“പിന്നെ..?”
അവൻ നിർത്തിയപ്പോൾ അവൾ അവനെ നോക്കി..
“പിന്നെ നിന്റെ ഭാഗത്ത് എന്തോ ശരി ഉണ്ടെന്ന് തോന്നി..”
അവൻ പതിയെ പറഞ്ഞപ്പോൾ അവൾ തൃപ്ത അല്ലാതെ അവനെ നോക്കി..
എന്നാലും കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല..
അവൾ അവിടെ നിന്നും എഴുന്നേറ്റ് പോയപ്പോൾ വിഷ്ണു കണ്ണടച്ചു കിടന്നു.
നഷ്ടങ്ങൾ മാത്രം…
എന്നിട്ടും ഈ പെണ്ണിനോട് സ്നേഹം മാത്രമാണ് തോന്നുന്നത്..
അവൾ അരികിൽ വേണം എന്നൊരു തോന്നൽ.. എന്നാൽ അവളോട് അടുക്കാനും തോന്നുന്നില്ല..
താൻ എന്താണ് ഇങ്ങനെ..?
പെട്ടെന്നാണ് അവൻ മിനുവിനെ ആലോചിച്ചത്..
അവൾ എങ്ങനെ ആയിരിക്കും ഇപ്പോൾ.. കുടുംബ ജീവിതം എങ്ങനെ ആകും..
അവന് അവളെ കാണാൻ തോന്നി..
പക്ഷെ മുൻപിൽ പോയി നിൽക്കാനുള്ള ധൈര്യം ഇല്ല..
താൻ ആണ് തെറ്റുകാരൻ.. അവൾക്ക് ഇതിൽ ഒരു പങ്കും ഇല്ല..
സ്നേഹിച്ചു വീട്ടുകാരോട് അടി ഉണ്ടാക്കി ഉറപ്പിച്ച ആ കല്യാണം ചെക്കൻ വേറെ ഒരു പെണ്ണിന് ഗർഭം ഉണ്ടാക്കി എന്നറിഞ്ഞു മുടങ്ങുന്നു..
അപ്പോൾ അവളുടെ അവസ്ഥ അവന് ഊഹിക്കാൻ പോലും കഴിയുന്നില്ലായിരുന്നു..
അവന് സ്വയം പുച്ഛം തോന്നി..
അവളുടെ വിശ്വാസം പിടിച്ചു പറ്റി ചതിച്ചവൻ ആണ് ഞാൻ..
അവൻ വേദനയോടെ കണ്ണുകൾ അടച്ചു..
അവന് എല്ലാവരിൽ നിന്നും ഓടി ഒളിക്കാൻ തോന്നി..
•••
ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….