വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087

വിഷ്ണു അത് പറഞ്ഞു അകത്തേക്ക് വീണ്ടും പോയപ്പോൾ ഭദ്ര പുഞ്ചിരിയോടെ വൈഷ്ണവിയെ നോക്കി.

“ആൺകുട്ടി ആണ്..”

അവൾ അതും പറഞ്ഞു നടന്നു കാറിൽ കയറി. അത് അകന്നു പോയപ്പോൾ വൈഷ്ണവി മെല്ലെ അകത്തേക്ക് ചെന്നു.

അവൻ ബെഡിൽ കിടക്കുകയായിരുന്നു..

അവൾ ചെന്ന് അവന്റെ അടുത്ത് ഇരുന്നു..

“വിഷ്ണു..?”

“മ്മ്മ്..?”

അവൾ വിളിച്ചത് കേട്ടപ്പോൾ അവൻ കണ്ണുതുറന്നു നോക്കി. അതിന് ശേഷം ബെഡിൽ തലയിണ വച്ചു ചാരി ഇരുന്നു.

“എന്നോട് ക്ഷമിക്കണം..”

“എന്തിന്..?”

“എല്ലാത്തിനും ക്ഷമിക്കാൻ ആകില്ല എന്നറിയാം.. പക്ഷെ ഇറങ്ങിപോയതിന് ക്ഷമ ചോദിക്കുന്നു.. പെട്ടെന്ന് വിഷ്ണു അങ്ങനെ പറഞ്ഞപ്പോൾ.. പിന്നെ ഞാൻ ആണല്ലോ ഇതിനൊക്കെ കാരണം എന്ന്.. ആലോചിച്ചപ്പോൾ…”

അവളുടെ കണ്ണിൽ നിന്നും നീർതുള്ളികൾ ബെഡിലേക്ക് വീണു.. വിഷ്ണു അതൊന്നു നോക്കി.

“ഇറങ്ങി പോകാൻ ആയിരുന്നു എങ്കിൽ ഞാൻ അന്ന് നീ പോകുന്നു എന്ന് പറഞ്ഞപ്പോൾ വിട്ടേനെ.. ഇനി അത് വേണ്ട.. നീ പറഞ്ഞത് പോലെ ഒരു വർഷം.. അത് കഴിഞ്ഞു നമുക്ക് ഡിവോഴ്സ് വാങ്ങാം..”

വിഷ്ണു അവളെ നോക്കി അത് പറഞ്ഞപ്പോൾ അവളുടെ മുഖം തെളിഞ്ഞു..

“ശരിക്കും..”?

“മ്മ്മ്..”

അവൻ മൂളിയപ്പോൾ അവൾ സന്തോഷത്തിൽ അവന്റെ കൈത്തലം പിടിച്ചു..

“താങ്ക് യു വിഷ്ണു.. ”

അവൾ പുഞ്ചിരിച്ചു.. അവനും..

“എന്നാൽ ഫ്രണ്ട്സ് എഗൈൻ..?”

അവൾ ചെറു പുഞ്ചിരിയോടെ അവന്റെ നേരെ കൈ നീട്ടി..

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.