വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087

അവൻ അവളുടെ മുഖത്ത് നോക്കാതെ ഗ്ലാസ്‌ മേശയിൽ വച്ചിട്ട് ബാത്‌റൂമിലേക്ക് കയറി പോയപ്പോൾ അവൾ സംശയത്തോടെ അവിടെ നിന്നു.

അവൻ കുളിച്ചു വന്നപ്പോൾ അവൾ ഭക്ഷണം വിളമ്പി വച്ചിരുന്നു..

ചോറും പരിപ്പ് കറിയും കാബേജ് ഉപ്പേരിയും..

ഒരു ഉരുള വായിൽ വച്ചപ്പോൾ വിഷ്ണുവിന് അമ്മയെ ആണ് ഓർമ വന്നത്..

അത്രക്ക് വെറുത്തു പോയിട്ടുണ്ടാകും അമ്മ..

ഈ ജന്മത് മാപ്പ് ഇല്ലാത്ത അപമാനം ആണ് താൻ കൊടുത്തത്..

അവന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു.

“വീട് ഓർമ വന്നു അല്ലെ..?”

വൈഷ്ണവി അവന്റെ മുഖഭാവം കണ്ടപ്പോൾ അറിയാതെ ചോദിച്ചു പോയി..

അവൻ ഒന്നും മിണ്ടിയില്ല.

സത്യത്തിൽ അവർക്ക് രണ്ടുപേർക്കും അവർ കാരണം ഉണ്ടായ കണ്ണുനീരിനൊക്കെ എന്ത് പകരം കൊടുക്കും എന്ന ചിന്ത ഉണ്ടായിരുന്നു..

ആ വേദനക്ക് പരിഹാരം ഉണ്ടാകില്ല എന്നും വെക്തമായി അറിയാമായിരുന്നു ഇരുവർക്കും..

“ഞാൻ നാളെ മുതൽ ജോലിക്ക് പോകും.. തൽക്കാലം കൂലിപ്പണി മതി.. അതാകുമ്പോൾ വൈകുന്നേരം നേരത്തെ എത്താം.. ശീലം ഇല്ല എന്നാലും ശീലം ആകും. ഇനി അത് പറഞ്ഞു ഇറങ്ങി പോകാൻ നിൽക്കരുത്..”

അവൻ വൈഷ്ണവിയെ നോക്കി പറഞ്ഞപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.

“ഞാനും കൂടെ എന്തെങ്കിലും നോക്കട്ടെ.?”

“വേണ്ട.. നിനക്ക് ഇപ്പോൾ അതിന് പറ്റിയ സമയം അല്ല. വയറ്റിൽ ഒരു കൊച്ച് ഉണ്ടെന്ന് മറക്കരുത്..”

വിഷ്ണു അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തേക്ക് രക്തം ഇരച്ചു കയറി..

“മ്മ്മ്..?”

അവൾ അവനെത്തന്നെ നോക്കി കഴിക്കാതെ ഇരിക്കുന്നത് കണ്ടപ്പോൾ അവൻ തലപൊക്കി നോക്കി.

“ഒന്നുമില്ല..”

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.