വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1082

അവൻ ആ കയ്യിലേക്ക് ഒരു നിമിഷം നോക്കി..

അതിന് ശേഷം അവളുടെ കയ്യിൽ പിടിച്ചു..

“ഫ്രണ്ട്സ് എഗൈൻ..”

അവൾ പെട്ടെന്ന് അത് കേട്ടപ്പോൾ ആ സന്തോഷത്തിൽ അവനെ ഇറുക്കെ കെട്ടിപിടിച്ചു..

“സോറി..”

അവൾ പെട്ടെന്ന് അടർന്നു മാറിയപ്പോൾ അവനൊന്നു ചിരിച്ചു.

“വിഷ്ണു..? സാധാരണ ആണുങ്ങൾ ആണെങ്കിൽ അന്ന് അപ്പോൾ തന്നെ വിളിച്ചു പറഞ്ഞേനെ.. എനിക്ക് ഇതുമായി ഒരു ബന്ധവും ഇല്ലെന്ന്.. കൂടാതെ.. നീ അത്ര ദേഷ്യം ഉണ്ടായിട്ടും എന്നെ കെയർ ചെയ്തു.. ഇപ്പോഴും ചെയ്യുന്നു.. എനിക്ക് മനസിലാകുന്നില്ല വിഷ്ണു..? എന്നെ എന്തെങ്കിലും പറഞ്ഞാൽ ഉടനെ നീ വിഷമിക്കുന്നത് എനിക്ക് കാണാം.. പറ..വൈ വിഷ്ണു..?”

വൈഷ്ണവി അവനോട്‌ ചോദിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

വിഷ്ണുവും പെട്ടെന്ന് ഒരു ഉത്തരം കിട്ടിയില്ല.

ശരിയാണ്. അന്ന് അവൾ കല്യാണ വീട്ടിൽ വന്ന ഉടനെ ഞാൻ ഇവളുമായി അങ്ങനെ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞിരുന്നു എങ്കിൽ ചിലർ എങ്കിലും വിശ്വസിച്ചേനെ.

പക്ഷെ താൻ മൗനം പാലിച്ചു.. അതെന്തായിരിക്കും..?

അവന് ഉത്തരം കണ്ടെത്താൻ ആയില്ല..

“ചിലപ്പോൾ ഞാൻ ഇങ്ങനെ ആകും വൈഷ്ണു.. സത്യത്തിൽ എനിക്ക് അറിയില്ല. കുറെയധികം കുറവുകൾ ഉള്ളൊരു സാധാരണ മലയാളി ആണ് ഞാൻ.. സ്നേഹിച്ച പെണ്ണ് കൈവിട്ട് പോകും എന്നറിഞ്ഞിട്ടും ഞാൻ മിണ്ടാതെ ഇരുന്നെങ്കിൽ അതെന്റെ ധൈര്യക്കുറവും പിന്നെ…”

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.