വൈഷ്ണവം 6 (മാലാഖയുടെ കാമുകൻ) 1087

“പെട്ടെന്ന് ഒന്നും കഴിയില്ല എന്നറിയാം എന്നാലും നീ ഇത്ര ചെയ്തിട്ട് പോലും അവളെ കെയർ ചെയ്യുന്നുണ്ട്. വേറെ ആരെങ്കിലും ആണെങ്കിൽ.. മ്മ്മ്..”

അത് കേട്ട് വിഷ്ണു പതിയെ പുഞ്ചിരിച്ചു..

“ഞാൻ അവളെ തല്ലിയാലോ കൊന്നാലോ എന്റെ മിനു തിരിച്ചു വരില്ലല്ലോ..”

വിഷ്ണു അത് പറഞ്ഞപ്പോൾ ഭദ്രക്ക് ഉത്തരം ഉണ്ടായിരുന്നില്ല. ഒരു പാവം പെണ്ണിന്റെ ശാപം.. അത് ഭാവിയിൽ വൈഷ്ണവിയെ തകർക്കുമോ എന്ന് അവൾക്ക് ഭയം തോന്നി..

“ഇനി..?”

ഭദ്ര അവനെ നോക്കി.

“അവളോട്‌ കാറിൽ നിന്നും ഇറങ്ങി വരാൻ പറ.. ഭർത്താവിന്റെ ഒപ്പം അല്ലെ ഭാര്യ ജീവിക്കേണ്ടത്.. അല്ല ഇനിയും ഇറങ്ങി പോകാൻ ആണെങ്കിൽ ആ വഴി പൊയ്ക്കോളാനും പറ..”

അത് പറഞ്ഞു അവൻ റൂമിലേക്ക് പോയപ്പോൾ ഭദ്ര പുറത്തേക്ക് ചെന്നു കാറിന്റെ ഡോർ തുറന്നു.

“വാ..”

അവൾ വൈഷ്ണവിയെ കൈ പിടിച്ചു ഇറക്കി..

“നീ അവന് ഉണ്ടാക്കി കൊടുത്ത പേരും നഷ്ടവും എത്രയാണെന് നിനക്ക് വല്ല ഊഹവും ഉണ്ടോ..? ഇനിയെങ്കിലും നീ നിന്റെ വാശിയും ഈഗോയും ഒക്കെ കളഞ്ഞു അവനെ ഒന്ന് മനസിലാക്കാൻ ശ്രമിക്കുക.. നിന്റെ പ്രവർത്തി കൊണ്ട് എല്ലാം നഷ്ടപ്പെട്ടവൻ ആണ്.. സൊ.. കൂടുതൽ പറയണ്ട.. ഇത് കയ്യിൽ വെക്ക്..”

ഭദ്ര ഒരു കൊച്ചു ബാഗ് അവളുടെ കയ്യിലേക്ക് കൊടുക്കാൻ വൈഷ്ണവിയുടെ കൈ പിടിച്ചു..

“അതിന്റെ ആവശ്യം ഇല്ല..”

വിഷ്ണുവിന്റെ ശബ്ദം കേട്ട് അവരൊന്ന് ഞെട്ടി..

വൈഷ്ണവിക്ക് വിഷ്ണുവിന്റെ മുഖത്ത് നോക്കാൻ പറ്റുന്നില്ലായിരുന്നു..

“അവൾ എന്റെ ഭാര്യയാണ്. നിലവിൽ വിഷ്ണു ഒരു കൂലിപ്പണിക്കാരൻ ആണ്.. അവൾ ആ ലെവലിൽ ജീവിച്ചാൽ മതി. എണീറ്റ് നടക്കാൻ പറ്റുന്ന കാലം ഞാൻ അവളെ നോക്കും.. ഭദ്ര പൊയ്ക്കോളൂ.. ഇടക്ക് വരണം..”

34 Comments

  1. ഇതിൽ ഇപ്പോൾ രണ്ട് പേരും തെറ്റ്കാരല്ലേ….രണ്ട് പേർക്കും വീട്ടുകാരെയും ജോലിയും നഷ്ടമായി… അവൾ അതിൽ നിന്നും പെട്ടന്ന് റിക്കവർ ആയി അവൻ ഇപ്പോളും അതിൽനിന്നും പൂർണമായും റിക്കവർ ആയിട്ടില്ല എന്നാണ് ഇതുവരെ ഉള്ള ഭാഗങ്ങൾ വായിച്ചിട്ട് എനിക്ക് മനസിലായത്…. ഭക്ഷണം ഉണ്ടായിട്ടും അത് കഴിക്കാതെ ഇരുന്ന കൊണ്ടല്ലേ അവൾ ആശുപത്രിയിൽ ആയത്…. അത് ചോദിച്ചു രണ്ട് പേരും തമ്മിൽ വഴക്കാകുന്നു… അതിനെ തുടർന്ന് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയുന്നു അവസാനം തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണെന്നു അവൾ പറയുന്നു…. അവനും അത് അംഗീകരിക്കുന്നു അല്ലെങ്കിൽ അവന്റെ ആ ക്യാരക്റ്ററിനെ അവൾ ഭംഗിയായി തനിക്കാനുകൂലമാക്കി മാറ്റുന്നു എന്നാണ് എനിക്ക് തോന്നിയത്….

Comments are closed.