    1. Thanks bhai

  13. Nalloru part❤️❤️ adipoli yakshi❤️❤️❤️❤️

    Kadha valare interesting ayi pokunu Santhosh??

    1. Thanks Krish ??

      1. അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        രാത്രിമഴ പെയ്തു തോര്‍ന്ന നേരം..
        രാത്രിമഴ പെയ്തു തോര്‍ന്ന നേരം.. കുളിര്‍ കാറ്റില്‍ ഇലച്ചാര്‍ത്തുലഞ്ഞ നേരം..
        ഇറ്റിറ്റു വീഴും നീര്‍ത്തുള്ളിതന്‍ സംഗീതം ഹൃദ്തന്ത്രികളില്‍ പടര്‍ന്ന നേരം..
        കാതരയായൊരു പക്ഷിയെന്‍ ജാലക വാതിലിന്‍ ചാരെ ചിലച്ച നേരം..
        വാതിലിന്‍ ചാരെ ചിലച്ച നേരം.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

        മുറ്റത്ത്‌ ഞാന്‍ നട്ട ചമ്പക തൈയിലെ ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍..
        സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍ മുഗ്ദ്ധ സങ്കല്‍പം തലോടി നില്ക്കെ..
        ഏതോ പുരാതന പ്രേമ കഥയിലെ ഗീതികളെന്നില്‍ ചിറകടിക്കെ..
        ഗീതികളെന്നില്‍ ചിറകടിക്കെ.. ഒരു മാത്ര വെറുതെ നിനച്ചു പോയി..

        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..
        അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..
        ഒരു മാത്ര വെറുതെ നിനച്ചു പോയി..

Comments are closed.